ഒരു വർഷം ഏകദേശം 321 ബില്യൺ ഡോളറിൻറെ മയക്കുമരുന്ന് കച്ചവടം ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 1600 ബില്യൺ ഡോളറിൻറെ മദ്യ വില്പന ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 100 ബില്യൺ ഡോളറിൻറെ ആയുധക്കച്ചവടം ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 400 ബില്യൺ ഡോളറിൻറെ പ്രോസ്റ്റിറ്റിയൂഷൻ ബിസിനസ് ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 110 ബില്യൺ ഡോളറിൻറെ ചൂതാട്ട ബിസിനസ്സ് ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 100 ബില്യൺ ഡോളറിൻറെ പോൺ ബിസിനസ്സ് ഈ ലോകത്ത് നടക്കുന്നുണ്ട്
ഒരു വർഷം ഏകദേശം 54 ബില്യൺ ഡോളറിൻറെ കംപ്യുട്ടർ ഗെയിം ബിസിനസ്സ് ഈ ലോകത്ത് നടക്കുന്നുണ്ട്
ഓരോ വർഷവും 2380 ബില്യൺ ഡോളർ ബിസിനസിന് ഇസ്ലാം എതിര് നിൽ ക്കുന്നു !
ഈ സംഖ്യയുടെ ഇരട്ടിയിലധികം വരും പലിശ ബിസിനസ് ..
1 ബില്യൺ ഡോളർ എന്നാൽ 7000 കോടി രൂപ
2380 ബില്യൺ ഡോളർ എന്നാൽ = 1,66,60,000 കോടി രൂപാ ( ഒരു കോടി 66 ലക്ഷത്തി അറുപതിനായിരം കോടി രൂപ )
വെറും 336 ബില്യൺ ഡോളർ ബഡ്ജറ്റാണ് അരുൺ ജെയ്റ്റ്‌ലി 2017 ൽ അവതരിപ്പിച്ചത് എന്നത് ഇതോട് ചേർത്ത് വായിക്കുക .. മുകളിൽ പറഞ്ഞ ഓരോ വ്യവസായവും നിയന്ത്രിക്കുന്നത് സ്വകാര്യ കുത്തക മൊതലാളിമാരാണ്..
ലഹരി ഉപയോഗിക്കരുത് എന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ മദ്യവും മയക്കുമരുന്ന് കച്ചവടവും നില്കും – നഷ്ടം 2000 ബില്യൺ ഡോളർ ഡ്രഗ് മാഫിയയുടെ ബിസിനസ് !
നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാകരുത് ,നിരപരാധികളെ കൊല്ലരുത് , രക്തം ചിന്തരുത് എന്ന ഇസ്ലാമിക നിയമം പ്രാവർത്തികമായാൽ അവസാനിക്കുന്നത് 100 ബില്യൺ ഡോളറിൻറെ ആയുധ മാഫിയയുടെ ബിസിനസ് !
വ്യഭിചരിക്കരുത് എന്ന ഇസ്ലാമിക തത്വം നടപ്പിലായാൽ അവസാനിക്കുന്നത് 400 ബില്യൺ ഡോളറിൻറെ പ്രോസ്റ്റിറ്റിയൂഷൻ മാഫിയയുടെ ബിസിനസ് !
ചൂതാട്ടം അരുതെന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ അവാസാനിക്കുന്നത് 110 ബില്യൺ ഡോളറിൻറെ ചൂതാട്ട മാഫിയയുടെ ബിസിനസ് !
സ്ത്രീയുടെ നഗ്നത അവളുടെ മാത്രം സ്വകാര്യതയാണ് അതൊരു പ്രദര്ശനവസ്തുവല്ലെന്ന ഇസ്ലാമിക തത്വം ലോകം അംഗീകരിച്ചാൽ അവസാനിക്കുന്നത് 100 ബില്യൺ ഡോളറിൻറെ പോൺ മാഫിയയുടെ ബിസിനസ് !
ഈ 2300 ബില്യൺ ഡോളർ കച്ചവടത്തിന് നേർക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചത് ഇസ്‌ലാമാണ് .. ആ ഇസ്ലാമിനെ തീവ്രവാദമാക്കാൻ ലോക മാധ്യമങ്ങളെ ഈ മാഫിയകൾ വിലക്കെടുത്തു , ഈ മാഫിയകൾ എറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷ്ണങ്ങൾ തിന്ന് മാധ്യമ മാഫിയ വളർന്നു പന്തലിച്ചു. അവർ ഇസ്ലാം തീവ്രവാദമെന്ന് നാട് നീളെ പാടി നടന്നു. ഈ പണം കൊണ്ടാണ് അവർ തീവ്രവാദത്തെ പാലൂട്ടി വളർത്തിയത്. ഈ മാഫിയകൾ ഉണ്ടാക്കിയെടുത്ത തീവ്രവാദത്തിന് അവരിട്ട പേര് ഇസ്ലാമിക തീവ്രവാദം ! എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു ഇസ്ലാം തീവ്രവാദമാണെന്ന്. അതിനവർ ഈ ബില്യൺ കണക്കിന് ഡോളർ കൊണ്ട് മുസ്ലിംകളിലെ തന്നെ ചിലരെ വിലക്കെടുത്തു ..അങ്ങിനെ താടിവെച്ചവനെല്ലാം തീവ്രവാദിയായി.
ഒരാളെ കൊന്നാൽ സകല മനുഷ്യരെയും കൊന്നതിന് തുല്യമാണെന്ന് പറഞ്ഞ ഇസ്ലാം അങ്ങിനെ തീവ്രവാദത്തിൻറെ മതവുമായി !
മത വർഗീയത കൊണ്ട് നിങ്ങളുടെ കണ്ണുകൾക്കും ഹൃദയങ്ങൾക്കും അന്ധത ബാധിച്ചിട്ടില്ലെങ്കിൽ , ഒന്ന് കണ്ണ് തുറന്ന് നോക്കൂ , ഒന്ന് ഹൃദയം തുറന്ന് ശ്രദ്ധിക്കൂ …. നിങ്ങളെ അവർ എത്ര വിദഗ്ധമായാണ് നിങ്ങളുടെ സൃഷ്ടാവിൻറെ വചനങ്ങളിൽ നിന്നും അകറ്റി നിർത്തിയത് എന്ന്. ഇസ്ലാമെന്നാൽ തീവ്രവാദമെന്ന് അവർ എത്ര വിദഗ്ധമായാണ് നിങ്ങളുടെ ഹൃദയങ്ങളിൽ കൊത്തിവെച്ചതെന്ന് !
തീർച്ചയായും മനുഷ്യൻ തൻറെ രക്ഷിതാവിനോട് നന്ദികെട്ടവൻ തന്നെ – വിശുദ്ധ ഖുർആൻ !
ranjith lal madhavan
https://m.facebook.com/story.php?story_fbid=2427767060601682&id=100001052360973