വിശുദ്ധ ഖുർആൻ അവതീർണമായ മാസമായും ആത്മ സംസ്കരണത്തിന്റെ
കാലമായുമാണ് റമദാൻ സങ്കൽപ്പിക്കപ്പെട്ടിട്ടുള്ളത്. പല ജീവിത സന്ദർഭങ്ങളോടും പ്രതിസന്ധികളോടും ബന്ധപ്പെട്ട് വേണം ഖുർആനിലെ സൂക്തങ്ങൾ വായിച്ചെടുക്കാനും മനസ്സിലാക്കാനും. ഖുർആൻ നമസ്കാരത്തെ കുറിച്ച് പറയുന്നിടത്തെല്ലാം സകാത്തിനെ അനുസ്മരിപ്പിക്കുന്നുണ്ട്.
സകാത്തും നമസ്കാരവും ഇസ്ലാമിന്റെ ചൈതന്യ സ്തംഭങ്ങളായി കണക്കാക്കപ്പെടുന്നു. ഇസ്ലാം ആയുധത്തിൻറ മതമല്ല. ത്യാഗത്തിൻറെയും അറിവിൻറയും മതമാണ്. സമാധാനമാണ് ഇസ്ലാം. ജ്ഞാനാന്വേഷണവും നീതിബോധവുംകൊണ്ട് മനുഷ്യനെ ഏകീകരിച്ച മതവുമാണത്. പ്രവാചകൻറ പള്ളിയായ മസ്ജിദുന്നബവി ഒരു സർവകലാശാല കൂടിയായിരുന്നു.
വിശുദ്ധ റമദാൻ മാസം ലോകത്തെമ്പാടുമുള്ള വിശ്വാസികളെ സംബന്ധിച്ച് ആത്മസംസ്കാരണത്തിന്റെ കാലമാണ്.