നിത്യ ജീവിതത്തില്‍ കൈകൊള്ളുന്ന കാരുണ്യവും വിട്ടുവീഴ്ചയും ഇസ്‌ലാമിന്‍റെ ഏറ്റവും മഹനീയമായ ഉല്‍കൃഷ്ടഗുണങ്ങളാണ്.ഏക ദൈവവിശ്വാസം യാതൊരു കലര്‍പ്പുമില്ലാതെ ഇസ്‌ലാം ഉപദേശിക്കുന്നു.ജൂതന്മാരെപോലെ തങ്ങള്‍ക്കു മാത്രമുള്ള ദൈവമുള്ള ദൈവമാണ് അല്ലാഹു എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല.ക്രിസ്ത്യനികളെപോലെ ഏകത്വത്തില്‍ വ്യത്യാസം വരുത്തുന്നില്ല.എങ്ങനെയാണ് പ്രാര്‍ത്ഥന നടത്തേണ്ടത് എന്നതിനെപറ്റി എത്രയും വ്യക്തവും യുക്തവും ആയ നിര്‍ദേശം ഇസ്‌ലാം നല്‍കുന്നു. വളരെ വലിയ പണ്ഡിതന്മാരും പ്രചാകരന്മാരും ഇസ്‌ലാമില്‍ ഉണ്ട്.എന്നാല്‍ ആരും തന്നെ പുരോഹിതന്മാരല്ല.
കാരുണ്യത്തിന്‍റെയും ഔദാര്യതിന്‍റെയും സഹോദര്യതിന്‍റെയും ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന എത്രയോ ലളിത സുന്ദരവും സുഗ്രാഹ്യവും ആയ ഒരു മതമാണ് ഇസ്‌ലാം.സാധാരണക്കാരായ എല്ലാ ജനങ്ങളുടെയും നൈസര്‍ഗ്ഗികമായ ജന്മവാസനകളെ ഇസ്‌ലാം ആകര്‍ഷിക്കുന്നു.