ശരീരത്തെ വിമലീകരിക്കലാണ് പ്രതാനുഷ്ഠാനങ്ങളിലൂടെ നടക്കുന്നത്. ഏകാദശി പ്രദോഷം തുടങ്ങി വ്രതങ്ങൾ നോക്കണമെന്ന് ഹിന്ദു ശാസ്ത്രങ്ങൾ വിധിക്കുന്നുണ്ട്. ശാരീരിക, മാനസിക ശുദ്ധി വീണ്ടെടുക്കുകയാണ് അതിന്റെയും ലക്ഷ്യം. തുടർച്ചയായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടക്ക് ഒരു ദിവസം ആഹാരം ചെല്ലാതിരുന്നാൽ അതിലൂടെ ശരീരത്തിന് പുനരുജ്ജീവനത്തിന് അവസരം നൽകുകയാണ് ചെയ്യുക. ശരീരത്തിലെ വിഷാംശങ്ങൾ അതിലൂടെ പുറന്തള്ളപ്പെടും. ശരീരവും മനസ്സും ശുദ്ധമാക്കുന്നിടത്ത് ഈശ്വരൻ തീർച്ചയായും ഉണ്ടാവുകയും ചെയ്യും. സാധാരണ സമയങ്ങളിൽ,ജീവിത ശൈലിയും തിരക്കുകളും എല്ലാം ചേർന്ന് ഇടുങ്ങിയ മനസ്സിന് ഉടമകളായിരികും നമ്മൾ. അതേസമയം,വ്രതാനുഷ്ഠാന കലത്ത് മനസ്സ് കുറെക്കുടി വിശാലമാകുന്നത് സ്വയം അറിയാനാകും. വ്രതാനുഷ്ഠാനത്തിലൂടെ ഈശ്വരാംശത്തെ കൂടുതൽ ഉൾക്കൊള്ളാനാകുന്ന ആധ്യാത്മിക കലത്തിലേക്ക് നാം ഉയർത്തപ്പെടുകയാണ്. അപ്പോൾ നമ്മുടെ ഉള്ളിലെ പ്രാണശക്കി കൂടുതൽ വികാസം പ്രാപിക്കും. അതിനാലാണ് എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനം നിഷ്കർഷിക്കുന്നത്.’ പ്രാണശക്തിക്ക് ജാതിയും മതവുമില്ല. എല്ലാവരിലും അത് ഒന്നു തന്നെയാണ്. അതിനെ ഈശ്വരനെന്നോ പോസിറ്റിവ് എന്നർജിയെന്നോ എന്തു വേണമെങ്കിലും വിളിക്കാം. ആരാധനാലയങ്ങളിൽനിന്ന് നമ്മുക്ക് ലഭിക്കുക ഒരു പോസിറ്റീവ് എനർജിയാണ് .വ്രതാനുഷ്ഠാനം ശരീരത്തെ ബാധിക്കുന്ന കാര്യമാണ്. അതിലൂടെ മനശ്ശുദ്ധിയും കൈവരിക്കാനാവും. ശരീരം എന്നാൽ അന്നമയ കോശം ,പ്രാണമായ കോശം, മനോ മയകോശം, വിജ്ഞാന മായകോശം, ആനന്തമയകോശം, എന്നിങ്ങനെ പഞ്ചക്കോശേ ങ്ങളാണല്ലോ. അവയെ എത്രത്തോളം ഉത്തേജിപ്പിക്കാനാവുന്നുവോ അതിലൂടെ വലിയ വലിയ അനുഭൂതികളിലേക്ക് എത്താനാകും. ഈ അനുഭൂതികളിലേക്കെത്താൻ ജാതിയെന്നോ മതമെന്നോ ഈശ്വരവിശ്വാസമെന്നോ വേർതിരിവ് ഒന്നുമില്ല. ശരിയായ ചിന്ത, ശരിയായ വാക്ക്, ശരിയായ പ്രവൃത്തി എന്നിവ പാലിക്കുന്നതിലൂടെ കൈവരിക്കാനാവും.