റമദാനില്‍ ഫലസ്തീനിലെ വിശ്വാസികള്‍ക്ക് വീണ്ടും സഹായവുമായി ക്രിസ്റ്റാനോ റൊണാള്‍ഡോ രംഗത്ത് വന്നിരിക്കുകയാണ്.
9സ്പോര്‍ട്ട്സ്_പ്രൊ എന്ന സ്പോര്‍ട്സ് വെബ്സൈറ്റാണ് ക്രിസ്റ്റാനോയുടെ സഹായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇഫ്താര്‍ വിരുന്നിന് വേണ്ടി 1.5 മില്യണ്‍ യൂറോയാണ് ഫലസ്തീനികള്‍ക്ക് വേണ്ടി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റാനോ റൊണാള്‍ഡോ നല്‍കിയിരിക്കുന്നത്.സഹായവാഗ്ദാനത്തിന് നന്ദി പറഞ്ഞ് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ താരത്തിനുവേണ്ടി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ഇസ്രായേലിന്റെ ആര്‍സണ്‍ ആക്രമണത്തില്‍ പരിക്കേറ്റ അഹമ്മദ് ദവാബ്ഷ എന്ന അഞ്ച് വയസ്സുക്കാരനെ റയല്‍ മാഡ്രിഡ് ക്ലബിലേക്ക് ക്ഷണിച്ച് ക്രിസ്റ്റാനോ സന്തോഷം പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ജനിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ കുടുംബം കൊടും ദാരിദ്രത്തിലായിരുന്നു . ഇനി ഒരു മകനെ കൂടി വളർത്താൻ ഉള്ള ശേഷി ആ കുടുംബത്തിന് ഇല്ലായിരുന്നു അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അമ്മ ഗർഭാവസ്ഥയിൽ തന്നെ ക്രിസ്റ്റിയെ ഇല്ലാതാക്കാൻ ശ്രമിച്ചു ഗാർഭവസ്ഥയിലുള്ള റോണോയെ ചൂടുള്ള ബിയർ കുടിച്ച ഇല്ലാതാക്കാൻ പലതവണ ശ്രമിച്ചു , പ്രതിസന്ധി കളെയെല്ലാം മറികടന്ന് കുഞ്ഞു റോണോ ജനിച്ചു. കരിസ്റ്റിയാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ ഫെബ്രുവരി 5, 1985നു പോർചുഗലിലെ മദീറയിൽ ഫുൻചാലിലാണ് ജനിച്ചത്. അച്ഛൻ ജോസേ ഡീനിസ് അവീറോ, അമ്മ മറിയ ഡൊളോറസ് ഡോസ് സാന്റോസ് അവീറോ. തന്റെ പ്രിയപ്പെട്ട നടനും അന്നത്തെ അമേരിക്കൻ പ്രെസിഡന്റുമായ റൊണാൾഡ് റീഗന്റെ പേരാണ് അച്ഛൻ തന്റെ ഇളയ മകന് ഇട്ടത്. റൊണാൾഡോവിന് ഹ്യൂഗോ എന്ന ഒരു ജ്യേഷ്ഠനും,എൽമ,ലിലിയാനാ കാഷിയ എന്ന രണ്ടു ജ്യേഷ്ഠത്തിമാരും ഉണ്ട്.