ഇസ്ലാമിക സാഹിത്യം
ഇസ്ലാമിന്റെ പ്രപഞ്ചവീക്ഷണത്തിലൂന്നിയ സര്ഗ്ഗസാഹിത്യരചനകളെ ഇസ്ലാമിക സാഹിത്യം എന്ന് പറയാറുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളുടെ സംഭാവനയാണ് ഈ പ്രയോഗം.ഈജിപ്തിലെ ശഹിദ് ഹസനുല്‍ബന്നയുടെ സഹോദരന് അബ്ദുറഹ്മാന് സഅത്തിയുടെ നേതൃത്വത്തില്‍ ഇഖ്വാനുൽ മുസ്ലിമൂൻ പ്രവര്‍ത്തര്‍ ഒരു നാടക സംഘം രൂപീകരിക്കുകയും ഇസ്ലാമിക ചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങള്‍ക്ക് നാടക രൂപം നല്കി അവതരിപ്പിക്കുകയും ചെയ്തു.പിന്നീട് ശഹീദ് സയ്യിദ് ഖുതുബ് കഥാകൃത്ത്, നോവലിസ്റ്റ്, സാഹിത്യ വിമര്ശകന് എന്നീ നിലകളില്‍ ഈജിപ്ഷ്യന്‍ സാഹിത്യ മണ്ഡലത്തില്‍ നിറഞ്ഞു നിന്നു. ഖുര്‍ആന്റെ തണലില്‍, ഖുര്‍ആന്റെ കലാ ചിത്രീകരണം തുടങ്ങിയ കൃതികളിലൂടെ വിശുദ്ധഖുര്‍ആന്റെ സാഹിത്യഭംഗിയിലേക്ക് പുതിയൊരു ഉല്‍ക്കാഴ്ച അദ്ദേഹം നല്കി . സയ്യിദ് ഖുത്ബിന്റെ സഹോദരന് മുഹമ്മദ് ഖുതുബ് വിശ്വപ്രശസ്തനായ ഇസ്ലാമിക പണ്ഡിതന് എന്നതിന് പുറമെ കവിയും സാഹിത്യ വിമര്‍ശകനും ആയിരുന്നു. ഇസ്ലാമിലെ കലാസരണി എന്ന കൃതി ശ്രദ്ധേയമായ ഒന്നാണ്.
ഈ രംഗത്തെ മറ്റൊരു പ്രമുഖന് ഡോക്ടര്‍ നജീബ് കീലീനിയീണ്. കഥ, കവിത, നോവല്‍, നാടകം എന്നീ മേഖലകളില്‍ മുപ്പതോളം കൃതികള്‍ അദ്ദേഹം രചിച്ചു. ഇസ്ലാമിക സാഹിത്യ പ്രവേശിക (1980)എന്നൊരു സൈദ്ധാന്തിക രചനയുണ്ട്. സാഹിത്യ നിരൂപണത്തിന്റെ ഇസ്ലാമിക രീതിശാസ്രത്രം വിവരിക്കുന്ന മികച്ച രചന നിര്‍വഹിച്ച പ്രമുഖനാണ് ഡോക്ടര്‍ ഇമാമുദ്ദീന്‍ ഖലീല്‍.
ഇന്ത്യന്‍ പണ്ഡിതനായ മൗലാനാ അബുല്‍ ഹസ്ന് അലി നദ്വി അറബിയില്‍ സാഹിത്യ പരിപോഷണത്തിന് മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ രൂപീകരിക്കപ്പെട്ട “റാബിത്തത്തുല്‍ അറബിയ്യ ഇസ്ലാമി” എന്ന അന്താരാഷ്ട്ര വേദിയുടെ ആഭി മുഖ്യത്തില്‍ വിവിധ രാജ്യങ്ങളിലായി അര ഡസനിലേറെ ഇസ്ലാമിക സാഹിത്യ സെമിനാറുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യാ പാക്ക് ഉപഭൂഖണ്ഡത്തില്‍ സാഹിത്യത്തിന്റെ ഇസ്ലാമികമാനങ്ങളെ പറ്റി ചിന്തിച്ച പ്രമുഖനാണ് മഹാകവി അല്ലാമാ ഇഖ്ബാല്‍. അദ്ദേഹത്തിന്റെ കവിതകള്‍ ഇസ്ലാമിക സാഹിത്യത്തിന്റെ മികച്ച മാതൃകകള്‍ ആണ്. ആധുനിക കാലഘട്ടം ഉറുദു ഭാഷക്ക് നല്കിയ ഏറ്റവും പ്രഗല്ഭനായ ഗദ്യകാരനാണ് അബുല്‍ അഅ്ലാ മൗദൂദി, ധാരാളം സാഹിത്യ നിരൂപണങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
അറബിമലയാള സാഹിത്യമെന്നും മാപ്പിളസാഹിത്യമെന്നുമൊക്കെ വ്യവഹരിക്കപ്പെടുന്ന തനതായ സാഹിത്യ പാരമ്പര്യം കേരള മുസ്ലിം സമൂഹത്തിനുണ്ട്. ഇസ്ലാമിക മൂല്യങ്ങളും സംസ്ക്കാരവും പ്രതിഫലിപ്പിക്കുന്നവയാണ് ഇവയില്‍ മിക്കതും ഖാദി മുഹമ്മദിന്റെ മുഹിയുദ്ദീന്‍മാലയാണ് മാപ്പിളസാഹിത്യത്തിന് കണ്ടു കിട്ടിയ ആദ്യ കൃതി. കൊണ്ടോട്ടിക്കാരനായ മോയിന്‍കുട്ടി വൈദ്യരാണ് മാപ്പിളപ്പാട്ടിലെ എക്കാലത്തെയും മികച്ച പ്രതിഭയായി കണക്കാക്കപ്പെടുന്നത് . ബദ്റ് ,ഉഹ്ദ്, ഹിജ്റ തുടങ്ങിയ ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെ മനോഹരങ്ങളായ മാപ്പിളപ്പാട്ടുകളില്‍ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.
അറബി മലയാള ലിപിയിലാണ് മാപ്പിളപ്പാട്ടുകള്‍ എഴുതപ്പെട്ടിരുന്നത്. മലയാളസാഹിത്യത്തിന്റെ ഭാഗമായി ആദ്യകാലത്ത് ഇത് പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ മനോഭാവത്തില്‍ മാറ്റമുണ്ടാക്കിയത് ടി.ഉബൈദാണ്. പാട്ടെഴുത്തുകാരന് മാത്രമല്ല പ്രഗല്ഭനായ കവികൂടിയായിരുന്നു അദ്ദേഹം. പി.ടി.അബ്ദുറഹ്മാന് മാപ്പിളപ്പാട്ട് എഴുത്തുകാരന് എന്നതിന് പുറമെ മികച്ച കവികൂടിയാണ്.
യു.കെ അബൂസഹല എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട യു.കെ ഇബ്റാഹിം മൗലവിയാണ് ഇസ്ലാമിക ചിന്തയെ ശക്തമായും ഉദ്ദ്യേശ്യപൂര്വ്വവും മാപ്പിളപ്പാട്ടിലൂടെ ആവിഷ്ക്കരിച്ച പാട്ടെഴുത്തുകാരന്. നൂഹ് നബിയും സമുദായവൂം ,മൂസാ നബിയും ഫിര്‍ഔനും എന്നിവ ഏറെ ജനപ്രീതി നേടിയവയാണ്

