ഈ പ്രപഞ്ചത്തിനും ജീവിതത്തിനും ഒരന്ത്യമുണ്ട്. അതെന്നാണെന്ന് ആരും അറിയുകയില്ല. ആ സംഭവം പെട്ടെന്നാണ് ഉണ്ടാവുകയെന്നാണ് ഖുര്‍ആന്‍ പറയുന്നത്.ലോകം ധാര്‍മികമായി വളരെയധികം ദുഷിച്ചു കഴിഞ്ഞ ഒരു സന്ദര്‍ഭത്തിലായിരിക്കും അന്ത്യനാള്‍ സംഭവിക്കുക. ഒരു കുഴലൂത്ത് ആയിരിക്കും ലോകാവസാനത്തിന് നാന്ദി കറിക്കുകയെന്ന് ഖുര്‍ആന്‍ പറയുന്നു. കാഹളം ഊതപ്പെടുന്ന ദിനം. അന്ന് ആകാശഭൂമികളിലുള്ളവരെല്ലാം പേടിച്ചരണ്ടുപോകും. അല്ലാഹു ഉദ്ദേശിക്കുന്നവരൊഴികെ. എല്ലാവരും ഏറെ എളിമയോടെ അവന്റെ അടുത്ത് വന്നെത്തും. (വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അന്നംല്, സൂക്തം:87)
അതുണ്ടാകുന്നതോടെ സൃഷ്ടികളാസകലം പേടിച്ചവശരാകുന്നു. അനന്തരം മറ്റൊരു കാഹളമൂത്ത് കൂടി ഉണ്ടാകുന്നു. അപ്പോള്‍ സൃഷ്ടികളെല്ലാം മരിച്ചുവീഴുന്നു. അനന്തരം മൂന്നാമതും ഊതപ്പെടുന്നു. അപ്പോള്‍ ആദ്യമനുഷ്യന്‍ മുതല്‍ അവസാനത്തെ മനുഷ്യക്കുഞ്ഞ് വരെയുള്ള സകല സൃഷ്ടികളും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നു. തുടര്‍ന്ന് വിചാരണനടപടികള്‍ക്കായി കര്‍മപുസ്തകവും സാക്ഷികളും പ്രവാചകന്മാരും ഹാജരാക്കപ്പെടുന്നു.
അന്ത്യദിനത്തിന്റെ ഭയാനകത ഖുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ”അവനാണ് ആകാശഭൂമികളെ യാഥാര്‍ഥ്യ നിഷ്ഠമായി സൃഷ്ടിച്ചവന്‍. അവന്‍ ‘ഉണ്ടാവുക’ എന്നു പറയുംനാള്‍ അതു5 സംഭവിക്കുക തന്നെ ചെയ്യും. അവന്റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതുംനാള്‍ സര്‍വാധിപത്യം അവനുമാത്രമായിരിക്കും. മറഞ്ഞതും തെളിഞ്ഞതും നന്നായറിയുന്നവനാണവന്‍. അവന്‍ യുക്തിമാനുംസൂക്ഷ്മജ്ഞനുമാണ്.”