കോഴിക്കോട്: കോവിഡിന്റെ ഇടവേളക്ക് ശേഷം വീണ്ടുമൊരു ഐക്യ ഇഫ്താറിന് വേദിയൊരുക്കി ജമാഅത്തെ ഇസ്‌ലാമി കേരള. ഒരുമയുടെ സന്ദേശം വിളിച്ചോതിയ ഇഫ്താർ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും രാഷ്ട്രീയ, സാമൂഹ്യ, മത-സമുദായ നേതാക്കൾ പങ്കെടുത്തു. കോഴിക്കോട് സീ ക്വീൻ ഹോട്ടലിൽ വെച്ച് നടന്ന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് റമദാൻ സന്ദേശം നൽകി.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. മന്ത്രി അഹ്മദ് ദേവർകോവിൽ, എം.പിമാരായ അബ്ദുസമദ് സമദാനി, എം.കെ രാഘവൻ, എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.ടി.എ റഹീം, മേയർ ബീന ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങൾ സ്വാഗതവും അസി. അമീർ പി മുജീബ് റഹ്മാൻ സമാപനവും നിർവഹിച്ചു.
ടി.പി അബ്ദുല്ലക്കോയ മദനി, ഹുസൈൻ മടവൂർ, കെ സജ്ജാദ്, ഡോ. ഖാസിമുൽ ഖാസിമി, കൽപറ്റ നാരായണൻ, കെ.പി രാമനുണ്ണി, സകരിയ്യ,പി.എം.എ സലാം, പി.കെ ഫിറോസ്, എ സജീവൻ, വി.എം ഇബ്രാഹിം, പി.ഐ നൗഷാദ്, റോഷൻ കക്കാട്ട്, അബ്ദുൽ മജീദ് സ്വലാഹി, പി.കെ അഹ്‌മദ്, ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.