പലിശ നിരക്ക് 100 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറക്കുമെന്ന തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പ്രഖ്യാപനത്തിന് മുസ്ലിം രാഷ്ട്രങ്ങളിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചയും ഇതുതന്നെയാണ്. ഉർദുഗാൻ പലിശക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അഭിപ്രായപ്പെടുന്നു.
ഈ തീരുമാനം ലിറയുടെ ആഗോളമൂല്യത്തിൽ തുടക്കത്തിൽ ഇടിവിന് കാരണമാകുന്നതാണെങ്കിലും അത് ഉർദുഗാൻ കാര്യമാക്കുന്നില്ല. രാഷ്ട്ര സമ്പദ് വ്യവസ്ഥക്ക് നാശമാണ് പലിശയെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയുമാണ് ഉർദുഗാൻ. പല യൂറോപ്യൻ രാജ്യങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ട മേഖലയായതിനാൽ തന്നെ പലിശ നിരക്കുമായി ബന്ധപ്പെട്ട് ഉർദുഗാന്റെ നീക്കം ആവശ്യമായ പഠനങ്ങൾക്ക് ശേഷമാണ്.
ധനം സമ്പന്നർക്കിടയിൽ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥ മാറാനും സാധാരക്കാർക്ക് അഭിവൃദ്ധി ഉണ്ടാകാനും ഇടത്തരക്കാർക്ക് ജീവിതോപാധികൾ തുറക്കപ്പെടാനും കൂടിയാണ് ഉർദുഗാന്റെ പലിശക്ക് എതിരെയുള്ള ചുവടുവെപ്പ്.
തുർക്കി ലിറയിൽ ഊഹക്കച്ചവടം ഉയരാനും കറൻസിയുടെ മൂല്യം കുറയാനും സാധ്യതയുണ്ടെങ്കിലും മുതലാളിത്ത സ്ഥാപനങ്ങൾ, സ്വാധീന ശക്തികൾ, അതിന്റെ പ്രധാനഘടകങ്ങളായി ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി തുടങ്ങിയവ ഉൾപ്പടെയുള്ള പലിശ കേന്ദ്രീകൃതമായ ലോക സമ്പദ് വ്യവസ്ഥക്കെതിരെയുള്ള ഒറ്റക്കെങ്കിലും ഉറച്ച നിലപാടുള്ള യുദ്ധമാണ് ഉറുദുഗാന്റെ നീക്കം.
ഒമാനിലെ ഗ്രാൻഡ് മുഫ്തി അഹ്മദ് ബിൻ ഹമദ് അൽഖലീലി മുൻ കുവൈത്ത് പാർലമെന്റ് അംഗം നാസിർ അദ്ദുവൈല
ആക്ടിവിസ്റ്റായ ഫായിസ് അൽകന്ദരി ഈജിപ്ഷ്യൻ അക്കാഡമിക് മുഹമ്മദ് അൽജവാദി മാധ്യമപ്രവർത്തകരായ അഹ്മദ് മൻസൂർ, ജമാൽ സുൽത്താൻ ഇസ്‌ലാമിക പ്രഭാഷകനായ ശൈഖ് മുഹമ്മദ് അസ്സഗീർ മാധ്യമ പ്രവർത്തകൻ അക്കാഡമിക് ഡോ. അബ്ദുല്ല അൽ ഇമാദി ഡോ. ഹാക്കിം അൽ മുതൈരി തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭർ ഉർദുഗാന്റെ നിലപാടിനെ പിന്തുണക്കുന്നുണ്ട്.