കുട്ടിക്കാലത്ത് ഞാനൊരു വയറുവേദനക്കാരനായിരുന്നു. മുത്തച്ഛനാണ് നിർദ്ദേശിച്ചത് വാവയുടെ കൂടെ ഏഴ് നോമ്പ് നോൽക്കാൻ. പട്ടിണി കിടന്ന് എതിർപ്പുണ്ടായിരുന്ന മുത്തശ്ശിയുടെ ആശങ്കകൾ തീർക്കാൻ മുത്തച്ഛനും അതിൽ ചേർന്നു. ഏറെ ചികിത്സിച്ചിട്ടും മാറാത്ത എന്റെ വയറുവേദന അതോടെ പോയി!
നോമ്പിന്റെ മറ്റൊരു മുഖം ഈയിടെ ഒരു സയൻസ് ജേണലിലാണ് ഞാൻ കണ്ടത്. ശരീരത്തിൽ തരം തെറ്റിയും തേയ്മാനം വന്നു പാതിജീവനായും ധാരാളം ജീവകോശങ്ങൾ പല കാരണങ്ങളാലും അടിഞ്ഞുകൂടാറുണ്ട്. നമ്മുടെ വിസർജനാവയവങ്ങൾക്ക് ഇവയെ പുറം തള്ളാൻ കഴിയില്ല. ഈ കോശങ്ങൾ അർബുദം വരെയുള്ള രോഗങ്ങൾ ഉണ്ടാക്കും. പക്ഷേ നന്നായി വിശന്നാൽ ശരീരം ഈ കോശങ്ങളെതന്നെ വകവരുത്തി അലിയിച്ച് അതിലെ പോഷകങ്ങൾ ആഹരിച്ച് രണ്ട് മഹാ കാര്യങ്ങൾ ഒരുമിച്ച് സാധിക്കും! ഈ പ്രക്രിയക്ക് ഓട്ടോഫേജിങ് എന്നാണ് സാങ്കേതിക നാമം. ഒപ്പം സഹനം കൊണ്ട് ആത്മനിയന്ത്രണം ശേഷി വളരുന്നതോടെ മനസ്സിലെ മാലിന്യങ്ങൾ ദഹിച്ചു പോകുകയും ചെയ്യും.കുട്ടിക്കാലത്ത് ഞാനൊരു വയറുവേദനക്കാരനായിരുന്നു. മുത്തച്ഛനാണ് നിർദ്ദേശിച്ചത് വാവയുടെ കൂടെ ഏഴ് നോമ്പ് നോൽക്കാൻ. പട്ടിണി കിടനക്കുന്നതിൽ എതിർപ്പുണ്ടായിരുന്ന മുത്തശ്ശിയുടെ ആശങ്കകൾ തീർക്കാൻ മുത്തച്ഛനും അതിൽ ചേർന്നു. ഏറെ ചികിത്സിച്ചിട്ടും മാറാത്ത എന്റെ വയറുവേദന അതോടെ പോയി!
നോമ്പിന്റെ മറ്റൊരു മുഖം ഈയിടെ ഒരു സയൻസ് ജേണലിലാണ് ഞാൻ കണ്ടത്. ശരീരത്തിൽ തരം തെറ്റിയും തേയ്മാനം വന്നു പാതിജീവനായും ധാരാളം ജീവകോശങ്ങൾ പല കാരണങ്ങളാലും അടിഞ്ഞുകൂടാറുണ്ട്. നമ്മുടെ വിസർജനാവയവങ്ങൾക്ക് ഇവയെ പുറം തള്ളാൻ കഴിയില്ല. ഈ കോശങ്ങൾ അർബുദം വരെയുള്ള രോഗങ്ങൾ ഉണ്ടാക്കും. പക്ഷേ, നന്നായി വിശന്നാൽ ശരീരം ഈ കോശങ്ങളെതന്നെ വകവരുത്തി അലിയിച്ച് അതിലെ പോഷകങ്ങൾ ആഹരിച്ച് രണ്ട് മഹാ കാര്യങ്ങൾ ഒരുമിച്ച് സാധിക്കും! ഈ പ്രക്രിയക്ക് ഓട്ടോഫേജിങ് എന്നാണ് സാങ്കേതിക നാമം. ഒപ്പം സഹനം കൊണ്ട് ആത്മനിയന്ത്രണശേഷി വളരുന്നതോടെ മനസ്സിലെ മാലിന്യങ്ങൾ ദഹിച്ചു പോകുകയും ചെയ്യും.