ലണ്ടൻ: ആഴ്സനൽ മിഡ്ഫീൽഡറും ഘാന താരവുമായ തോമസ് പാർട്ടി ഇസ്‌ലാം സ്വീകരിച്ചു. മാസങ്ങളുടെ പഠനശേഷമാണ് ഇദ്ദേഹം മുസ്‌ലിമായതെന്നാണ് വാർത്തകൾ. യു.കെയിലെ സ്പോർട്സ് ജേണലിസ്റ്റായ കോന്നർ ഹമാണ് തോമസിന്റെ ഇസ്‌ലാമാശ്ലേഷണം പുറത്തുവിട്ടത്. 28 കാരനായ മിഡ്ഫീൽഡർ 2020 ലാണ് സ്പെയിനിലെ അത് ലറ്റികോ മാഡ്രിഡ് വിട്ട് ഇംഗ്ലീഷ് ക്ലബായ ആഴ്സനിലെത്തിയത്. ഗണ്ണേഴ്സിനായി 57 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.
അതേസമയം, നൈജീരിയക്കെതിരെ 2022 ലോകകപ്പ് ക്വാളിഫയർ കളിക്കാനിറങ്ങുന്ന ഘാന ടീമിൽ ചേരാനൊരുങ്ങുകയാണ് തോമസ് പാർട്ടി. മാർച്ച് 25, 28 തിയ്യതികളിൽ രണ്ടു പാദമായാണ് മത്സരം നടക്കുക.
ഈ മാസമാദ്യം ഡച്ച് ഫുട്ബോൾ ഇതിഹാസമായ ക്ലാറൻസ് സീഡോർഫും ഇസ്‌ലാം സ്വീകരിച്ചിരുന്നു. എസി മിലാൻ, റയൽ മാഡ്രിഡ്, അജാക്സ് എന്നിവക്കായി കളിച്ച 45 കാരൻ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇസ്‌ലാമാശ്ലേഷണം പുറത്തുവിട്ടിരുന്നത്.