Question: “ദിവ്യശക്തിയുണ്ടെന്നവകാശപ്പെടുന്ന മുസ്‌ലിം സിദ്ധന്മാരുടെ കാര്യത്തിൽ എന്താണ് അഭിപ്രായം?
Answer: തനി വ്യാജന്മാരാണവർ. ദൈവത്തിനല്ലാതെ മറ്റാർക്കും ഒരുവിധ അഭൗതിക കഴിവോ സിദ്ധികളോ ഇല്ല. അഭൗതിക മാർഗേണ ആർക്കെങ്കിലും ഒരു തലവേദനയോ വയറുവേദനയോ മനോരോഗം പോലുമോ നൽകാനാർക്കും സാധ്യമല്ല. സാധ്യമാകുമായിരുന്നുവെങ്കിൽ ലോകത്തെ മുഴുവൻ അക്രമകാരികൾക്കെതിരെയും ലോകത്തു കിട്ടാവുന്ന എല്ലാ ഭഗവാന്മാരെയും അമ്മമാരെയും പുണ്യവാളന്മാരെയും സിദ്ധന്മാരെയും കൂട്ടു പിടിച്ച് അങ്ങനെ ചെയ്യുമായിരുന്നു. സിദ്ധന്മാരായി ചമയുകയും ഔലിയാക്കളായി വാഴുകയും ചെയ്യുന്നവർക്ക് വല്ല കഴിവുമുണ്ടെങ്കിൽ ഫലസ്ത്വീനികളെ ക്രൂരമായി പീഡിപ്പിക്കുന്ന ഇസ്രയേൽ ഭരണാധികാരികൾക്ക് മാറാത്ത തലവേദനയോ വയറുവേദനയോ നൽകട്ടെ. സാധ്യമല്ലെന്നതാണ് സത്യം. സ്വന്തത്തെ പോലും രക്ഷിക്കാൻ കഴിയാത്തവരാണ് അഭൗതിക സിദ്ധികളും അമാനുഷ കഴിവുകളും അവകാശപ്പെടുന്ന എല്ലാവരും. പണ്ട് വധിക്കപ്പെട്ട, സിദ്ധനായി വിലസിയിരുന്ന തിരുവില്വാമലയിലെ ഫക്കീർ ഉപ്പാപ്പയുടെ അനുഭവം തന്നെ ഇതിനു സാക്ഷിയാണ്. അന്ധവിശ്വാസത്തിനടിപ്പെട്ടവർ സത്യസ്ഥിതി മനസ്സിലാക്കുന്നില്ലെന്നു മാത്രം.
previous post