ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

സുള്ളി ഡീൽസ് മുതൽ കപ്പ്ൾ സ്വാപ്പിങ് വരെ:
സ്ത്രീവിമോചന കേസരികൾക്ക് മിണ്ടാട്ടമില്ല

by editor February 5, 2022February 5, 2022
February 5, 2022February 5, 2022
സുള്ളി ഡീൽസ് മുതൽ കപ്പ്ൾ സ്വാപ്പിങ് വരെ:സ്ത്രീവിമോചന കേസരികൾക്ക് മിണ്ടാട്ടമില്ല

ബഷീർ ഉളിയിൽ

പൊതു ഇടങ്ങളിൽ ആൺശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവ് പെണ്ണിനും ബാധകമാണെന്നും അതിനു വിഘാതം നിൽക്കുന്ന ആറാം നൂറ്റാണ്ടിലെ ‘പ്രാകൃത’ ഗോത്രാചാരങ്ങളെ തച്ചുടക്കണമെന്നുമുള്ള ലിബറൽ – ഫെമിനിസ്റ്റ് മുറവിളികളാൽ പ്രകമ്പിതമാണ് ഏറെക്കാലങ്ങളായി കേരളത്തിന്റെ തെരുവുകളും സൈബറിടങ്ങളും. പതിനെട്ടാം നൂറ്റാണ്ടിൽ മലയാളി മങ്കമാർ മാറ് മറക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് സമരം ചെയ്തതെങ്കിൽ വത്തക്ക ‘നെഞ്ചിലേറ്റി’ ‘മാറ് തുറക്കൽ’ സമരം ചെയ്ത് കൊണ്ടാണല്ലോ നവകേരള മഹിളാമണികൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പൂമുഖത്തിരുന്ന് കാമ്പസുകളെ രോമാഞ്ചമണിയിച്ചത്. ‘ഹൂറന്മാരില്ലാത്ത സ്വർഗത്തിന് വേണ്ടി നീയെന്തിനാണ് പെണ്ണ് കറുത്ത തുണിയിൽ മൂടിക്കെട്ടിക്കഴിയുന്നത്’ എന്ന് കവിത രചിച്ച് മതരക്തമേതും സിരകളിലൊഴുകാത്ത ‘പുരോഗമന വിപ്ലവ വിദ്യാർഥി പ്രസ്ഥാന’വും പെൺകൊടികളുടെ കൂട്ടിരിപ്പിന് വന്നു.

എന്നാൽ സ്ത്രീസുരക്ഷക്കും ലിംഗസമത്വത്തിനും വേണ്ടി കണ്ണിലെണ്ണ ഒഴിച്ച് സമൂഹ മാധ്യമങ്ങളിൽ സദാസമയം സമരസജ്ജരായി നിൽക്കുന്ന ഈ വിമോചനപ്പോരാളികളുടെ കാഴ്ചവട്ടത്ത് പെടാതെ പോയ രണ്ട് കെണികളാണ് മുസ്‌ലിം സ്ത്രീകളെ ‘ചരക്കു’കളാക്കി വിൽപന നടത്താൻ അടുത്ത കാലത്ത് തുടങ്ങി വെച്ച സുള്ളി ഡീൽസ്, ബുള്ളി ബായ് എന്നീ ആപ്പുകൾ. ഈ ആക്രമണങ്ങൾക്കെതിരെ മുസ്‌ലിം വനിതാ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. പക്ഷേ സ്ത്രീ ശാക്തീകരണം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ എഴുതിവെക്കുകയും ‘സ്ത്രീപക്ഷ കേരളം’ കാമ്പയിൻ നടത്തുകയും ചെയ്തവരുടെ മുഖപത്രങ്ങളിൽ ഇത് പെട്ടിക്കോളം വാർത്ത പോലുമായില്ല.

അറബികളുടെ ‘സാംസ്കാരി ഭാണ്ഡത്തെ’ (Cultural Baggage) ഇസ്‌ലാമായി തെറ്റിദ്ധരിക്കുന്നവരാണ് മുസ്‌ലിംകളിൽ അധിക പേരും (പർദയുടെ രാഷ്ട്രീയം – ഹമീദ് ചേന്ദമംഗല്ലൂർ) എന്ന് അനുതപിക്കുന്ന സ്ത്രീ വിമോചന കേസരികളും പുതിയ ഡീലുകളെ കുറിച്ച് ‘കമാ’ എന്നുരിയാടിയിട്ടില്ല. മുസ്‌ലിം – ദലിത് സമൂഹം പൊതുവിലും അവരിലെ സ്ത്രീജനങ്ങൾ വിശേഷിച്ചും ആർക്കും പാഞ്ഞു കയറാൻ പറ്റിയ ചാഞ്ഞ മരമായ ‘മോഡി’ഫൈഡ് ഇന്ത്യയിൽ ഇത്തരം ഡീലുകളോട് ‘സോകോൾഡ്’ പൊതു സമൂഹത്തിന് ഒരുതരം നിസ്സംഗ ഭാവം ശീലമായിപ്പോയിരിക്കുന്നു.

‘പർദക്കുള്ളിൽ ശ്വാസം മുട്ടി’ക്കഴിയുന്ന മുസ്‌ലിം സ്ത്രീകളെ ചൊല്ലി മുഖ്യധാരാ മാധ്യമങ്ങളിലും ക്ലബ് ഹൗസ് പോലുള്ള സൈബറിടങ്ങളിലും അനർഗളം വാക്ശരങ്ങളെയ്തും കവലകളിലും പെരുവഴികളിലും ഫ്ളാഷ് മോബുകൾ സംഘടിപ്പിച്ചും വിമോചന കാഹളം മുഴക്കിക്കൊണ്ടിരിക്കുന്ന ഇടത് – ലിബറൽ ആങ്ങളമാരുടെയും മാമന്മാരുടെയും ഇരട്ടത്താപ്പ് വെളിപ്പെട്ട മറ്റു ചില പെൺവിഷയങ്ങൾ പ്രബുദ്ധ കേരളത്തിലും അടുത്ത കാലത്തായി അരങ്ങേറി. സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട, നടി ആക്രമിക്കപ്പെട്ട കേസും ഫ്രാങ്കോ മുളയ്ക്കൽ എന്ന ക്രൈസ്തവ വൈദികന്റെ കന്യാസ്ത്രീപീഡന കേസുമാണ് അത്. ശരീരം മൂടുന്ന വസ്ത്രത്തിനുള്ളിൽ മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെ കുറിച്ച് വേപഥു കൊള്ളുന്ന ഇടത് – വലത് – സഭാ സന്നാഹങ്ങൾ സ്ത്രീ സമൂഹത്തോട് കാണിക്കുന്ന ആദരവുകൾക്ക് മികച്ച രണ്ട് ദൃഷ്ടാന്തങ്ങളാണ് മേൽ പറഞ്ഞ സംഭവങ്ങൾ.

കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി നീതി കാത്തുകഴിയുന്ന എണ്ണായിരത്തോളം സ്ത്രീപീഡന കേസുകളുള്ള ഭൂമിമലയാളത്തിൽ ഈ പീഡിതയായ നടിക്കും നീതി കിട്ടുമോ എന്ന് കണ്ട് തന്നെ അറിയണം. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിലെ വിധിയാണ് കേരളം സാകൂതം കാതോർത്തിരിക്കുകയും വിധി കേട്ടപ്പോൾ കാത് പൊത്തുകയും ചെയ്ത രണ്ടാമത്തെ സംഭവം.

കോടതി വിധിയിൽ ‘സാംസ്കാരിക’ കേരളം മാമൂലനുസരിച്ച് ഔപചാരികമായി ഞെട്ടിയെങ്കിലും വത്തക്ക വലുപ്പത്തിലുള്ള പ്രതിഷേധങ്ങൾക്കൊന്നും തെരുവുകൾ സാക്ഷ്യം വഹിച്ചില്ല. ‘ജീർണലു’കളിൽ അരമനകളിലെ അവിഹിതങ്ങളെ കുറിച്ച് വെണ്ടയ്ക്ക നിരന്നില്ല. ഒന്നാം നൂറ്റാണ്ടിലെ ‘പ്രാകൃത’ പൗരോഹിത്യത്തിനെതിരെ മുഖപ്രസംഗമെഴുതിയില്ല. കേസിന്റെ നാൾവഴികളിൽ ഒരിക്കൽ പോലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലൊന്നു പോലും കന്യാസ്ത്രീകൾക്ക് പിന്തുണ നൽകുകയോ ബിഷപ്പിനെതിരെ ശബ്ദമുയർത്തുകയോ ചെയ്തില്ല. കാമ്പസുകളിൽ ‘മുഖമക്കന’യുടെ ധിക്കാരത്തെ കായികമായി നേരിടുകയും ‘ഉടുവസ്ത്രത്തിന്റെ സദാചാരം’ ചർച്ച ചെയ്യാൻ കമ്മിറ്റി കൂടുകയും ചെയ്ത കുട്ടിസഖാക്കളും കന്യാസ്ത്രീയെ പീഡിപ്പിച്ച ‘പൗരോഹിത്യം തുലയട്ടെ’ എന്ന് ചുവരെഴുതിയില്ല. സംഘി – ക്രിസംഘി പ്ലാറ്റ്ഫോമുകളിൽനിന്ന് ‘ജലന്തർ തിരുമേനിക്ക്’ നേരെ സൈബർ അറ്റാക്ക് ഉണ്ടായില്ല.

മലയാളി സമൂഹത്തിൽ നാളിതു വരെ കേട്ടു കേൾവി പോലുമില്ലാത്ത നാണം കെട്ട മറ്റൊരു വാർത്തയാണ് കപ്പ്ൾ സ്വാപ്പിങ്ങ് എന്ന ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന സമ്പ്രദായം. പഴയ കാലത്തെ ചരക്ക് കൈമാറ്റ വ്യവസ്ഥയെ അനുസ്മരിപ്പിക്കുന്നു ഇത്! ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ച നിയമപരമായി കുറ്റകരമല്ലാത്ത നമ്മുടെ രാജ്യത്ത് കപ്പ്ൾ സ്വാപ്പിങ്ങ് എന്ന അതിനീചമായ അത്യാചാരം ഉന്നത ശ്രേണിയിലുള്ള ആളുകൾക്കിടയിൽ സാർവത്രികമാണ് എന്ന ഞെട്ടിക്കുന്ന വാർത്തയാണ് നിർവികാരതയോടെ സാംസ്കാരിക കേരളം ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. ‘എന്റെ ഭാര്യ നിനക്കും നിന്റെ ഭാര്യ എനിക്കും’ എന്ന മട്ടിലുള്ള ഈ ഏർപ്പാട് ലൈം ലൈറ്റിൽ വന്നത് ചങ്ങനാശ്ശേരി സ്വദേശിനിയുടെ വെളിപ്പെടുത്തലിലൂടെയാണെങ്കിലും പതിറ്റാണ്ടുകളായി മലയാളികൾക്കിടയിൽ നിലനിന്ന് പോരുന്ന ‘ഹൈടെക്’ ഏർപ്പാടായിരുന്നുവത്രെ അത്. കപ്പ്ൾ സ്വാപ്പിങ്ങ് ക്ലബ്ബുകൾ പോലും കേരളത്തിൽ നിലവിലുണ്ടായിരുന്നു എന്നാണ് പുതിയ വിവരം. മെട്രോ നഗരങ്ങളിലെ വൻകിട ക്ലബുകളിലും ഇന്ത്യൻ നേവി റിക്രിയേഷൻ ക്ലബുകളിലും നയതന്ത്ര ലോകത്തും വൈഫ് സ്വാപ്പിങ്ങ് ഒരു സാദാ സംഭവമാണത്രെ.

2013-ൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തിൽ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തന്നെ ഭർത്താവ് മേലുദ്യോഗസ്ഥർക്ക് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തു പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.

പാശ്ചാത്യരാജ്യങ്ങളിൽ പുതുമയുള്ള കാര്യമല്ല വൈഫ് സ്വാപ്പിങ്ങ് എന്ന ഭാര്യമാരെ കൈമാറൽ സമ്പ്രദായം. പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‘ആത്മീയ ഗുരുക്കന്മാരും’ ‘നിഗൂഢ മാന്ത്രികരുമായ’ ജോൺ ഡീയും എഡ്വേർഡ് കെല്ലിയുമാണ് ആദ്യമായി ഇത്തരത്തിൽ പങ്കാളികളെ പരസ്പരം വെച്ചുമാറിയത്. പ്രത്യേക ഉടമ്പടി എഴുതിയായിരുന്നു ഈ വെച്ചുമാറൽ. ലൈംഗികത ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും പൂർണ സ്വാതന്ത്യം ഈ ഉടമ്പടി അനുവദിച്ചിരുന്നു. ‘ഇരുണ്ട യുഗ’ത്തി ലെ ഇസ്‌ലാമല്ല, പരിഷ്കൃത പടിഞ്ഞാറിനെ നിയന്ത്രിക്കുന്ന ക്രൈസ്തവത തന്നെയാണ് ഈ രണ്ടു പേരുടെയും ആദർശ പശ്ചാത്തലം.

രണ്ടാംലോക യുദ്ധത്തിന് ശേഷം അമേരിക്കയിൽ വൈഫ് സ്വാപിങ്ങ് ഒരു ജനപ്രിയ സംവിധാനമായി മാറി. യുദ്ധത്തിൽ കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭാര്യമാരെ ജീവിച്ചിരിക്കുന്ന പൈലറ്റുമാർ ‘സംരക്ഷിക്കുക’ എന്ന ചടങ്ങിലൂടെയാണ് ഇത് തുടങ്ങിയത്. പ്രണയം (മവദ്ദഃ), കാരുണ്യം (റഹ്മഃ) പ്രശാന്തി (സകീനഃ) എന്നീ അടിത്തറകളിൽ സുസ്ഥാപിതമാവേണ്ടുന്ന ദാമ്പത്യമെന്ന സ്ഥാപനം കേവലമായ ശാരീരികാനന്ദം പ്രദാനം ചെയ്യുന്ന രതി വ്യവസായമാവുമ്പോൾ സംഭവിക്കുന്ന അപഭ്രംശമാണ് കപ്പ്ൾ സ്വാപിങ്ങ് പോലുള്ള വൈകൃതങ്ങളിലൂടെ വെളിവാകുന്നത്. ചരിത്രാതീത കാലം നിലനിന്നിരുന്ന അടിമ വ്യവസ്ഥിതിയെ അനുക്രമം ഇല്ലാതാക്കുകയും ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടി ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരിക്കാനുള്ള അനുവാദം നൽകുകയും ചെയ്ത ഇസ്‌ലാമിനെ ‘വെപ്പാട്ടി’ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന മതം എന്ന് ലിബറൽ – നാസ്തിക പ്ലാറ്റുഫോമുകളിൽനിന്ന് ഒരൊറ്റ കോറസിൽ അലറി പാടുന്ന കാലത്താണ് സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്ന ഇത്തരം ചെയ്തികൾ അരങ്ങേറുന്നതും ആഭിജാത്യത്തിന്റെ അടയാളങ്ങളായി കൊണ്ടാടപ്പെടുന്നതും. അഗമ്യഗമനം (Incest) നിയമവിധേയമാക്കിയതും ഹിജാബിന് വിലക്ക് ഏർപ്പെടുത്തിയതും വലതുപക്ഷ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ ഫ്രാൻസാണ്. പ്രായപൂർത്തിയായാൽ മാതാപിതാക്കളെന്നോ മക്കളെന്നോ വ്യത്യാസമില്ലാതെ ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന 1791-ലെ ഇൻസെസ്റ്റ് നിയമം ഫ്രാൻസ് നിർത്തലാക്കിയത് ഈയടുത്ത കാലത്താണ്.

സ്ത്രീ കേവലം ഒരു ഭോഗയന്ത്രമാണ് എന്ന പ്രാകൃത കാഴ്ചപ്പാടിന് പൊതുസമൂഹവും ഭരണകൂടവും ഒരു വേള നീതിപീഠം പോലും മൗനാംഗീകാരം നൽകുന്ന അവസ്ഥയാണ് ‘പുരോഗമന മതേതര’ സമൂഹത്തിൽ നിലനിൽക്കുന്നത് എന്നതിലേക്കാണ് ഈ സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത്. ലിംഗസമത്വം കൗമാരകാലത്ത് തന്നെ പരിശീലിപ്പിക്കാൻ വേണ്ടി ജെൻഡർ ന്യൂട്രൽ യൂനിഫോം നടപ്പിലാക്കുന്ന വിദ്യാഭ്യാസ വകുപ്പും ‘കപട സദാചാരത്തിന്റെ കൈകൾ ബന്ധിക്കാം’ എന്ന മുദ്രാവാക്യമുയർത്തി സ്വവർഗ പ്രണയം പോലും പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടാനുകൂല വിപ്ലവ വിദ്യാർഥി പ്രസ്ഥാനവും അരങ്ങുവാഴുന്ന കേരളത്തിൽ തന്നെയാണ് സാമാന്യ നീതിബോധത്തെ കൊഞ്ഞനം കുത്തിക്കൊണ്ട് ലൈംഗികപീഡനക്കേസുകളും ഇണക്കൈമാറ്റ ഇടപാടുകളും നടക്കുന്നത്. ‘സമൂഹത്തിന്റെ എതിർ വർഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ (heteronormative) പ്രതീക്ഷകളുടെ ഭാരത്താൽ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തിൽ നമ്മുടെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാർഗം തുറന്നു കൊടുക്കാനാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം’ എന്ന് ‘ക്ലിഷ്ടസുന്ദര’മായി ട്വീറ്റ് ചെയ്ത വിദ്യാഭ്യാസ മന്ത്രിയുടെ കൺവെട്ടത്ത് തന്നെയുള്ള കാമ്പസുകളിൽ പെൺകുട്ടികൾക്ക് നേരെ വെർബൽ റേപ്പും ശാരീരിക കൈയേറ്റങ്ങളും നടക്കാത്ത ഒരൊറ്റ ദിവസം പോലുമില്ല.

നടിയുമായി ബന്ധപ്പെട്ട കേസ് സ്വതന്ത്ര ലൈംഗികതക്കു അനിയന്ത്രിത സാധ്യത നിലനിൽക്കുന്ന സിനിമാ ലോകത്ത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണെങ്കിൽ മനുഷ്യന്റെ അടിസ്ഥാനപരമായ ജൈവിക ചോദനയായ ലൈംഗികത്വത്തെ അടിച്ചമർത്തുമ്പോൾ സംഭവിക്കുന്ന അപഭ്രംശമാണ് ക്രൈസ്തവ സഭകളിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ ഹേതു. സ്ത്രീപുരുഷ ഇടപഴകലുകളിലെ അതിർവരമ്പുകളിൽ അകലം കുറയുന്ന സിനിമാ ലോകത്ത് പണ്ട് പണ്ടേയുള്ള ലൈംഗികാതിക്രമങ്ങളുടെ എണ്ണമറ്റ കഥകൾ ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത് ‘മീ ടൂ’ പോലെയുള്ള തുറന്നുപറച്ചിലുകളെ തുടർന്നാണ്. അതേസമയം വൈദിക അരമനകളിലെ ലൈംഗിക ചൂഷണങ്ങൾക്കും ചൂഷകരായ വൈദികരെയും മെത്രാന്മാരേയും സംരക്ഷിക്കുന്ന സമ്പ്രദായത്തിനും ക്രൈസ്തവസഭയോളം തന്നെ പഴക്കമുള്ള ചരിത്രമുണ്ട്. വൈദിക ബ്രഹ്മചര്യം സൈദ്ധാന്തികമായി ന്യായീകരിക്കുന്ന കത്തോലിക്കാ സഭയാകട്ടെ പലപ്പോഴും ഇത്തരം ലൈംഗികചൂഷണങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും ചൂഷകരെ സംരക്ഷിക്കുകയുമാണ്. മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമൻ മ്യൂണിക് ആർച്ച് ബിഷപ്പായിരിക്കേ കുട്ടികൾക്കു നേരെ നടന്ന ലൈംഗികാതിക്രമക്കേസിൽ പ്രതികളായ പുരോഹിതർക്കെതിരെ നടപടി പോലുമെടുത്തില്ലെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നത് അടുത്തിടെയാണ്.

അഭയ മുതൽ അതിജീവിത വരെയുള്ള സന്യസ്തകന്യകകളും സൂര്യനെല്ലി മുതൽ വാളയാർ വരെയുള്ള നിഷ്കളങ്ക ബാല്യങ്ങളും പിച്ചിച്ചീന്തപ്പെട്ടതിൽ സ്ത്രീ സ്വാതന്ത്ര്യം ഉദ്ഘോഷിക്കുന്ന, ഹിംസാത്മക പരുഷാധിപത്യ താൽപര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സകല ഭൗതിക പ്രസ്ഥാനങ്ങളും തുല്യപങ്കാളികളാണ്. ഇസ്‌ലാമിനെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ച് സ്ത്രീവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഛായ കൽപിച്ച് ‘സ്വതന്ത്ര ചിന്ത’യുടെ മറവിൽ അരാജക ലിബറൽ ജീവിത സംസ്കാരം വളർത്തിയെടുക്കാൻ ചില വിദ്യാർഥി യുവജന സംഘടനകൾ കൂടി നടേ പറഞ്ഞ സംഘങ്ങളിൽ കണ്ണി ചേരുന്ന സാഹചര്യത്തിലാണ് രതിവൈകൃതങ്ങളുടെ നാണിപ്പിക്കുന്ന കഥകൾ അനുദിനം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം പോരാട്ടവും സർഗാത്മകതയും സമന്വയിപ്പിച്ച് ഇന്ത്യൻ കാമ്പസുകളെ പ്രതീക്ഷകളുടെ പുതുപുലരിയിലേക്ക് നയിച്ചുവെന്ന് ആത്മപ്രശംസ നടത്തുന്ന ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനം ഇന്നിപ്പോൾ കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുകയും, പ്രണയവും സ്വതന്ത്ര ലൈംഗികതയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്. കേരളത്തിലെ കാമ്പസുകളിൽ അധീശത്വ വ്യവഹാരം നടത്തുന്ന ഇവർക്ക് സംഘ് ഫാസിസമല്ല, ധാർമിക – സദാചാര മൂല്യങ്ങൾ പാലിക്കുകയും സാഹോദര്യ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സംഘടനകളാണ് മുഖ്യശത്രുക്കൾ.

ആണിന്റെ അനുവാദമുണ്ടെങ്കിൽ മാത്രം ജീവിക്കാം അല്ലെങ്കിൽ സ്ത്രീ മണ്ണിൽ കുഴിച്ചു മൂടപ്പെടേണ്ടവളാണ് എന്ന് വിശ്വസിച്ചു പോന്ന പ്രാകൃത സമൂഹത്തോട് ‘ആണുങ്ങളുടെ കൂട പിറപ്പുകൾ (ശഖാഇഖ്) ആണ് പെണ്ണുങ്ങൾ’ എന്നും, മാതൃപാദങ്ങൾക്കടിയിലാണ് സ്വർഗമെന്നും പഠിപ്പിച്ച പ്രവാചകനാണ് ഇമ്മാതിരിയുള്ള സകലമാന ജെൻഡർ ഈക്വലന്മാർക്കും സ്ത്രീശാക്തീകരണ വിഭൂഷണന്മാർക്കും പ്രാകൃതമായ വിശ്വാസാചാരങ്ങളുടെ വിധാതാവ്!

#sullideals #bullibhai #coupleswaping #liberal #islam #Muslim #prophet
0 comment
FacebookTwitter
previous post
ജെൻഡർ പൊളിറ്റിക്സും ജെൻഡർ ന്യൂട്രൽ യൂണിഫോമും തമ്മിലെന്ത്?
next post

Related Articles

നബി പഠിപ്പിച്ചത് സ്‌നേഹിക്കാനാണ്, സംഘര്‍ഷപ്പെടാനല്ല- ശൈഖ് അഹ്മദ് കുട്ടി

November 21, 2019

മനുഷ്യ ഭാഷയാണ് എല്ലാ വേദഗ്രന്ഥങ്ങളുടേതും

July 27, 2019

ഹിജാബ് വെറുമൊരു വസ്ത്രമല്ല; അതൊരു പരിചയാണ്

March 19, 2022

പെണ്ണിന് വേണ്ടത് അംഗീകാരവും അവസരവുമാണ്

December 21, 2018

യേശുവിന്റെ വഴിയില്‍തന്നെ മുഹമ്മദും

September 28, 2019

ഇതെന്തൊരു ഗ്രന്ഥം തമ്പുരാനേ!- ഇ.സി സൈമണ്‍ മാസ്റ്റർ

January 23, 2020

നരകം

December 21, 2018

ബഹുസ്വര സൗഹൃദം: നബിചരിത്ര പാഠങ്ങൾ

October 8, 2019

ബന്ധങ്ങൾ തുന്നിച്ചേർക്കുക | പ്രകാശ രേഖ

December 25, 2020

അറഫാ പ്രസംഗം

December 21, 2018
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media