ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

by editor December 23, 2021December 23, 2021
December 23, 2021December 23, 2021

Question: “കാര്യങ്ങളെല്ലാം നടക്കുക ദൈവവിധിയനുസരിച്ചാണെന്ന് കാണിക്കുന്ന കുറേ ഖുർആൻ വാക്യങ്ങളും മനുഷ്യകർമങ്ങൾക്കനുസൃതമായ ഫലമാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്ന നിരവധി വചനങ്ങളും ഇവിടെ ഉദ്ധരിക്കപ്പെടുകയുണ്ടായി. വിധിവിശ്വാസത്തെ സംബന്ധിച്ച ഖുർആൻ വാക്യങ്ങളിൽ പരസ്പര വൈരുധ്യമുണ്ടെന്നല്ലേ ഇത് തെളിയിക്കുന്നത്?”

Answer: വിധിവിശ്വാസത്തെ സംബന്ധിച്ച വിശുദ്ധ ഖുർആൻ വചനങ്ങളിൽ ഒരു വിധ വൈരുധ്യവുമില്ല. മാത്രമല്ല, അവ പരസ്പരം വ്യാഖ്യാനിക്കുന്നവയും വിശദീകരിക്കുന്നവയുമാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

നല്ല നിലയിൽ ഉയർന്ന നിലവാരത്തോടെ അച്ചടക്കപൂർണമായി നടത്തപ്പെടുന്ന ഒരു മാതൃകാവിദ്യാലയം. സമർഥനായ പ്രധാനാധ്യാപകൻ. ആത്മാർഥതയുള്ള സഹപ്രവർത്തകർ. യോഗ്യരായ വിദ്യാർഥികൾ. കുട്ടികളുടെ കാര്യം ജാഗ്രതയോടെ ശ്രദ്ധിക്കുന്ന രക്ഷിതാക്കൾ. അങ്ങനെ എല്ലാവരും വിദ്യാലയത്തിന്റെ നന്മയിലും ഉയർച്ചയിലും നിർണായകമായ പങ്കു വഹിക്കുന്നു. സ്ഥാപനം നന്നാവുകയെന്ന സംഭവത്തിനു പിന്നിൽ ഒന്നിലേറെ കാരണങ്ങളും നിരവധി ഘടകങ്ങളുമുണ്ടെന്നർഥം. ഇത്തരമൊരവസ്ഥയിൽ വിദ്യാലയം മാതൃകായോഗ്യമാകാൻ കാരണം പ്രധാനാധ്യാപകനാണെന്നു പറയാം. അധ്യാപകരാണെന്നും വിദ്യാർഥികളാണെന്നും രക്ഷിതാക്കളാണെന്നുമൊക്കെ പറയാം. ഇതിലേതു പറഞ്ഞാലും കളവാകില്ല. ഒരിക്കലൊന്നും മറ്റൊരിക്കലൊന്നും പറഞ്ഞാൽ പരസ്പര വിരുദ്ധവുമാവുകയില്ല. ആവശ്യാനുസൃതം ഓരോ കാരണവും എടുത്തു കാണിക്കുകയാണെങ്കിൽ സന്ദർഭാനുസൃതമായ സത്യപ്രസ്താവം മാത്രമേ ആവുക യുള്ളൂ. എന്നാൽ ഇതിൽ ഏതെങ്കിലും ഒരു ഘടകം മാത്രമാണ് സംഭവത്തിനു പിന്നിലെന്ന് വിശ്വസിക്കുന്നവരോട് അത് നിഷേധിക്കേണ്ടിയും വരും.

മനുഷ്യകർമങ്ങളുടെ സ്ഥിതിയും ഈവിധം തന്നെ. ഒരാൾ നടന്നുപോകവെ വഴിയിലൊരു വൃദ്ധൻ വീണുകിടക്കുന്നത് കാണാനിടയാകുന്നു. അയാൾക്ക് വേണമെങ്കിൽ വൃദ്ധനെ കാണാത്തവിധം നടന്നുനീങ്ങാം. അങ്ങനെ ചെയ്യാതെ, അയാൾ വൃദ്ധനെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോൾ തന്നെ വ്യത്യസ്തമായ ഉദ്ദേശ്യത്തോടെ അത് നിർവഹിക്കാവുന്നതാണ്. വൃദ്ധന്റെയോ അയാളുടെ ബന്ധുക്കളുടെയോ നന്ദിയും പ്രത്യുപകാരവും പ്രതിഫലവും പ്രതീക്ഷിക്കാം. അത്തരമൊന്നുമാഗ്രഹിക്കാതെ വൃദ്ധനോടുള്ള സ്നേഹ-കാരുണ്യ- വാത്സല്യ ഗുണകാംക്ഷാ വികാരത്തോടെയും അതു ചെയ്യാം. അപ്പോൾ ഈ സംഭവത്തിൽ മനുഷ്യന്റെ ഭാഗത്തുനിന്ന് അയാളെടുക്കുന്ന തീരുമാനത്തിനും അതിന്റെ പിന്നിലെ ഉദ്ദേശ്യത്തിനും തുടർന്നുള്ള പ്രവർത്തനത്തിനുമെല്ലാം അനൽപമായ പങ്കുണ്ട്. അതിനാൽ വൃദ്ധനെ ആശുപത്രിയിലെത്തിച്ചതും ശുശ്രൂഷിച്ചതും ആ മനുഷ്യനാണെന്ന് പറയുന്നതിൽ തെറ്റോ അസാംഗത്യമോ ഇല്ല. അതേസമയം, വൃദ്ധനെ താങ്ങിയെടുക്കാനുപയോഗിച്ച് കൈകളും ശരീരവും ആരോഗ്യവും കഴിവും കരുത്തുമൊക്കെ നൽകിയത് ദൈവമാണ്. വൃദ്ധനോട് അലിവ് തോന്നുകയും ശുശ്രൂഷിക്കാൻ തീരുമാനമെടുക്കുകയും ചെയ്ത മനസ്സും ദൈവത്തിന്റെ ദാനം തന്നെ. അതിനാൽ ദൈവമാണ് വൃദ്ധനെ രക്ഷിച്ചതെന്ന പ്രസ്താവവും സത്യനിഷ്ഠവും വസ്തുതാപരവുമത്രെ. അപ്പോൾ ഇത്തരം സംഭവങ്ങളെ മനുഷ്യനോട് ചേർത്തുപറയാം. ദൈവത്തോട് ചേർത്തു പറയാം; മനുഷ്യനോടും ദൈവത്തോടും ഒരേസമയം ചേർത്തു പറയാം. അപ്രകാരം തന്നെ മനുഷ്യകർമം മാത്രമാണെന്ന് ധരിക്കുന്നവരോട് അതിനെ നിഷേധിക്കാം. ദൈവത്തിന്റെ പങ്ക് ഊന്നിപ്പറയാം. ഈ രീതികളെല്ലാം ഖുർആൻ സ്വീകരിച്ചിട്ടുണ്ട്. മനസ്സിന്റെ തീരുമാനത്തിലും ഉദ്ദേശ്യത്തിലും മനുഷ്യന്റെ പങ്ക് എത്രയെന്ന് ലോകത്ത് ആർക്കും അറിയുകയില്ല. മനുഷ്യന്റെ ഗ്രാഹ്യവരുതിക്ക് അതീതമായതിനാൽ ദൈവം വിശദമായി പറഞ്ഞുതന്നിട്ടുമില്ല.

സംഭവങ്ങളെയും കർമങ്ങളെയും അവയ്ക്ക് പിന്നിലെ തീരുമാനങ്ങളെയും വിശുദ്ധ ഖുർആൻ ദൈവവുമായും മനുഷ്യനുമായും ബന്ധപ്പെടുത്തിയതായി കാണാം. കപടവിശ്വാസികൾ സ്വീകരിച്ചിരുന്ന സമീപനം തിരുത്തി ഖുർആൻ പറയുന്നു: “അവർക്ക് വല്ല നേട്ടവും കിട്ടിയാൽ അത് ദൈവത്തിങ്കൽനിന്നാണെന്ന് അവർ പറയും, വല്ല വിപത്തും ബാധിച്ചാലോ, നിന്നെ കുറ്റപ്പെടുത്തുകയും ചെയ്യും. പറയുക: എല്ലാം ദൈവത്തിങ്കൽ നിന്നു തന്നെ. ഇവർക്കെന്തു പറ്റി? ഇവർ ഗ്രഹിക്കുന്നില്ലല്ലോ”(ഖുർആൻ 4: 78).

നന്മയും തിന്മയും ദൈവത്തിങ്കൽ നിന്നാണെന്ന് വ്യക്തമാക്കുന്ന ഖുർആൻ ഇവിടെ കപടവിശ്വാസിയുടെ തെറ്റായ സമീപനത്തിന് കാരണക്കാർ അവർ തന്നെയാണെന്ന് പറയുകയും അതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ സമീപനം സ്വീകരിക്കാൻ സാധ്യതയുണ്ടായിട്ടും മറിച്ചൊരു നിലപാട് അവലംബിച്ചതിനാലാണ് ഖുർആൻ അവരെ ആക്ഷേപിക്കുന്നത്.

ഗുണദോഷങ്ങളിൽ മനുഷ്യകർമം പോലെ ദൈവവിധിക്കും പങ്കുള്ളതിനാൽ അതിന്റെ കാരണത്തെ സ്രഷ്ടാവിലേക്ക് ചേർത്തുപറയുന്ന സമീപനം സ്വീകരിച്ചതിന് ഖുർആനിൽ നിരവധി ഉദാഹരണങ്ങൾ കാണാം.

“അല്ലാഹു നിനക്ക് വല്ല ദോഷവും വരുത്തുകയാണെങ്കിൽ അത് പരിഹരിക്കാൻ അവനല്ലാതെ മറ്റാർക്കും സാധ്യമല്ല. അഥവാ, അവൻ നിന് വല്ല ദോഷവും വരുത്തുകയാണെങ്കിൽ എല്ലാറ്റിനും കഴിവുള്ളവനത്രെ അവൻ'(6:17). “അല്ലാഹു താനിഛിക്കുന്നവരെ സന്മാർഗത്തിലാക്കുന്നു. താനിഛിക്കുന്നവരെ ദുർമാർഗത്തിലാക്കുന്നു. പ്രതാപശാലിയും യുക്തിജ്ഞ നുമത്രെ അവൻ.” (14: 4).

അതോടൊപ്പം സന്മാർഗ-ദുർമാർഗ പ്രാപ്തിയിൽ മനുഷ്യന്റെ പങ്കും ഖുർആൻ ഊന്നിപ്പറയുന്നു. “ആർ അണുമണിത്തൂക്കം നന്മ ചെയ്യുന്നുവോ അവൻ അത് കണ്ടെത്തുകതന്നെ ചെയ്യും. ആർ അണുമണിത്തൂക്കം തിന്മ ചെയ്യുന്നുവോ അവൻ അതും കണ്ടെത്തും”(99: 7,8). “ഒരുത്തനും മറ്റൊരു തന്റെ ഭാരം ചുമക്കുന്നില്ല. മനുഷ്യന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല (53: 38), “അല്ലാഹു ആരെയും അവന്റെ കഴിവിനതീതമായതിന് കൽപ്പി ക്കുകയില്ല. ഓരോരുത്തർക്കും അവർ പ്രവർത്തിച്ചതിനുള്ള പ്രതിഫലവും ശിക്ഷയുമാണുണ്ടാവുക”(2: 286). “നിനക്ക് വല്ല ദോഷവും ബാധിച്ചിട്ടുണ്ടെങ്കിൽ അത് നിന്റെ ഭാഗത്തുനിന്നു തന്നെയുള്ളതാണ്”(4: 79). “എന്നാൽ വിശ്വസിക്കുകയും സൽക്കർമങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് അവരുടെ പ്രതിഫലം പൂർണമായി ലഭിക്കുന്നതാണ്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല”(3: 57), “അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ കളവാക്കുകയും ചെയ്തവരാരോ അവര് നരകാവകാശികൾ, അവരതിൽ നിത്യവാസികളത്രെ (2: 39), “സത്യനിഷേധികളേ, ഇന്ന് നിങ്ങൾ ഒഴി കഴിവ് ബോധിപ്പിക്കേണ്ട, നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം തന്നെയാണ് നിങ്ങളിന്ന് അനുഭവിക്കുന്നത്”(66: 7).

നന്മ തിന്മകളിൽ മനുഷ്യന്റെ പങ്കും ദൈവവിധിയും എവ്വിധം ബന്ധപ്പെടുന്നുവെന്നും ഖുർആൻ വ്യക്തമാക്കുന്നു: “പറയുക: ദൈവം ഇഛിക്കുന്നവരെ അവൻ ദുർമാർഗത്തിലാക്കുകയും തന്നിലേക്ക് ഖേദിച്ചു മടങ്ങുന്നവരെ സന്മാർഗത്തിലാക്കുകയും ചെയ്യുന്നു”(13: 27). “സന്മാർഗം സ്പഷ്ടമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനെ ധിക്കരിക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാർഗം പിന്തുടരുകയുമാണെങ്കിൽ അവൻ സ്വയം തിരിഞ്ഞുകളഞ്ഞ ഭാഗത്തേക്കു തന്നെ നാം അവനെ തിരിക്കുന്നതാണ്”(4: 115).

ചുരുക്കത്തിൽ, കർമങ്ങളുടെ ഫലത്തെ സംബന്ധിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന മനുഷ്യന് ചിന്തിക്കാനും തീരുമാനിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു. എന്നാൽ ഈ സ്വാതന്ത്ര്യം അപരിമിതമോ അനിയന്ത്രിതമോ അല്ല. ദൈവേഛയ്ക്കും വിധിക്കും വിധേയമാണ്. ഈ പരിമിതിയുടെ പരിധിക്കുള്ളിൽ നൽകപ്പെട്ട സ്വാതന്ത്ര്യത്തിന്റെ തോതനുസരിച്ച് ബാധ്യത മാത്രമേ മനുഷ്യന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ളൂ. ആ ബാധ്യതയുടെ നിർവഹണവും ലംഘനവുമാണ് ജീവിതത്തിന്റെ ജയാപജയങ്ങളും സ്വർഗ-നരകങ്ങളും തീരുമാനിക്കുക. അതിനാൽ കഴിവിനതീതമായ ഒന്നിനും അല്ലാഹു ആരെയും നിർബന്ധി ക്കുന്നില്ല. ആരോടും അനീതി കാണിക്കുന്നുമില്ല. വിധിയുടെയും മനുഷ്യസ്വാതന്ത്ര്യത്തിന്റെയും അവസ്ഥയും അവയ്ക്കിടയിലെ ബന്ധവും മനുഷ്യന് മനസ്സിലാക്കാൻ സാധിക്കുംവിധം വിവരിക്കുന്ന വിശുദ്ധ ഖുർആൻ വാക്യങ്ങളിൽ ഒട്ടും വൈരുധ്യവുമില്ല.

ദൈവവിധിയുടെയും മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും അവസ്ഥയെ സംബന്ധിച്ച് ഇസ്‌ലാമിക വീക്ഷണം യഥാവിധി അനാവരണം ചെയ്യുന്ന ഒരു സംഭവം രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിന്റെ കാലത്ത് നടക്കുകയുണ്ടായി. ഫലസ്തീനിൽ പ്ലേഗ് ബാധിച്ചു. ഏറെ കഴിയും മുമ്പേ അത് സിറിയയിലേക്കും പടർന്നുപിടിച്ചു. അതിവേഗം ആളിപ്പടർന്ന രോഗം അത് സ്പർശിക്കുന്നവരെയെല്ലാം കൊന്നൊടുക്കി. മരുന്നും ചികിത്സയുമൊന്നും ഫലിച്ചില്ല. ഒരൊറ്റ മാസത്തിനകം പതിനയ്യായിരം പേർ മരിച്ചു. ഈ വിപത്തിനെ സംബന്ധിച്ച് വിവരമറിഞ്ഞ ഉമറുൽ ഫാറൂഖ് ഒരു സംഘം സൈനികരോടൊപ്പം സിറിയയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ തന്റെ അടുത്ത അനുയായികളുമായി, എന്തു ചെയ്യണമെന്ന് കൂടിയാലോചിച്ചു. അനന്തര നടപടികൾക്ക് നിർദേശം നൽകിയശേഷം, രോഗബാധിത പ്രദേശത്തേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. പകർച്ചവ്യാധി ബാധിച്ചേടത്തേക്കുള്ള യാത്ര അപകടം വരുത്തിയേക്കുമെന്നതിനാൽ എല്ലാവരും തടസ്സം നിൽക്കുകയായിരുന്നു. വിവരമറിഞ്ഞ അബൂ ഉബൈദ ഖലീഫയോട് രോഷത്തോടെ ചോദിച്ചു: “ദൈവവിധിയിൽ നിന്ന് ഓടിപ്പോകയോ?” ആ സേനാനായകന്റെ അന്തർഗതം വായിച്ചറിഞ്ഞ ഉമറുൽ ഫാറൂഖ് പറഞ്ഞു: “അതെ, ഒരു ദൈവവിധിയിൽ നിന്ന് മറ്റൊരു ദൈവവിധിയിലേക്ക്. അൽപസമയത്തെ മൗനത്തിനുശേഷം അദ്ദേഹം തുടർന്നു: “ഒരാൾ ഒരു സ്ഥലത്ത് ചെന്നിറങ്ങി. അവിടെ അയാൾക്ക് രണ്ടു താഴ് വരകളുണ്ട്. ഫലസമൃദ്ധമായതും അല്ലാത്തതും. ഫലസമൃദ്ധമായത് സംരക്ഷിക്കുന്നവനും അല്ലാഹുവിന്റെ വിധിയനുസരിച്ചല്ലേ പ്രവർത്തിക്കുന്നത്? അല്ലാത്തത് നോക്കി നടത്തുന്നവനും അല്ലാഹുവിന്റെ വിധിയനുസരിക്കുകയല്ലേ ചെയ്യുന്നത്?”

ഇസ്ലാമിലെ വിധിവിശ്വാസം വിപത്തുകളുടെയും വിനാശത്തിന്റെയും താക്കോലാവരുതെന്നും പുരോഗതിയുടെയും നേട്ടങ്ങളുടെയും വിജയത്തിന്റെയും വഴിയിൽ വിഘാതം വരുത്തരുതെന്നും വ്യക്തമായ ഭാഷയിൽ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു ഉമറുൽ ഫാറൂഖ്. ദൈവവിധിയുടെ വരുതിയിൽ മനുഷ്യനു നൽകപ്പെട്ട സ്വാതന്ത്ര്യത്തെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ഉദ്ബോധനവും അതുൾക്കൊള്ളുന്നു.

0 comment
FacebookTwitter
previous post
next post

Related Articles

Unlocking the Best Community and Social Features for...

February 10, 2025

February 20, 2022

എന്തിനെയാണ് തിരുനബി നിഷിദ്ധമാക്കിയത് ?

January 26, 2020

February 14, 2022

Betonred Betting Limits and Stakes Range for Greek...

April 28, 2025

January 26, 2022

February 15, 2022

December 5, 2021

December 31, 2021

ദൈവം കഅ്ബയിലോ?

November 27, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media