“അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്ന് ഉറക്കെയുള്ള പ്രഖ്യാപനമാണ് ബാങ്ക്. അത് മറ്റുള്ളവരുടെ വിശ്വാസത്തിലേക്ക് ഉള്ള കടന്നുകയറ്റമാണ്. അതവസാനിപ്പിക്കണം.” എക്സ് മുസ്‌ലിമായ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതിയതാണിത്. എന്താണ് മറുപടി ?
ഉത്തരം:
ഒരു ആദർശത്തിന്റ പ്രഖ്യാപനം മറ്റൊരു വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റമല്ല. കടന്നുകയറ്റം എന്നത് കൊണ്ട് നാസ്തികർ എന്താണർത്ഥമാക്കുന്നതെന്ന് അവർ തന്നെ വ്യക്തമാക്കണം. ഇസ്‌ലാമിൽ ആദർശ പ്രചാരണ രംഗത്ത് ഒരു ബലപ്രയോഗവും അനുവദനീയമല്ല.
അല്ലാഹു മാത്രമാണ് ദൈവം എന്ന് പറയുന്നത് തെറ്റാണെങ്കിൽ ദൈവം തന്നെയില്ല എന്ന് പറയുന്ന നാസ്തികരാണ് അതിനേക്കാൾ വലിയ തെറ്റ ചെയ്യുന്ന കുറ്റവാളികൾ. അത് മുസ്ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുൾപ്പെടെ മുഴുവൻ മതാനുയായികളുടെയും വിശ്വാസത്തിലേക്കുള്ള കടന്നു കയറ്റമാണ്. വായിൽ വരുന്നതെന്തും ശരി-തെറ്റ് പരിഗണിക്കാതെ വിളിച്ച് പറയുന്നവരാണല്ലോ നാസ്തികർ. അതിനാൽ ഇപ്പറഞ്ഞതിലൊന്നും ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.