അതിരുകളില്ലാത്ത അനുഗ്രഹത്തിന്റെ വ്രത പുണ്യദിനങ്ങൾ അവസാനിക്കുകയാണ്..
വിശുദ്ധ ഖുറാന്‍ അവതരിച്ച പുണ്യമാസം നമ്മില്‍ നിന്ന് വിടപറയുന്നു..
ലോകത്ത് സോഷ്യലിസം കടന്ന് വരുന്നതിനും എത്രയോ നൂറ്റാണ്ട് മുമ്പ്തന്നെ എല്ലാ പാവങ്ങള്‍ക്കും സക്കാത്തും,റമദാന്‍ ദിനത്തില്‍ വിശപ്പില്ലാത്ത ലോകത്തിനായി ഫിത്തര്‍ സക്കാത്തും നിര്‍ബന്ധമാക്കിയ സമത്വഭാവനയുടെ പേരാണ് ഇസ്ലാം…”അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ വിശ്വാസിയല്ല”എന്ന നബിവചനത്തേക്കാള്‍ വലിയ സോഷ്യലിസം ലോകത്ത് വേറെയില്ല.
ഈശ്വരന്‍ എന്നത് പലപേരില്‍ അറിയപ്പെടുന്ന പ്രപഞ്ചസൃഷ്ടാവാണ്.. ശ്വേതാശ്വതരോപനിഷത്ത് (ശ്ലോകം 11) പ്രകാരം പ്രാര്‍ത്ഥന ഇങ്ങനെ ആരംഭിക്കുന്നു;
”ഏകോദേവ സര്‍വ്വ ഭൂതേഷു ഗൂഢാ; സര്‍വ്വ വ്യാപീ സര്‍വ്വ ഭൂതാന്തരാത്മ; കര്‍മ്മാധ്യക്ഷ,സര്‍വ്വഭൂതാധിവാസ സാക്ഷീ…
ചേതോ കേവലോ നിര്‍ഗുണശ്ച….” ഏകദൈവശക്തി സര്‍വ്വ ഭൂതങ്ങളിലും ഗൂഢമായവന്‍..സർവ്വതിലും അധിവസിക്കുന്നവന്‍,സര്‍വ്വവ്യാപി,സര്‍വ്വാത്മാവിന്‍െറയും ആവിഷ്കാരകന്‍..
ഇസ്ലാമിക നമസ്കാരത്തിലെ ആദ്യപടിയായ സത്യപ്രതിഞ്ജ(വജഹത്ത്) ഇങ്ങനെയാണ്;
”പ്രപഞ്ചത്തിന്‍െറ ഉടമയിലേക്ക് ഞാന്‍ മനസ്സും,ശരീരവും തിരിക്കുന്നു.എന്‍െറ പ്രാര്‍ത്ഥനയും,ത്യാഗവും,ജീവിതവും,മരണവും എല്ലാം ദൈവത്തിനുള്ളതാണ്.” രണ്ടിൻ്റേയും സാരാംശം ഒന്നു തന്നെയാണ്…
വിശുദ്ധ ഖുറാന്‍ രണ്ടാം അധ്യായത്തില്‍ ഇങ്ങനെ പറയുന്നു..(2;183) ”മനുഷ്യരാശിയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കിയിട്ടുണ്ട്..മറ്റുള്ളവരോട് കല്‍പ്പിച്ച പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്..നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടി.. പ്രലോഭനങ്ങളില്‍ വിട്ടുവീഴ്ചചെയ്യരുതെന്നും ദൈവം കല്‍പ്പിച്ചു…ഖുറാന്‍ (68;9) വ്രതം അനുഷ്ഠിക്കാത്ത മതങ്ങള്‍ ഭൂമിയില്‍ ഇല്ല.
സെന്‍ ബുദ്ധ സന്യാസി ഹൈമിന്‍ സനിം എഴുതിയ വിശ്വപ്രസിദ്ധ ആത്മീയ പുസ്തകം ”The things you can see when you slow down ”ചര്‍ച്ചയായത് ജീവിതവേഗത കുറച്ചാല്‍ മാത്രം മനുഷ്യന് ലഭിക്കുന്ന ആനന്ദത്തെ കുറിച്ചാണ്.സൂഫിസവും,നോമ്പും നല്‍കുന്ന emotional intelligence ഇതു തന്നെയാണ്..
ലോക്ക് ഡൗണ്‍ കാലത്ത് ഈദ് ഗാഹുകളും,പള്ളികളിലെ നമസ്കാരവും ഇല്ലാത്ത പെരുന്നാള്‍ എന്നത് വിശ്വാസികള്‍ക്ക് വേദനയാണ്… ആരാധനക്ക് പള്ളി നിര്‍ബന്ധമല്ല..ഈ ഭൂമി മുഴുവന്‍ മസ്ജിദായി നല്‍കിയിട്ടുണ്ട് പടച്ച തമ്പുരാന്‍ …
കൊറോണ കാലത്ത് ലോക്ക് ഡൗണ്‍ എന്ന വാക്ക് നമുക്ക് സുപരിചിതമായി…14 നൂറ്റാണ്ട് മുമ്പ് പകര്‍ച്ച വ്യാധിയുടെ ഘട്ടത്തില്‍ പുണ്യ നബി ജനതയോട് പറഞ്ഞത് ഇന്നത്തെ ലോക്ക് ഡൗണുമായി കൂട്ടിവായിക്കണം..”ഏതെങ്കിലും പ്രദേശത്ത് മഹാമാരി വ്യാപിച്ചാല്‍ നിങ്ങള്‍ അവിടേക്ക് പോകരുത്..നിങ്ങള്‍ നിവസിക്കുന്ന പ്രദേശത്ത് വ്യാപിച്ചാല്‍ നിങ്ങള്‍ അവിടം വിട്ട് പോവുകയും അരുത്.”നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മഹാമാരികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തിയ തിരു നബിവചനം ലോകത്തിന് നല്‍കിയ സന്ദേശം ഇന്ന് ഏറെ പ്രസക്തം…
അതിനാല്‍ പള്ളികള്‍ അടഞ്ഞ് കിടന്നാലും പടച്ചവനിലേക്കുള്ള വഴികള്‍ തുറന്ന് തന്നെ കിടപ്പുണ്ട് എന്ന് നമുക്ക് ആശ്വസിക്കാം… നോമ്പിന്റെ പുണ്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ ദൈവം നമുക്ക് ഭാഗ്യം നല്‍കട്ടെ.
ഏവര്‍ക്കും എന്റെ ഈദുല്‍ ഫിത്തര്‍ ആശംസകള്‍..
ഡോ. ശൂരനാട് രാജശേഖരൻ