കേരളത്തിൽ പ്രളയം വന്നപ്പോൾ ഇവിടത്തെ മതിലുകളും വസ്തുക്കളുമാണ് പ്രളയം എടുത്തു കൊണ്ട് പോയതെങ്കിൽ ഈ കരി നിയമം എടുത്തു കൊണ്ട് പോകുന്നത് നമ്മുടെ രാജ്യത്തെ തന്നെ ആയിരിക്കും ഭരണകൂടം മുസ്ലീങ്ങളെ ഒറ്റപ്പെടുത്താൻ ആണ് തീരുമാനം എങ്കിൽ കൈയും കെട്ടി നോക്കി നിൽക്കുവാൻ ഇവിടത്തെ ഹിന്ദുക്കൾക്ക് ആകില്ല,കയ്യടിച്ചു പോകുന്ന മനസ്സിൽ തട്ടിയ വാക്കുകൾ എഴുത്തുകാരൻ കെപി രാമനുണ്ണിയുടെ വാക്കുകൾ പ്രളയം നമ്മുടെ നാടിനെ വിഴുങ്ങിയപ്പോൾ ഒന്നിച്ചു നിന്നവരാണ് നാം എല്ലാവരും അതുപോലെ ഈ കരി നിയമത്തിനെതിരെയും നാം ഒന്നിച്ചു അണിചേരും
ഇന്ന് രാജ്യം മുഴുവൻ ഈ നിയമത്തിനെതിരെ തെരുവുകളിൽ ശക്തമായ സമരം നടത്തുന്നു ബ്രിട്ടീഷ്കാരിൽ നിന്നും നാം ഈ രാജ്യത്തിനു സ്വാതന്ത്രം നേടിയെടുത്തത് ഇവിടത്തെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും സിക്കുകാരനും ജൈന മതക്കാരനും പാഴ്സിയും എല്ലാവരും തോളോട് തോൾ ചേർന്ന് നിന്ന് കൊണ്ടാണ് അതെ ഐക്യത്തോടെ ഈ കരി നിയമത്തിനു എതിരെയും നാം ഒരുമിക്കണം,നമ്മുടെ വിജയം തടയുവാൻ ഒരു ഫാസിസ്റ്റ് ശക്തികൾക്കും സാധ്യമല്ല മതപരമായി ഈ രാജ്യത്തെ വിഭജിക്കുന്ന നികൃഷ്ടമായ ഈ നിയമത്തിനെതിരെനാം പോരാടണം