ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ജീവിതം ഖുര്‍ആനുമായി ലിങ്ക് ചെയ്യുക- സുബൈര്‍ കുന്ദമംഗലം

by editor November 19, 2019
November 19, 2019
ജീവിതം ഖുര്‍ആനുമായി ലിങ്ക് ചെയ്യുക- സുബൈര്‍ കുന്ദമംഗലം

വായന മരിക്കുമ്പോഴും ആബാലവൃദ്ധം വാട്ട്‌സാപ്പിലേക്കും ഫേസ്ബുക്കിലേക്കും മുഖം തിരിക്കുമ്പോഴും വായനയുടെ വസന്തം തീര്‍ക്കുന്നു ഖുര്‍ആന്‍. മനുഷ്യനാണ് ഖുര്‍ആന്റെ കേന്ദ്രപ്രമേയം എന്നതാണ് അതിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്. സ്രഷ്ടാവ് നേരിട്ട് മനുഷ്യരുമായി സംവദിക്കുന്ന വേദവചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. അല്ലാഹു ആരുടെയും പക്ഷം ചേര്‍ന്നല്ല സംസാരിക്കുന്നത്. മനുഷ്യനിര്‍മിത പ്രസ്ഥാനങ്ങളെപ്പോലെ ഉള്ളവന്‍/ഇല്ലാത്തവന്‍, മുതലാളി/തൊഴിലാളി, പണ്ഡിതന്‍/പാമരന്‍ തുടങ്ങിയ വിഭജനങ്ങളൊന്നും ഖുര്‍ആനിനില്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികള്‍.

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സകല വിഷയങ്ങളും ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നുണ്ട്. ശാസ്ത്രവും സാഹിത്യവും ചരിത്രവും തത്ത്വശാസ്ത്രവും എന്നു വേണ്ട ഒന്നും കൈകാര്യം ചെയ്യാതെ ഖുര്‍ആന്‍ ഉപേക്ഷ വരുത്തിയിട്ടില്ല. എന്നാല്‍ നടേ പറഞ്ഞ വൈജ്ഞാനിക മേഖലകള്‍ വിശദീകരിക്കാനായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥവുമല്ല ഖുര്‍ആന്‍.

മാനവ വിമോചനത്തിനു് വേണ്ടി അന്ത്യപ്രവാചകനിലൂടെ അവതീര്‍ണമായ അവസാന ഗ്രന്ഥമാണ് ഖുര്‍ആന്‍. അത് ജനകോടികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരു നല്‍കി. ”ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരോട് ഔദാര്യം കാണിക്കാനും അവരെ നായകരും അനന്തരാവകാശികളുമാക്കാനാണ് നാം ഉദ്ദേശിക്കുന്നത്” (അല്‍ ഖസ്വസ്വ്: 5).

പീഡിതരും അധഃസ്ഥിതരുമായ അടിസ്ഥാന വര്‍ഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ ഗ്രന്ഥമാണ് ഖുര്‍ആന്‍. ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ? ‘ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചു തരികയും ചെയ്യേണമേ’ എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി” (അന്നിസാഅ് 75).

വേദനയുടെയും കഷ്ടപ്പാടിന്റെയും നിത്യദുരിതത്തിന്റെയും നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്നവര്‍ക്ക് ഖുര്‍ആന്‍ ആശ്വാസത്തിന്റെ തെളിനീരായി.

സ്ത്രീകള്‍ക്ക് ജനിക്കാനോ ജീവിക്കാനോ അവകാശമില്ലാത്ത കാലത്താണ് ഖുര്‍ആനിന്റെ അവതരണം ആരംഭിച്ചത്. പെണ്ണിന് ആത്മാവുണ്ടോ എന്ന് പോലും സംശയിച്ച കാലം. അവള്‍ പുരുഷന്റെ അടിമയും പെറ്റുകൂട്ടുന്ന യന്ത്രവുമായിരുന്ന തമോയുഗം. ”അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാന ഭാരത്താല്‍ ആളുകളില്‍നിന്നവന്‍ ഒളിച്ചുകളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ? ശ്രദ്ധിക്കുക, അവന്‍ എടുക്കുന്ന തീരുമാനം എത്ര മോശം!” (അന്നഹ്ല്‍ 59).

ഇസ്‌ലാം സ്ത്രീയെ അംഗീകരിക്കുകയും അവളുടെ അഭിപ്രായം കേള്‍ക്കുകയും ചെയ്തു. അവള്‍ക്ക് സ്വത്തവകാശം നല്‍കി. സ്ത്രീകളെ ദ്രോഹിക്കുന്നവന്‍ നീചനാണെന്നും അവരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവന്‍ ആദരണീയനാണെന്നും പ്രഖ്യാപിച്ചു.

സാമൂഹിക സുരക്ഷ നഷ്ടപ്പെട്ട രാജ്യങ്ങളില്‍ സ്ത്രീസുരക്ഷ വലിയ തലവേദനയാണ്. നിരന്തരമായ ഉദ്‌ബോധനങ്ങളിലൂടെയും കര്‍ക്കശമായ നിയമങ്ങളിലൂടെയും കടുത്ത ശിക്ഷാവിധികളുടെ പ്രഖ്യാപനം വഴിയും സ്ത്രീസുരക്ഷയുടെ ആണിക്കല്ലുകള്‍ സ്ഥാപിക്കുകയാണ് ഇസ്‌ലാം. ധാര്‍മികതയില്‍ ഊന്നിനില്‍ക്കുന്ന കുടുംബ-സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കുക വഴി തിന്മയുടെ നാമ്പുകള്‍ പിഴുതെടുക്കുകയാണ് ഖുര്‍ആന്‍. മോഷണം, കൊലപാതകം പോലുള്ള സാമൂഹിക തിന്മകള്‍ക്ക് കടുത്ത ശിക്ഷ പ്രഖ്യാപിക്കുക വഴി ശാന്തിയും സമാധാനവും സൈ്വര്യജീവിതവും ഉറപ്പു വരുത്തുകയാണ് ഖുര്‍ആന്‍. ഇസ്‌ലാം മുന്നോട്ടുവെച്ച ശിക്ഷാ സമ്പ്രദായം നടപ്പില്‍ വരുത്തുകയാണ് സമാധാന ജീവിതത്തിന് പോംവഴിയെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

ജനജീവിതത്തെ വരിഞ്ഞുമുറുക്കുന്ന പലിശക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ത്തിയും പൊങ്ങച്ചവും ആഡംബരവും സാമൂഹിക തിന്മകളുടെ ഗണത്തില്‍ എണ്ണുകയാണ് ഖുര്‍ആന്‍. സാമ്പത്തിക അച്ചടക്കം പാലിക്കാത്തവന് ഈ വേദത്തിന്റെ അനുയായിയാവാന്‍ സാധ്യമല്ല.

ഖുര്‍ആന്റെ സാഹിത്യ മാസ്മരികതയിലും ആശയ സൗകുമാര്യതയിലും വീണുപോയവര്‍ നിരവധിയാണ്. പ്രവാചക കാലത്തെ സാഹിത്യ സാമ്രാട്ടായിരുന്ന വലീദുബ്‌നു മുഗീറ, ഖാറ ഗോത്രത്തലവന്‍ ഇബ്‌നു ദുഗ്‌ന, നീതിയുടെ പര്യായമായ ഉമറുബ്‌നുല്‍ ഖത്ത്വാബ്, എത്യോപ്യന്‍ ചക്രവര്‍ത്തി നേഗസ്, തുഫൈലുബ്‌നു അംറുദ്ദൗസി അങ്ങനെ എത്രയോ പേര്‍. വിശുദ്ധ വചനങ്ങള്‍ക്ക് സദൃശമായവ രൂപകല്‍പ്പന നടത്താന്‍ സാധിക്കുന്ന സാഹിത്യകാരന്മാരോ തത്ത്വജ്ഞാനികളോ ഉണ്ടെങ്കില്‍ ഒറ്റക്കോ കൂട്ടായോ അത് ചെയ്യട്ടേയെന്ന വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നു. ഖുര്‍ആനിന്റെ വശ്യസൗന്ദര്യം ജനലക്ഷങ്ങളെ ആകര്‍ഷിച്ചുവരുന്ന വാര്‍ത്തകള്‍ പാശ്ചാത്യ, പൗരസ്ത്യ നാടുകളില്‍നിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ലോക വ്യാപാര സമുച്ചയം തകര്‍ക്കപ്പെട്ട ശേഷം ഇസ്‌ലാമിനെക്കുറിച്ചുള്ള മുതലാളിത്ത-സയണിസ്റ്റ് കുപ്രചാരണങ്ങള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയായി. ‘തീവ്രവാദി’കളുടെ ‘ഭീകര ഗ്രന്ഥം’ കൈകളില്‍നിന്ന് കൈകളിലേക്കും നാവുകളില്‍നിന്ന് നാവുകളിലേക്കും ചേക്കേറിക്കൊണ്ടിരിക്കുന്നു.

പാരായണത്തിനും പഠനത്തിനും ഗവേഷണത്തിനും അര്‍ഹമായ പരിഗണന നല്‍കിയ ഖുര്‍ആന്‍ ജനകോടികള്‍ക്ക് ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും വിളക്കുമാടം കൂടിയാണ്. മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ പാരായണം പുണ്യകരവും പ്രതിഫലാര്‍ഹവുമത്രെ. പ്രവാചകന്‍ അരുളിയതായി ഉസ്മാനുബ്‌നു അഫ്ഫാന്‍ നിവേദനം ചെയ്യുന്നു: ”ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍” (ബുഖാരി).

ഖുര്‍ആന്‍ പാരായണം പ്രോത്സാഹിപ്പിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ”നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. കാരണം അത് അന്ത്യനാളില്‍ പാരായണക്കാര്‍ക്ക് ശിപാര്‍ശകനായി വരും” (മുസ്‌ലിം).

പഠന-പാരായണങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യവും പ്രചോദനവും നല്‍കിയ വേദഗ്രന്ഥം വേറെയില്ല. വായന എന്നര്‍ഥം വരുന്ന ഖുര്‍ആന്‍ ലോകത്ത് ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്നതില്‍ അത്ഭുതമില്ല. മനുഷ്യജീവിതവുമായി ഒട്ടിനില്‍ക്കുന്ന ഈ വിശുദ്ധഗ്രന്ഥം കേവല പാരായണത്തിനുള്ളതല്ല. ഹൃദയങ്ങളുമായി ബന്ധിപ്പിക്കാനും ജീവിതത്തില്‍ പകര്‍ത്താനും കര്‍മപഥത്തില്‍ കൊണ്ടുവരാനുള്ളതുമാണ്. അതിനാല്‍ ഖുര്‍ആനെ ജീവിതവുമായി ലിങ്ക് ചെയ്യുക. അങ്ങനെ ഖുര്‍ആന്‍ തന്നെ ജീവിതമായി മാറ്റുക. ചലിക്കുന്ന ഖുര്‍ആന്‍ പതിപ്പുകളായി ഓരോരുത്തരും രൂപാന്തരപ്പെടട്ടെ.

0 comment
FacebookTwitter
previous post
നാസ്തിക യുക്തി: തലച്ചോറിലെ തമോഗര്‍ത്തങ്ങള്‍- ശുഐബുല്‍ ഹൈത്തമി
next post
ഇസ്‌ലാമാശ്ലേഷം ഒപ്പമുള്ളവര്‍ക്കും വെളിച്ചമാകുന്നു- സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

Related Articles

പാറുവിന്റെ ദൈവവും ചില ഇസ്‌ലാം മുന്‍വിധികളും- പാറു വിജേഷ്

March 5, 2020

എന്റെ ഇസ്‌ലാമനുഭവം- സ്വാമി ജ്ഞാനദാസ്‌

December 2, 2019

മുഹമ്മദ് നബിയുടെ മാനവികത- ഡോ. ഒ. രാജേഷ്

November 7, 2019

സുനഹദോസുകളും വിശ്വാസപ്രമാണങ്ങളും

March 26, 2022

ഗീതയും ഖുര്‍ആനും – സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

October 30, 2019

സൗന്ദര്യത്തിന്റെ ഉറവിടം | പ്രകാശരേഖ

December 24, 2020

ഖുര്‍ആന്‍വായനയുടെ അഴക് എ.കെ- അബ്ദുന്നാസിര്‍

December 20, 2019

ഖുര്‍‌ആന്‍ ദൈവത്തിന്റെ നിത്യ സാന്നിധ്യം- ഒ.വി. ഉഷ (കവയിത്രി)

December 21, 2018

സന്തുലിതത്വമാണ് ഇസ്‌ലാം

October 11, 2019

ഇതെന്തൊരു ഗ്രന്ഥം തമ്പുരാനേ!- ഇ.സി സൈമണ്‍ മാസ്റ്റർ

January 23, 2020
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media