സ്പെയിനിനു നാഗരികത സമ്മാനിച്ച മൊറോക്കോയിൽ പ്രകാശത്തിന്റെ കൈത്തിരി കൊളുത്തിയ ലോകത്തോട് സഹോദര്യത്തിന്റെ സുവിശേഷമോതിയ ഇസ്ലാം തെക്കേ ആഫ്രിക്കയിലേക്ക് കടന്നു വരുന്നത് യൂറോപ്യൻ ഭയപ്പെടുന്നുവെന്ന് ആരോ പറഞ്ഞു. തെക്കേ ആഫ്രിക്കക്കാർ വെള്ളക്കാരുമായി സമത്വം അവകാശപ്പെടുന്നതിനാലാണ് അവർ ഇസ്ലാമിന്റെ ആഗമനത്തെ ഭയപ്പെടുന്നത്. സാഹോദര്യം ഒരു പാപമാണെങ്കിൽ അവർ അതിനെ ഭയപ്പെടുകതന്നെ വേണം. വർണ്ണവൈവിധ്യമുള്ള വർഗ്ഗങ്ങൾ തമ്മിൽ സമത്വം സ്ഥാപിതമാകുമെന്നാണ് അവരുടെ ഭയമെങ്കിൽ അത് അടിസ്ഥാനരഹിതമല്ല തന്നെ.
മഹാത്മാ ഗാന്ധിജി