മാര്‍ട്ടിന്‍ ലിംഗ്സിന് ജീവിതം ആത്മീയമായ ഒരു തീര്‍ത്ഥയാത്രയായിരുന്നു. ക്രിസ്തുമതത്തില്‍ നന്നി് വേദാന്തത്തിലേക്കും അവിടെ നിന്ന് ഇസ് ലാമിലേക്കും ലിംഗ്സിനെ കൊണ്ടുചെന്നെത്തിച്ച, അപൂര്‍വ്വാനുഭവങ്ങള്‍ നിറഞ്ഞ യാത്ര. മനസ്സും ശരീരവും ഒരുപോലെ അറിഞ്ഞുകൊണ്ടുള്ള ദീര്‍ഘയാത്ര. ആ അനുഭവം ഹൃദയസ്പൃക്കായഭാഷയില്‍ ലിംഗ്സ് വിവരിച്ചിട്ടുണ്ട്.
-എ.കെ അബ്ദുല്‍ മജീദ്
നേരം പുലരുവോളം ഉറക്കമൊഴിച്ചിരുന്നു പ്രാര്‍ത്ഥനയില്‍ മുഴുകുക മാര്‍ട്ടിന്‍ ലിംഗ്സിന്‍റെ പതിവായിരുന്നു. കന്യാമറിയത്തെ ധ്യാനിച്ച് സ്ത്രോത്രം പൂര്‍ത്തിയായാല്‍ അഗാധമായ പ്രാര്‍ത്ഥന. ഒരേയൊരു പ്രാര്‍ത്ഥനയേ ലിംഗ്സിന് ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ ഭാഷയില്‍ അതിങ്ങനെ വായിക്കാം.
“My supplication was always one and the same, that I should find a truly great spiritual master who would take me as his disciple, initiate into the way, and guide me to its end.”
(എന്‍റെ പ്രാര്‍ത്ഥന എപ്പോഴും ഒന്നു തയൊയിരുന്നു. അതായത് ശരിയായ ഒരാത്മീയ ഗുരുവിനെ കണ്ടെത്തുകയും അദ്ദേഹം എന്നെ ശിഷ്യനായി സ്വീകരിക്കുകയും ചെയ്യുക. അദ്ദേഹം എന്നെ ആ മാര്‍ഗത്തിലേക്ക് കൈപിടിച്ചാനയിക്കുകയും അന്ത്യം വരെ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുക.)
വളരെയൊന്നും വൈകാതെ ആ പ്രാര്‍ത്ഥന സഫലമായി. ആ അനുഭവവും ഹൃദയസ്പൃക്കായ ഭാഷയില്‍ ലിംഗ്സ് വിവരിച്ചിടുണ്ട്.
‘ഒരു സായാഹ്നം. ഇസ്ലാമിക വേഷം ധരിച്ചവര്‍ വട്ടമിട്ട് ഇരിക്കുന്നു.അവരുടെ കൂട്ടത്തില്‍ ഞാനും. എനിക്കും അവര്‍ അതുപോലെയുള്ള ഒരു വസ്ത്രം സംഘടിപ്പിച്ചു തന്നു. എന്തെന്നില്ലാത്ത ഒരു സന്തോഷം എന്നില്‍ ഉദിച്ചു. പൂവണിയുകയില്ല എന്ന് ഞാന്‍ വിചാരിച്ച സംഗതി ഇതാ ഒരു യാഥാര്‍ത്ഥ്യമായി എന്‍റെ മുമ്പില്‍. ആധുനികലോകവുമായി ബന്ധമില്ലാത്ത പഴയ ഒരു കാലഘട്ടത്തിലേക്ക് പുനര്‍ജനിക്കുകയാണ് ഞാന്‍ എന്ന് എനിക്ക് തോന്നി. പരമ്പരാഗത മൂല്യങ്ങള്‍ക്ക് ആധിപത്യമുള്ള ആ പഴയകാലം. ആത്മീയജീവിതത്തിന് അങ്ങനെ ഞാന്‍ എന്‍റെ സൗന്ദര്യത്തിന്‍റെ മതം ഞാന്‍ വീണ്ടും കണ്ടെത്തി’.
മാര്‍ട്ടിന്‍ ലിംഗ്സിന് ജീവിതം ആത്മീയമായ ഒരു തീര്‍ത്ഥയാത്രയായിരുന്നു. ക്രിസ്തുമതത്തില്‍ നിന്ന് വേദാന്തത്തിലേക്കും അവിടെ നി്ന്ന ഇസ് ലാമിലേക്കും ലിംഗ്സിനെ കൊണ്ടുചെന്നെത്തിച്ച, അപൂര്‍വ്വാനുഭവങ്ങള്‍ നിറഞ്ഞ യാത്ര. മനസ്സും ശരീരവും ഒരുപോലെ അറിഞ്ഞുകൊണ്ടുള്ള ദീര്‍ഘയാത്ര. ലണ്ടനിലെ ലങ്കാഷെയറിലുള്ള ബര്‍ണേജ് എന്ന സ്ഥലത്ത് 1909 ജനുവരി 24 നാണ് മാര്‍ട്ടിന്‍ ലിംഗ്സിന്‍റെ ജനനം. പിതാവിന് ജോലി അമേരിക്കയിലായതുകൊണ്ട് കുട്ടിക്കാലം അവിടെ ചെലവഴിച്ചു. കോളേജ് പഠനത്തിന് നാട്ടിലേക്കു മടങ്ങി. ഇംഗ്ലീഷ് സാഹിത്യത്തില്‍ മികച്ച ശിക്ഷണം ലഭിക്കുകയായിരുന്നു ഉദ്ദേശ്യം. ബ്രിസ്റ്റോളിലെ ക്ലിഫ്റ്റ കോളേജിലാണ് ആദ്യം ചേര്‍ന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 1937 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. സി.എസ് ലെവിസ് എന്ന പ്രശസ്തനായ അധ്യാപകനായിരുന്നു ഓക്സ്ഫെഡില്‍ മാര്‍ട്ടിന്‍ ലിംഗ്സിന്‍റെ പ്രധാന വഴികാട്ടി. ഗുരുവിന്‍റെ സ്വാധീനം ലിംഗ്സിനെ പൗരാണിക ഇംഗ്ലീഷ് കവിതയില്‍ പ്രത്യേകതാല്‍പര്യമുള്ള ആളാക്കി മാറ്റി. ക്ലാസിക് ഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുതിന് ലിംഗ്സ് കൂടുതല്‍ സമയവും അദ്ധ്വാനവും ചെലവഴിച്ചു. ദാന്തെയുടെ ഡിവൈന്‍ കോമഡി മൂലഭാഷയില്‍ വായിക്കുതിന് മാത്രമായി ലിംഗ്സ് ലാറ്റിന്‍ ഭാഷ പഠിച്ചു. യൂനിവേഴ്സിറ്റി വിടുമ്പോള്‍ നല്ല കവിതകളെഴുതുക എന്ന ഒരാഗ്രഹം മാത്രമേ ലിംഗ്സിന് ഉണ്ടായിരുുള്ളൂ. പഠനകാലത്തിന്‍റെ അവസാന ഘട്ടത്തില്‍ എഴുതിയ നൃത്തസംഗീത നാടകം സി.എസ് ലെവിസിന്‍റെ മുക്തകണ്ഠമായ പ്രശംസക്കു പാത്രമായി.
പൗരാണിക കാലഘട്ടത്തോട് ചെറുപ്പത്തില്‍ തന്നെ ഒരുതരം ഗൃഹാതുരത്വം ലിംഗ്സ് വളര്‍ത്തിയെടുത്തിരുന്നു. ‘ആധുനിക നാഗരികതയുടെ അങ്ങേയറ്റത്തെ വൈരൂപ്യമാണ് എല്ലാറ്റിനുമുപരി എന്‍റെ ശ്രദ്ധയില്‍ പതിഞ്ഞത്’ എന്ന് ലിംഗ്സ് അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. എന്തുകൊണ്ട് താന്‍ ആ പഴയ നല്ല കാലത്ത് ജനിച്ചില്ല? എന്നതായിരുന്നു ലിംഗ്സിന്‍റെ മനസ്സിനെ മഥിച്ച ചോദ്യം.
ഓക്സ്ഫെഡിലെ പഠനാനന്തരം മാര്‍ട്ടിന്‍ ലിംഗ്സ് പോളണ്ടില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ലിത്വാനിയയിലെ കൗനായ് സര്‍വ്വകലാശാലയിലേക്ക് മാറി.ആംഗ്ലോ സാക്സ, മധ്യകാല ഇംഗ്ലീഷ് വിഷയങ്ങളില്‍ ലക്ചര്‍ ആയിരുന്നു അവിടെ. 1939 വരെ ഈ ജോലിയില്‍ തുടര്‍ന്നു.
മിന്നലേറ്റതു പോലെ ഒരനുഭവം
ഒന്നാം ലോക യുദ്ധം യൂറോപ്പിന് സമ്മാനിച്ച ആത്മീയശൂന്യതയില്‍ തന്‍റെ സമകാലീനരില്‍ പലരെയും പോലെ ഖിന്നനായിരുന്നു മാര്‍ട്ടിന്‍ ലിംഗ്സ്. ലോകത്തിന് നഷ്ടപ്പെട്ടുപോയ പഴയകാല നډകളെ മനസ്സാ ആരാധിച്ച ലിംഗ്സ് തന്‍റെ പഠനത്തോടും അധ്യാപനത്തോടുമൊപ്പം ആധ്യാത്മികാന്വേഷണങ്ങളിലും വ്യാപൃതനായി. തനിക്ക് പരിചിതമായ പ്രൊട്ടസ്റ്റന്‍റ് മതാന്തരീക്ഷം തന്‍റെ സന്ദേഹങ്ങള്‍ക്ക് മറുപടി തരുന്നതായി ലിംഗ്സിനു തോന്നിയില്ല. മതത്തേക്കാള്‍ ശാസ്ത്രം ഉയര്‍ന്നു നില്‍ക്കുന്നതും ശാസ്ത്രഞ്ജര്‍ പുതിയ കാലത്തിന്‍റെ മഹാപുരോഹിതനാകുതും ലിംഗ്സിന് ഉള്‍ക്കൊള്ളാനായില്ല. ‘സര്‍വ്വകലാശാലാ പഠനം പൂര്‍ത്തിയായതോടെ മതത്തെക്കുറിച്ച് എന്താണ് ചിന്തിക്കേണ്ടത് എന്ന് എനിക്ക് നിശ്ചയമില്ലാതായി. എന്‍റെ ബുദ്ധിക്ക് മതത്തില്‍ നിന്ന് ഒന്നും ലഭിച്ചില്ല’ എന്ന് ലിംഗ്സ് ആ കാലത്തെ ഓര്‍ക്കുന്നു. കലയും പ്രകൃതിസൗന്ദര്യവുമാണ് ലിംഗ്സിന്‍റെ ആലോചനകളെ ഏറ്റവുമധികം ആകര്‍ഷിച്ചത്. ഇവയെ അടിസ്ഥാനമാക്കി സ്വന്തമായ ഒരു മതസങ്കല്‍പ്പം അവ്യക്തമായെങ്കിലും ലിംഗ്സ് പഠനകാലത്തു തന്നെ രൂപപ്പെടുത്തിയിരുന്നു.
1935 ല്‍ ലിംഗ്സ് ഫ്രഞ്ച് ചിന്തകനായ റെനെ ഗ്വിനോണിന്‍റെ രചനകളുമായി പരിചയം സ്ഥാപിച്ചു. ലിംഗ്സിനെ സംബന്ധിച്ചിടത്തോളം അതുവരെ അജ്ഞാതമായിരുന്ന പുതിയ അറിവുകളിലേക്ക് തുറക്കപ്പെട്ട ഒരു കിളി വാതിലായിരുന്നു അത്. മിന്നലേറ്റതുപോലെയുള്ള അനുഭവം എന്നാണ് റെനെ ഗ്വിനോണിന്‍റെ ചിന്തകളുമായി പരിചയപ്പെട്ട സന്ദര്‍ഭത്തെക്കുറിച്ച് ലിംഗ്സ് പില്‍ക്കാലത്ത് പറഞ്ഞത്.
“I knew that I was face to face with the truth, it was almost like being struck by lightning…..” എന്ന് ലിംഗ്സിന്‍റെ വാക്കുകള്‍. സാരം: ‘സത്യവുമായി മുഖാമുഖം നില്‍ക്കുകയാണ് ഞാന്‍ എന്ന് ഞാനറിഞ്ഞു. ഏതാണ്ട് മിന്നലേറ്റതുപോലെٹ..’
യൂറോപ്പില്‍ പരമ്പരാഗത ചിന്താ പ്രസ്ഥാന (ജലൃലിിശമഹ രെവീീഹ ീള ഠവീൗഴവേ) ത്തിനു വിത്തുപാകിയ ആത്മീയഗുരുവാണ് റെനെ ഗ്വിനോ. ആധുനികതയെ വിമര്‍ശനപരമായി വിലയിരുത്തുന്നതിനുള്ള ദാര്‍ശനികോപായങ്ങള്‍ ലിംഗ്സിനു ലഭിക്കുത് റെനെ ഗ്വിനോണിന്‍റെ ചിന്തകളില്‍ നിന്നാണ്. മതവും മതാനുഷ്ഠാനങ്ങളും അര്‍ഥവത്താണ് എന്ന് ലിംഗ്സിന് തോന്നിത്തുടങ്ങി. ലിംഗ്സ് റോമന്‍ കത്തോലിക്കരുടെ ആചാരാനുഷ്ഠാനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. പിന്നീട് കുറേക്കൂടി തീവ്രമായ ആത്മീയാനുഭവം തേടി. ഹിന്ദു വേദാന്തത്തിലേക്ക് തിരിഞ്ഞു. താന്‍ അന്വേഷിക്കുന്ന മതം ഹിന്ദുമതം ആയിരിക്കുമെന്ന് ഉറപ്പിച്ച് സംസ്കൃതഭാഷ ആഭ്യസിച്ചു. കാലാതീതമായ സത്യം (ജലൃലിിശമഹ ഠൃൗവേ) എന്ന ഒന്നുണ്ടെന്നും എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഈ സത്യമാണെന്നും ഗ്വിനോ പഠിപ്പിച്ചിരുന്നു. ആ സത്യം കണ്ടെത്തുക എന്നതായി മാര്‍ട്ടിന്‍ ലിംഗ്സിന്‍റെ ഏക ജീവിതലക്ഷ്യം.
റെനെ ഗ്വിനോ എഡിറ്റു ചെയ്തിരുന്ന ഫ്രഞ്ച് ജേണലില്‍ ഫ്രിജോവ് ഷുവോണിന്‍റെ ലേഖനം വായിക്കാനിടയായത് ലിംഗ്സിന്‍റെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. ഗ്വിനോണിന് കത്തെഴുതി ലിംഗ്സ് ഫ്രിജോവ് ഷിവോണിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സ്വീകരിച്ചു. ഷുവോ സ്വിറ്റ്സര്‍ലാന്‍റിലുണ്ടെന്നറിഞ്ഞ് ലിംഗ്സ് അദ്ദേഹത്തെ കാണാന്‍ അങ്ങോട്ട് പുറപ്പെട്ടു. ഗ്വിനോണിന്‍റെയും ഷുവോണിന്‍റെയും ആദ്യകാലചിന്തകളില്‍ ഹിന്ദു വേദാന്തത്തിന്‍റെ പ്രകടമായ സ്വാധീനമുണ്ടായിരുന്നു. അദ്വൈതത്തിലാണ് ഇരുവരും വിശ്വാസമര്‍പ്പിച്ചിരുത്. ലിംഗ്സും സ്വാഭാവികമായി ആ വഴിക്കു തന്നെ നീങ്ങി.
ഇസ്ലാമിലേക്ക്
വേദാന്ത ചിന്തയുടെ ഹ്രസ്വമായ ഇടവേളയില്‍ നിന്ന് ഇസ്ലാമിലേക്കുള്ള മാര്‍ട്ടിന്‍ ലിംഗ്സിന്‍റെ മാറ്റം ത്വരിതഗതിയിലായിരുന്നു. 1938 ല്‍ തയൊണത്. ഷുവോണും ഗ്വിനോണും അദ്വൈതചിന്ത വെടിഞ്ഞ് ഇസ്ലാമിന്‍റെ ആത്മീയ സരണിയില്‍ പ്രവേശിച്ചതുപോലെ ലിംഗ്സും തന്‍റെ ജീവിതനൗകയെ ഇസ്ലാമിന്‍റെ ശാന്തി തീരത്ത് നങ്കൂരമിട്ടു നിര്‍ത്തി. അള്‍ജീരിയയിലെ ശാദുലി ദര്‍ഖവിയ്യാ ത്വരീഖത്തിന്‍റെ ശൈഖ് അഹ്മദ് അല്‍ അലാവിയുടെ സരണിയാണ് ഷുവോ പിന്‍പറ്റിയിരുന്നത്. മാര്‍ട്ടിന്‍ ലിംഗ്സും ആവഴി തന്നെ പിന്തുടര്‍ന്നു. ശൈഖ് ഫ്രിജോഫ് ഷുവോണെ യൂറോപ്പിലെ തന്‍റെ പ്രതിനിധിയായി നിശ്ചയിച്ചിരുന്നു. ലിംഗ്സ് ഷുവോണിന് ശിഷ്യപ്പെട്ടു. ഇസ്ലാം ആശ്ലേഷിക്കുമ്പോള്‍ ലിംഗ്സിന് പ്രായം ഇരുപത്തിയേഴുവയസ്സ് തികയാന്‍ ഒരാഴ്ച കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇസ്ലാം സ്വീകരിച്ചതില്‍ പിന്നെ പേര് അബൂബക്കര്‍ സിറാജുദ്ദീന്‍ എന്നാക്കി. ഷുവോനുമായി പരിചയപ്പെടാനിടയായത് ശേഷമുള്ള തന്‍റെ അറുപത്തിയേഴു വര്‍ഷക്കാലത്തെ ജീവിതത്തെ ആപാധിചൂഢം മാറ്റിമറിച്ചതായി ലിംഗ്സ് രേഖപ്പെടുത്തിയിട്ടുണ്ട്.
1940 ല്‍ മാര്‍ട്ടിന്‍ ലിംഗ്സിന് കൈറോ സര്‍വ്വകലാശാലയില്‍ അധ്യാപകനായി നിയമനം ലഭിച്ചു. ഷേക്സ്പിയര്‍ സാഹിത്യമായിരുന്നു അധ്യായന വിഷയം. 1951 വരെ ലിംഗ്സ് കൈറോവില്‍ തുടര്‍ന്നു. ഈ സന്ദര്‍ഭം അറബിഭാഷയില്‍ പ്രാവീണ്യം നേടുന്നതിനായി ലിംഗ്സ് ഉപയോഗപ്പെടുത്തി. അതോടൊപ്പം അദ്ദേഹം ഗ്വിനോണിന്‍റെ പേഴ്സണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഖുര്‍ആനിലും തസവ്വുഫിലും അഗാധമായ അറിവ് സമ്പാധിച്ച ലിംഗ്സ് സൂഫിദര്‍ശനത്തെ അധികരിച്ച് അറബിയില്‍ ഒരു ഗ്രന്ഥം രചിച്ചു. അതായിരുന്നു അദ്ദേഹത്തിന്‍റെ പ്രഥമ പുസ്തകവും. അബൂബക്കര്‍ സിറാജുദ്ദീന്‍ എന്നാണ് ഗ്രന്ഥകാരന്‍റെ നാമം ചേര്‍ത്തത്. ഈ പുസ്തകം ലിംഗ്സ് പിന്നീട് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തു. ആധികാരിക സൂഫി പഠനഗ്രന്ഥമായി ഇപ്പോഴും അംഗീകരിക്കപ്പെടുന്ന കൃതിയാണിത്. The book of certainty: The Sufi doctrine of faith, vision and gnosis എന്ന് പുസ്തകത്തിന്‍റെ പേര്.
മടക്കം ജന്മനാട്ടിലേക്ക്
1944 ല്‍ മാര്‍ട്ടിന്‍ ലിംഗ്സ് തന്‍റെ ബാല്യകാലസഖി ലെസ്ലി സ്മാലിയെ വിവാഹം ചെയ്തു 1951 ല്‍ ഇരുവരും ലണ്ടനിലേക്ക് മടങ്ങി. ലൈബ്രറിയിലാണ് ലിംഗ്സ് ജോലിയില്‍ പ്രവേശിച്ചത്. ബ്രിട്ട’ീഷ് ലൈബ്രറിയിലെ അറബിക് വിഭാഗത്തിന്‍റെ ചുമതലയാണ് അദ്ദേഹം ഏറ്റെടുത്തത്. പിന്നീട് ബ്രിട്ട’ീഷ് മ്യൂസിയത്തില്‍ പൗരസ്ത്യ കൈയ്യെഴുത്ത് ഗ്രന്ഥങ്ങളുടെയും രേഖകളുടെയും സൂക്ഷിപ്പു ചുമതല ലഭിച്ചു. പൗരാണിക ഗ്രന്ഥങ്ങളുടെ ഇഷ്ടതോഴനായിരു ലിംഗ്സിനെ സംബന്ധിച്ചിടത്തോളം ഇതേക്കാള്‍ വലിയ ഒരനുഗ്രഹം ലഭിക്കാനുണ്ടായിരുന്നില്ല. കാരറ്റ് തോട്ടത്തിലെത്തിയ മുയലിനെപ്പോലെ അദ്ദേഹം ആഹ്ലാദിച്ചു. പൗരാണിക ഗ്രന്ഥങ്ങള്‍ മതിയാവോളം പാരായണം ചെയ്യാന്‍ ലിംഗ്സിന് അവസരം കൈവന്നു. അത്യപൂര്‍വ്വ കയ്യെഴുത്ത് കൃതികള്‍ ശ്രദ്ധയോടെ അദ്ദേഹം പഠിച്ചു. നിരവധി ഈടുറ്റ പഠനങ്ങള്‍ ഈ സമ്പര്‍ക്കം കൊണ്ട് ലോകത്തിന് ലഭിച്ചു. ജോലിക്കിടെ പി.എച്ച്.ഡി ബിരുദവും അദ്ദേഹം കരസ്ഥമാക്കി. തന്‍റെ ആത്മീയഗുരു ശൈഖ് അഹ്മദ് അല്‍ അലാവിയുടെ ജീവിതവും ചിന്തകളുമായിരുന്നു ഗവേഷണ വിഷയം. പി.എച്ച്.ഡി തീസീസ് പിന്നീട് പുസ്തകമായി പുറത്തിറങ്ങി. 1973 ല്‍ റിട്ടയര്‍ ചെയ്യുന്നതു വരെ ലിംഗ്സ് ബ്രിട്ട’ീഷ് മ്യൂസിയത്തിലെ ജോലിയില്‍ തുടര്‍ന്നു.
ദക്ഷിണ ഇംഗ്ലണ്ടിലെ കെന്‍റിലാണ് ലിംഗ്സും കുടുംബവും താമസിച്ചിരുന്നത്. വീടിനോടനുബന്ധിച്ച് നല്ലൊരുദ്യാനവും അദ്ദേഹം ഒരുക്കി. സൗന്ദര്യത്തിന്‍റെ മതത്തില്‍ വിശ്വസിച്ചിരുന്ന ലിംഗ്സ് പ്രപഞ്ചത്തിലെ ദൈവിക സൗന്ദര്യത്തിന്‍റെ പ്രതിരൂപമായാണ് താന്‍ ശ്രദ്ധയോടെ പരിപാലിച്ചു വളര്‍ത്തിയ ഉദ്യാനത്തെ കണ്ടത്. ലിംഗ്സിന്‍റെ ഭക്ഷണം ആത്മീയാന്വേഷകരുടെ പറുദീസയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക്ശേഷം സുഹൃത്തുകള്‍ ലിംഗ്സിന്‍റെ ഉദ്യാനത്തില്‍ ഒത്തുകൂടി. ആധ്യാത്മിക ചര്‍ച്ചകളും നാട്ട’ിന്‍പുറത്തുകൂടിയുള്ള നടത്തവും ഡിന്നറും സംഘപ്രാര്‍ത്ഥനയുമായിരുന്നു ഈ ഒത്തുകൂടലിന്‍റെ പതിവ്. നിരവധി സത്യാന്വേഷികള്‍ക്ക് ലിംഗ്സ് മാര്‍ഗദര്‍ശനം നല്‍കി. ആധ്യാത്മികമായ ഒരു പ്രഭാവലയം ലിംഗ്സിന്‍റെ വ്യക്തിത്വത്തെ അന്വേഷകര്‍ക്ക് ആത്മീയോല്‍ക്കര്‍ഷം നല്‍കി.
ലിംഗ്സിനെ കേന്ദ്രീകരിച്ചു ആത്മീയാന്വേഷകരുടെ വലിയൊരു വൃത്തം രൂപപ്പെട്ടു. ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ളവര്‍ അതില്‍ കണ്ണികളായി. അഞ്ചു ഭൂഖണ്ഡങ്ങളിലും ലിംഗ്സിനു ശിഷ്യډാരുണ്ടായി. ശൈഖ് അബൂബക്കര്‍ സിറാജുദ്ദീന്‍ എന്ന് അവര്‍ തങ്ങളുടെ ആത്മീയ ഗുരുവിനെ ആദരപൂര്‍വ്വം വിളിച്ചു. അദ്ദേഹം നിരന്തരം യാത്രകള്‍ ചെയ്തു. വിവിധ വന്‍കരകളിലെ നിരവധി ആത്മീയ സദസ്സുകള്‍ക്ക് അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു. വാര്‍ദ്ധക്യത്തില്‍ പോലും യാത്ര ചെയ്യുന്നതിനോ പ്രഭാഷണങ്ങള്‍ നടത്തുന്നതിനോ അദ്ദേഹത്തിനു പ്രയാസം ഉണ്ടായിരുന്നില്ല. ‘ഊര്‍ജ്ജത്തിന്‍റെ പ്രതിഭ’ (ജീനിയസ് ഓഫ് എനര്‍ജി) എന്നാണ് ഷുവോ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1948 ലും 1976 ലും ലിംഗ്സ് ഹജ്ജ് നിര്‍വ്വഹിച്ചു.
2005 മെയ് 12 ന് കെന്‍റിലെ സ്വവസതിയില്‍ വെച്ച് മാര്‍ട്ടിന്‍ ലിംഗ്സ് എന്ന ശൈഖ് അബൂബക്കര്‍ സിറാജുദ്ദീന്‍ ദിവംഗതനായി. മരിക്കുന്ന ദിവസം അദ്ദേഹം പുലര്‍ച്ചെ അയല്‍വാസി റസാ ഷാ കാസിമിയെ ഫോണ്‍ ചെയ്തുവരുത്തി. പ്രാര്‍ത്ഥനയിലായിരിക്കെയാണ് ലിംഗ്സ് ഈ ലോകത്തോടു വിട പറഞ്ഞത്.
മരിക്കുന്നതിന്‍റെ ആറുമാസം മുമ്പ് ലിംഗ്സ് ഈജിപ്ത്, ദുബൈ,പാക്കിസ്ഥാന്‍, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ആത്മീയ സദസ്സുകളില്‍ സംബന്ധിച്ചിരുന്നു. മരിക്കുന്നതിന്‍റെ പത്ത് ദിവസം മുമ്പ് ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ മൂവായിരം പേര്‍ പങ്കെടുത്ത നബിദിനയോഗത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തുകയുണ്ടായി. .
തിരുനബിയുടെ ജീവചരിത്രവും ഇതരകൃതികളും
പൗരാണിക അറബി ഗ്രന്ഥങ്ങളെ മാത്രം ആധാരമാക്കി മാര്‍ട്ടിന്‍ ലിംഗ്സ് രചിച്ച പ്രവാചക ജീവചരിത്ര ഗ്രന്ഥമാണ് മുഹമ്മദ് ഹിസ് ലൈഫ് ബേസ്ഡ് ഓണ്‍ ദി ഏളിയസ്റ്റ് സോഴ്സസ്. 1983 ല്‍ പുറത്തിറങ്ങിയ ഈ കൃതി ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ഏറ്റവും ആധികാരിക പ്രവാചക ജീവചരിത്രമായി അംഗീകരിക്കപ്പെടുന്നു. വെറുമൊരു ചരിത്രവിവരണ കൃതിയല്ല ഇത് പ്രവാചകന്‍ ജീവിച്ച കാലഘട്ടത്തില്‍ ഗ്രന്ഥകാരന്‍ ജീവിക്കുകയാണ്. വായനക്കാരനും അതേ അനുഭൂതി പകര്‍ന്നു നല്‍കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. പ്രവാചക ജീവിതത്തെ ജീവല്‍ യാഥാര്‍ത്ഥ്യമായി ഗ്രന്ഥം അനുഭവിക്കുന്നു. നാടകീയത മുറ്റിയ ചരിത്രാഖ്യാതം, കവിതയോളമെത്തുന്ന ഭാഷ, വിവരങ്ങളുടെ സൂക്ഷമത, വിശദാംശങ്ങളിലേക്ക് ചെല്ലുന്ന നോട്ടം, അന്യൂനമായ അപഗ്രഥനം എന്നിവ ഈ ചരിത്ര കൃതിയുടെ എടുത്തുപറയേണ്ട സവിശേഷതകളത്രെ.
മാര്‍ട്ടിന്‍ ലിംഗ്സിന്‍റെ ശ്രദ്ധേയമായ മറ്റൊരു രചനയാണ് ‘ദ ഖുര്‍ആനിക് ആര്‍ട്ട’് ഓഫ് കലിഗ്രഫി ആന്‍റ് ഇല്ലൂമിനേഷന്‍’ (1976). വിശുദ്ധ ഗ്രന്ഥം എഴുതുന്നതിനുപയോഗിച്ച കയ്യെഴുത്തുകലയുടെ സാങ്കേതികവും കലാപരവുമായ മികവുകള്‍ ചര്‍ച്ച ചെയ്യുന്ന ആധികാരിക ഗ്രന്ഥമാണിത്.
ലിംഗ്സ് 1964 ല്‍ പ്രസിദ്ധീകരിച്ച കൃതിയാണ്, ‘ആന്‍ഷ്യന്‍റ് ബിലീഫ്സ് ആന്‍ മോഡേണ്‍ സൂപ്പര്‍സ്റ്റീഷന്‍സ്’ ആധുനിക കാലത്തെ അന്ധവിശ്വാസങ്ങളും പൗരാണികവിശ്വാസങ്ങളുമാണ് ഉള്ളടക്കം.
‘ദി ഇലവന്‍ത് അവര്‍: ദ സ്പിരിച്വല്‍ ക്രൈസിസ് ഓഫ് ദ മോഡേണ്‍ വേള്‍ഡ് ഇന്‍ ദ ലൈറ്റ് ഓഫ് ട്രഡീഷന്‍ ആന്‍റ് പ്രൊഫസി’ (1989) ആണ് വിഖ്യാതമായ മറ്റൊരു കൃതി. പാരത്രിക വിശ്വാസവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള മറുപടിയാണ് പ്രമേയം. ‘സിംബല്‍ ആന്‍റ് ആര്‍കിടൈപ്പ്: എ സ്റ്റഡി ഓഫ് ദ മീനിംഗ് ഓഫ് എക്സിസ്റ്റന്‍സ് (1991) എന്ന പുസ്തകം പ്രതീകങ്ങളെയും ചിഹ്നങ്ങളെയും സംബന്ധിക്കുന്ന പാരമ്പര്യ സിദ്ധാന്തം വിശദീകരിക്കുന്നു. മരിക്കുന്നതിന്‍റെ രണ്ടാഴ്ച മുമ്പ് അദ്ദേഹം എഡിറ്റിംഗ് പൂര്‍ത്തിയാക്കി മുഖവുര എഴുതിവെച്ച പുസ്തകമാണ് ‘ദി അണ്ടര്‍ ലയിംഗ് റിലീജ്യന്‍.’
ഇംഗ്ലീഷ് സാഹിത്യത്തിനും ആധ്യാത്മികചിന്തക്കും മാര്‍ട്ടിന്‍ ലിംഗ്സിന്‍റെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന സംഭാവനയാണ് ഷേക്സ്പിയര്‍ കൃതികളുടെ ആത്മീയ വായന. ‘ദസേക്രഡ് ആര്‍ട്ട് ഓഫ് ഷേക്സ്പിയര്‍: റ്റു ടെയ്ക്ക് അപോണ്‍ അസ് ദ മിസ്റ്ററി ഓഫ് തിംഗ്സ്’ (1998) എന്ന പുസ്തകത്തിലാണ് ഷേക്സ്പിയര്‍ നാടകങ്ങളുടെ ബാഹ്യക്രിയക്ക് സമാന്തരമായ ആന്തരികധാര ലിംഗ്സ് ചര്‍ച്ച ചെയ്യുന്നത്.
ലിംഗ്സിന്‍റെ പ്രഥമ ഗ്രന്ഥമായ , നേരത്തേ സൂചിപ്പിച്ച ‘സെര്‍റ്റയ്നിറ്റി: ദ സൂഫി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്, വിഷന്‍ ആന്‍റ് നോസിസ്’ സൂഫി സിദ്ധാന്തങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്നു. പി.എച്ച്.ഡി തീസീസിന്‍റെ ഗ്രന്ഥാവിഷ്ക്കാരമായ ‘എ സൂഫി സെയ്ന്‍റ് ഓഫ് ദ റ്റ്വന്‍റിയത് സെഞ്ച്വറി:ശൈഖ് അഹ്മദ് അല്‍ അലാവി’ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. ശൈഖ് അഹ്മദ് അല്‍ അലാവിയുടെ ചിന്തകള്‍ ഈ പുസ്തകം വിശദമായി ചര്‍ച്ച ചെയ്യുു.
കവിത
കവി എന്ന നിലയിലാണ് മാര്‍ട്ടിന്‍ ലിംഗ്സ് സാഹിത്യത്തിലേക്കു കടന്നുവന്നത്. പിന്നീട് അദ്ദേഹം ആദ്യാത്മികാന്വേഷണത്തില്‍ മുഴുകിയതോടെ കവിതയോട് തല്‍ക്കാലം വിട പറഞ്ഞു. ആധ്യാത്മികാന്വേഷണങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം വീണ്ടും അദ്ദേഹം കാവ്യ രചനയിലേക്കു മടങ്ങി. ഇംഗ്ലീഷിലെ ക്ലാസിക്കല്‍ കാവ്യപാരമ്പര്യവുമായാണ് അദ്ദേഹം സ്വയം കണ്ണി ചേര്‍ത്തത്. ഹൃദൃവും മനോഹരവുമാണ് ലിംഗ്സിന്‍റെ കാവ്യശൈലി. ശില്‍പത്തികവൊത്തെ രചനാ വൈഭവത്തോട് ഗരിമയേറിയ ആത്മീയ ഉള്ളടക്കം കൂട്ടിച്ചേര്‍ത്തപ്പോള്‍ ലിംഗ്സിന്‍റെ കവിത വേറിട്ട ഒരനുഭവമായി അനുവാചകര്‍ക്കനുഭവപ്പെ’ു. ‘എലമെന്‍റ്സ് ആന്‍റ് അദര്‍ പോയംസ്'(1967), ‘ഹെറാള്‍ഡ് ആന്‍റ് അദര്‍ പോയംസ്’ (1970) ഇവയാണ് ലിംഗ്സിന്‍റെ കവിതാ സമാഹാരങ്ങള്‍.
എലമെന്‍റ്സില്‍ ഉള്‍പെടുത്തിയിട്ടുള്ള “The Garden” എന്ന കവിത ലിംഗ്സിന്‍റെ സൗന്ദര്യാത്മക മതവീക്ഷണത്തിന്‍റെ സത്ത വെളിപ്പെടുത്തുന്നുണ്ട്. പ്രസ്തുത കവിതയില്‍ നിന്ന് :
The sun’s splendor offering,
Behold eloquent, eloquent the peacocks!
Sharper their beauty than their sharpest note,
Remembrances of Mercy, Mirrors of Beatitude
Beautiful, Bountiful, Most Blessed is the name!..
തേജോമയെ സമുജ്ജ്വലം ഭാസ്കര നിവേദ്യം വാചാലം,
വാചാലം, മയൂരങ്ങളേ, നോക്കൂ!
തീവ്ര സുന്ദരം സ്വന്തം തീവ്ര രംഗത്തേക്കാള്‍ മനോഹരം
കാരുണ്യ വായ്പിന്‍ സ്മരണകള്‍, ദിവ്യ സൗന്ദര്യത്തിന്‍ ദര്‍പ്പണം
ചേതോഹരം,അത്യുദാരം, അനുഗ്രഹീതം നിന്‍ നാമം!..