ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

വിശ്വാസവും ജീവിതവും ഒന്നായില്ലെങ്കില്‍

by admin December 21, 2018March 6, 2019
December 21, 2018March 6, 2019

വിശുദ്ധ ഖുര്‍ആന്‍ എന്നെ പഠിപ്പിച്ച ആദ്യപാഠം ഈ ലോകം ഒരു നാഥനില്ലാകളരിയല്ല എന്നാണ് . സര്‍വശക്തനായ ഈശ്വരന്‍ എല്ലാം സൃഷ്ടിച്ച് എല്ലാത്തെയും എല്ലാരെയും കാരുണ്യത്തോടെ കാണുന്നു. ആ ശക്തിയെ മറികടക്കാന്‍ വേറെ ഒരു ശക്തിയും ഈ ഭുമിയിലെന്നല്ല പ്രപഞ്ചത്തിലെങ്ങുമില്ല. ഉണ്ടാവുകയുമില്ല. എല്ലാം നശിച്ചാലും ആ ശക്തിക്കു നാശമില്ല. ആ ശക്തിക്ക് ആദിയും അന്ത്യവുമില്ല. നമ്മുടെ കണ്‍മുന്നിലെ സ്ഥലകാലങ്ങള്‍ വെച്ച് അളക്കാവുന്ന ഒന്നല്ല ആ സര്‍വശക്തി. നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണാനാവുകയുമില്ല.

എല്ലാ സൃഷ്ടികളും സൃഷ്ടാവുമായി അദൃശ്യമായ പൊക്കിള്‍കൊടി വഴി ബന്ധപ്പെട്ടാണിരിക്കുന്നത് എന്നതായിരുന്നു രണ്ടാമത്തെ പാഠം. ഏതൊരു സൃഷ്ടിക്കും സര്‍വശക്തനുമായി ബന്ധപ്പെടാന്‍ മറ്റെന്തിന്റെയെങ്കിലുമോ രണ്ടാമതൊരാളുടെയോ ഇടനിലയോ ശിപാര്‍ശയോ ആവിശ്യമില്ല.

ഏതാണ്ട് ഇതേ കാര്യം തന്നെ ബൈബിളിലും ഗീതയിലും മറ്റു രീതികളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. പ്രവാചകരുടെ വാക്കുകളിലെ ആത്മാര്‍ഥതയാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. എന്റെ ഭാഷാധ്യാപകനായ പണിക്കര്‍ സാറിനോട് അതു പറഞ്ഞപ്പോള്‍ അദ്ദേഹം തന്ന മറുപടി ഇങ്ങനെയായിരുന്നു ഭാഷയുടെ ഏറ്റവും നല്ല ഉപയോഗം ഈ ഗ്രന്ഥങ്ങളിലാണുള്ളത്. കളങ്കമില്ലാത്ത ആത്മാര്‍ഥതയില്‍നിന്ന് ഉയിരെടുക്കുമ്പോഴാണ്, ഭാഷ ഏതായാലും, ഭാഷയിലെ കറ തീരുന്നത്. ഭാഷ കൈകാര്യം ചെയ്യാന്‍ പുറപ്പെടുന്നവര്‍ ആദ്യം വായിക്കേണ്ടതും ആദരത്തോടെ തിരികെ പോയി വീണ്ടും വീണ്ടും വായിക്കേണ്ടതും പ്രവാചകവചനങ്ങളാണ്. മനുഷ്യകുലത്തിനു കിട്ടിയ ഏറ്റവും മെച്ചപ്പെട്ട കാവ്യങ്ങളാണവ.

ഈ ഉപദേശം തെറ്റിക്കാതിക്കാന്‍ ഞാന്‍ ഇന്നോളം മനസ്സിരുത്തിപ്പോരുന്നു. ആണ്ടിലൊരിക്കലെങ്കിലും ഈ മഹാഗ്രന്ഥങ്ങള്‍ ഒരാവൃത്തിയെങ്കിലും വായിക്കാന്‍ സമയും കണ്ടെത്താറുണ്ട്. മനസ്സിലെ മാലിന്യം കുറേ പോയിക്കിട്ടുന്നതിനു പുറമെ ഓരോ തവണ വായിക്കുമ്പോഴും പുതിയ ചിന്തകളും വെളിപാടുകളും വീണുകിട്ടാതിരിക്കുന്നുമില്ല. ഒരര്‍ഥത്തില്‍ ഞാന്‍ ഇന്നേവരെ എഴുതിയ എല്ലാ അല്ലറച്ചില്ലറകളും ഈ മഹാവാക്യങ്ങളുടെ വേരുകളില്‍ നിന്നു കിളിര്‍ത്തുണ്ടായ നാമ്പുകളാണ്. ഒന്നും ‘എന്റേ’ തല്ല.

വിശുദ്ധ ഖുര്‍ആന്റെ കാര്യത്തില്‍ മറ്റൊരു പ്രധാനപ്പെട്ട തിരിച്ചറിവും അക്കാലത്തുതന്നെ എനിക്കുണ്ടായി. പൊന്നാനി അങ്ങാടിയിലെ തോട്ടുവക്കത്തെ ചില കച്ചവടക്കാരും എന്റെ നാട്ടുകാര്‍തന്നെയായ ആലി മാസ്റ്റരും വെറ്റിലക്കച്ചവവടക്കാരന്‍ അയമുട്ടിപ്പാപ്പയും കൂവളകത്തെ അവുതളഹാജിയും അത്തരക്കാരായ മറ്റു ചിലരുമാണ് ഇതിനു പിന്നില്‍. വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തിലാണ് ഇക്കൂട്ടര്‍ ജീവിച്ചുപോകുന്നത്. അത്തരമൊരു ജീവിതം സാധ്യമാണെന്ന് തെളിയിക്കുകയാരുന്നു എന്റെ കണ്ണില്‍ ഇവര്‍.

പൊന്നാനിയിലെ ആ കച്ചവടക്കാര്‍‌ ദൈവനിയോഗം പോലെയാണ് കച്ചവടം നടത്തിയിരുന്നത്. നമസ്കാരത്തിന് സമയമായാല്‍‌ പണിപ്പെട്ടിയും പീടികയും പൂട്ടാതെയാണ് യാത്ര. വാക്കാണ് കച്ചവടത്തിനാധാരം, കടലാസും രശീതും ഉടമ്പടിയുമല്ല. വിശക്കുന്നു എന്ന് ആര് ചെന്നു കൈ നീട്ടിയാലും സഹായമുണ്ട്. കണ്ണില്‍ സദാ കാണാവുന്നത് കാരുണ്യും മാത്രം. ആയിരത്തി തൊള്ളായിരത്തി നാല്‍പത്തിനാലില്‍ നാട്ടില്‍ കോളറയുണ്ടായപ്പോള്‍ അരി സംഭാവനയായി ചോദിച്ചു ചെന്ന സന്നദ്ധസംഘത്തിന് പാതാറിലെ ഗുദാമിന്റെ താക്കോല്‍ നീട്ടി വേണ്ടതെടുത്തുകൊള്ളാന്‍ പറഞ്ഞ ദയാമയരായ ആ ആളുകളെ പറ്റി എന്റെ അഛന്‍ പലതവണ പലരോടും പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.

അയമുട്ടിപ്പാപ്പ വെറ്റില നുള്ളി വീടുവീടാന്തരം കൊണ്ടു നടന്നു വില്‍ക്കുന്ന ഒരു നിസ്വനായിരുന്നു. സ്കൂളിലേക്ക് പോകുന്ന ഞങ്ങളുടെ കൂടെ കടത്തുതോണിയില്‍ എന്നും ഉണ്ടാവും. ചെറിയ വട്ടക്കുടയില്‍ വെറ്റില രണ്ടു വിഭാഗങ്ങളാക്കി വെവ്വേറെ വെച്ചിരിക്കും. ഒരു വശത്ത് അന്ന് നുള്ളിയത്, മറ്റേത് തലേന്നാള്‍ നുള്ളിയത്, വെള്ളം തളിച്ചും വാഴയിലയിലും പോളയിലും പൊതിഞ്ഞും സംരക്ഷിക്കുന്നതിനാല്‍ ഇന്നലെ അറുത്തതിനു കാര്യമായ വാട്ടമൊന്നും ഉണ്ടാവില്ല. എങ്കിലും രണ്ടും രണ്ടായിത്തന്നെ വെച്ചിരിക്കും, വിലയിലും മാറ്റമുണ്ട്. നാഴിക്ക് ഒരുറുപ്പികത്തോതിലും പത്തു നാഴി പാലു വാങ്ങി നാലു നാഴി വെള്ളം ചേര്‍ത്ത് ഒന്നേകാലുറുപ്പിക നിരക്കില്‍ വിറ്റാല്‍‌ ലാഭശതമാനമെത്ര എന്ന ഗണിതം പഠിച്ചു പാസ് മാര്‍ക്ക് നേടാന്‍ സ്കൂളിലേക്ക് പോകുന്ന ഞങ്ങളില്‍ ചിലര്‍‌ അയമുട്ടിപ്പാപ്പയെക്കൊണ്ട് ഈ വെറ്റിലയുടെ കാര്യത്തിലെങ്കിലും ഒരു കള്ളം പറയിക്കാന്‍ ആവതു ശ്രമിച്ചിട്ടുണ്ട്. ഉപ്പാപ്പ അവസാനം ഞങ്ങളെ തുറന്നു തന്നെ അറിയിച്ചു ‘വേറെ ആരും കണ്ടില്ലെങ്കിലും പടച്ച തമ്പുരാന്‍ കാണും. പൊറുക്കില്ല, മക്കളേ’. ഇക്കാര്യം പ്രതിപാദിക്കുന്ന വേദഭാഗങ്ങള്‍ ഞങ്ങളെ ചൊല്ലിക്കേള്‍‌പ്പിക്കുകയും ചെയ്തു. വിശുദ്ധ ഗ്രന്ഥം മുഴുക്കെ കാണാതെ അറിയാമായിരുന്ന ഉപ്പാപ്പക്ക് അതിന്റെ സരളമായ അര്‍ഥതലവും നല്ല നിശ്ചയമായിരുന്നു.

ഗാന്ധിജിയുടെ ഖിലാഫത്ത് പ്രസ്ഥാനത്തെ വര്‍ഗീയലഹളയാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ വെള്ളക്കാര്‍ വിജയിച്ചതിനെത്തുടര്‍ന്ന് നാടുനീളെ അക്രമം അരങ്ങേറിയപ്പോള്‍ ഈഗ്രാമത്തിലേക്കു കയറിവരാന്‍ പുറപ്പെട്ട അക്രമിസംഘത്തെ തനിച്ചു ചെറുത്തുനിന്ന് തിരിച്ചയച്ച അതികായനായ ശൂരനാണ് അവുതളഹാജി. ‘എന്റെ മയ്യത്തിനു മുകളിലൂടെയേ നിങ്ങള്‍ക്കിവിടെ കടക്കാന്‍ കഴിയൂ’ എന്ന് ഭാരതപ്പുഴയുടെ തീരത്തെ ഉയര്‍ന്ന മണ്‍തിട്ടയില്‍ കയറിനിന്നു അദ്ദേഹം ഉദ്ഘോഷിച്ചു. ഈ നാടിനെ രക്ഷിച്ച അദ്ദേഹത്തെ ലഹളക്കാരനെന്നു മുദ്രകുത്തി വെള്ളക്കാരുടെ ഗൂര്‍ഖപ്പട്ടാളം കെട്ടിപ്പൂട്ടി ഗുഡ്സ് വാഗണിലിട്ടു കൊണ്ടുപോയതും കൈയിലെ കത്തികൊണ്ട് വാഗണ്‍ഭിത്തിയുടെ കാരിരുമ്പ് തുരന്ന് അതില്‍ മൂക്കു വെച്ച് ശ്വസിച്ച് പ്രാണന്‍ നിലനിര്‍ത്തി അദ്ദേഹം തിരിച്ചെത്തിയതും പഴങ്കഥ. വളരെ പ്രായമായ ശേഷവും പുഴയോരത്തിരുന്ന് കുട്ടികളായ ഞങ്ങളോട് ‘ഒരു തുലാം ഇരുമ്പും ഒരു തുലാം പഞ്ഞിയും ഒരു തുലാസിന്റെ രണ്ട് തട്ടുകളില്‍ വെച്ചാല്‍ ഏതു ഭാഗം തൂങ്ങും’ ? എന്നു ചോദിക്കാറുള്ളതും ശരിയായും തെറ്റായും ഉത്തരം പറയുന്ന എല്ലാവര്‍ക്കും ഗോട്ടി മിഠായി വിതരണം ചെയ്യാറുള്ളതും ആ ധന്യജീവിതത്തിന്റെ തുടര്‍ക്കഥ. നന്മയുടെ പ്രതീകമായിരുന്ന അദ്ദേഹം ജീവിച്ചതും വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നതിന്റെ പ്രായോഗിക മാതൃകയായിട്ടായിരുന്നു.

ആലി മാസ്റ്ററുടെ കഥ ഇതിലേറെ വിചിത്രമാണ്. സ്കൂളില്‍ പോകാന്‍ മടിച്ച് ഞങ്ങള്‍ കാരപ്പഴം പറിച്ചു തിന്ന് ‘ഒളിവില്‍’ നടക്കവെ ഞങ്ങളുടെ കാലൊച്ച കേട്ടു പള്ളിയില്‍ നിന്ന് ആലി മാസ്റ്റര്‍ നല നീട്ടി ഞങ്ങളെ കണ്ടത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. പിടിച്ച് സ്കൂളിലേക്കു കൊണ്ടുപോയി ബെഞ്ചില്‍ കയറ്റി നിര്‍ത്തുമെന്ന് ഭയന്നതു വെറുതെയായി. അപൂര്‍വമായ അവധിയെടുത്തായിരുന്നു മാസ്റ്ററുടെ ആ ഇരിപ്പ്. ക്ലാസില്‍ പോകാന്‍ വയ്യാത്തതുകൊണ്ടു അവധിയെടുത്തതാണ്. ഇന്‍സ്പെക്ഷന്‍ നടക്കുന്നതിലാണ് സ്കൂളില്‍ പോകാന്‍ വയ്യാതായത്. ഇന്‍സ്പെക്ഷന്‍ വരുന്ന ദിവസം മാനേജര്‍ അടുത്ത സ്‌കൂളിലെ കുട്ടികളെ മാസ്റ്ററുടെ ക്ലാസില്‍ കൊണ്ടുവന്ന് ഇരുത്തും. ആ കുട്ടികളൊക്കെ തന്റെ ക്ലാസില്‍‌ പഠിക്കുന്നവരാണെന്ന് ആലി മാസ്റ്റര്‍‌ സാക്ഷ്യപ്പെടുത്തണം. അത്രയേ വേണ്ടൂ. പക്ഷെ, ആ ഒരു കളവ് പറയാന്‍ വയ്യാത്തതുകൊണ്ട് ആലി മാസ്റ്റര്‍ അവധിയെടുത്ത് പ്രാര്‍ഥിക്കാനിരിക്കുന്നു.

പ്രാവാചകന്റെ ഇംഗിതമനുസരിച്ച് ജീവിക്കാന്‍ കഴിയും എന്നതിനു അന്നെനിക്കു കണ്‍മുന്നില്‍ കിട്ടിയ തെളിവുകള്‍ ഇവരായിരുന്നു. ഉപനിഷത്തും ബൈബിളും അടിത്തറയാക്കി ജീവിതം കെട്ടിപ്പടുത്ത ചിലരെയും എനിക്ക് കണ്ടുകിട്ടി.

ഇസ്‌ലാം പിറന്നുവീണ മണ്ണില്‍നിന്നകലെ ഒരിടത്ത് ഇസ്‌ലാമികാവബോധം ആദ്യമായി വേരുപിടിക്കുന്നത് കേരളത്തിലാണെന്ന് തോന്നുന്നു. ആ വെളിപാടുമായി അന്നിവിടെ വന്നവര്‍ ആയുധമോ പ്രലോഭനമോ ഒന്നും ഉപയോഗിച്ച് ആ ആശയം പ്രചരിപ്പിച്ചതായി കാണുന്നില്ല. ഇത്രയും ദൂരം കടല്‍താണ്ടി കുറച്ചുപേരെ വന്നിരിക്കാനിടയുള്ളൂ എന്ന് തീര്‍ച്ച. അപ്പോള്‍ ഇസ്‌ലാമിന് കിട്ടിയ പ്രചാരവും സ്വീകാരവും എന്തിന്റെ അടിസ്ഥാനത്തിലായിരുന്നു? ആ സന്ദേശവാഹകര്‍ നയിച്ച ആദര്‍ശജീവിതത്തിന്റെ ആകര്‍ഷണമായിരുന്നു അതിന്റെ രഹസ്യം. അറിവ് മാത്രമല്ല ആ അറിവിന്റെ വെളിച്ചത്തിലുള്ള ജീവിതം കൂടിയാണ് അവര്‍ ജനസമക്ഷം കാഴ്ച വെച്ചത്.

ഇന്നോ? വിശ്വാസം ഏതുമാകട്ടെ. അത് ഒരിടത്തും ജീവിതം അതില്‍ നിന്ന് എത്രയോ മാറിയും കിടക്കുന്ന കാഴ്ചയല്ലേ ഭൂരിഭാഗം വിശ്വാസികളുടെയും കാര്യത്തില്‍ കാണുന്നത്. മതവിശ്വാസത്തിന്റെ തെളിവ് അത് നിഷ്കര്‍ഷിക്കുന്ന നന്മയില്‍ ജീവിക്കുകയാണെന്ന് തീര്‍ച്ചപ്പെടാത്തിടത്തോളം കാലം ഒരു വിശ്വാസവും ഫലവത്താവുകയില്ല.

0 comment
FacebookTwitter
previous post
യേശു ഖുര്‍ആനില്‍
next post
വ്യഥിതനും ഏകാകിയുമായ മനുഷ്യനുവേണ്ടി (പെരുമ്പടവം ശ്രീധരന്‍ (നോവലിസ്റ്റ്)

Related Articles

ഭൗമേതര ബുദ്ധിജീവികളുംവിശുദ്ധ ഖുർആനിന്റെ അമാനുഷികതയും

March 19, 2022

ഇസ്‌ലാമിനെ പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍- ഒ. അബ്ദുര്‍റഹ്മാന്‍

March 7, 2020

അല്ലാഹുവിന്റെ അതിരുകള്‍ ജീവിതത്തിന്റെ സൗന്ദര്യമാണ്‌

March 2, 2022

ഇസ്‌ലാമാശ്ലേഷം ഒപ്പമുള്ളവര്‍ക്കും വെളിച്ചമാകുന്നു- സൈമണ്‍ ആള്‍ഫ്രഡൊ കാരബല്ലോ

November 19, 2019

ദൈവദൂതന്മാരുടെ കാല്‍പാടുകള്‍ ഭാരതത്തില്‍- ജി.കെ എടത്തനാട്ടുകര

December 6, 2019

കുട്ടികളോടുള്ള സമീപനത്തിലെ പ്രവാചക മാതൃക

November 14, 2019

ഇരുട്ടിനു ശേഷം വെളിച്ചമുണ്ടെന്നുള്ള പ്രതീക്ഷയുടെ പാഠം

September 13, 2019

ആദം

December 21, 2018

March 10, 2020

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാസഹോദരിയുടെ ഇസ്ലാമാശ്ലേഷണം

May 14, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media