തൗറാത്ത് (തോറ) എന്ന വേദഗ്രന്ഥം മൂസാ (മോസസ്) പ്രവാചകനിലൂടെയാണ് ഇസ്രാഈല്‍ വംശത്തിന് ലഭിച്ചത്. അക്രമികളായ ഫറോവാചക്രവര്‍ത്തിമാര്‍ ഇസ്രാഈല്‍ വംശത്തെ അടിമകളായിക്കരുതി അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഫറോവയുടെ അടിമത്തത്തില്‍നിന്ന് ഇസ്രാഈല്‍ വംശത്തെ മോചിപ്പിക്കുകയെന്നതായിരുന്നു മൂസാനബിയുടെ പ്രധാന നിയോഗദൗത്യം. മൂസായുടെ ഹാറൂന്‍ എന്നു പേരുള്ള സഹോദരനെ ഈ ദൗത്യത്തില്‍ സഹായിയായി ദൈവം നിശ്ചയിച്ചിരുന്നു.
മൂസാ
previous post