Q. ആദിപിതാവ് ആദമിനെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കിയതിന് കാരണക്കാരി മാതാവ് ഹവ്വയാണെന്ന് പറയുന്നത് ശരിയാണോ?
അന്നമ്മ, കൊല്ലം
A . മുഹമ്മദ്‌നബിയുടെ നിയോഗ കാലത്ത് ആദം നബിയെയും ഹവ്വാ ബീവിയെയും സംബന്ധിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന ധാരണ ജൂത-ക്രൈസ്തവ സമൂഹങ്ങളില്‍ നിന്ന് പകര്‍ന്നു കിട്ടിയവയായിരുന്നു; അതിന്നാധാരം ബൈബിള്‍ കഥയും. അതനുസരിച്ച് മനുഷ്യന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറന്തള്ളപ്പെടാന്‍ കാരണം സ്ത്രീയാണ്. പാമ്പിന്റെ പ്രേരണയ്ക്ക് വഴങ്ങി ഹവ്വാ വിലക്കപ്പെട്ട കനി തിന്നു. ഭര്‍ത്താവിനെ തീറ്റുകയും ചെയ്തു. അതിനാല്‍ ഹവ്വാ മാനവകുലത്തിന്റെ മാതാവെന്നപോലെ പാപത്തിന്റെയും മാതാവാണ്.(ഉല്പത്തി 3: 1- 20)
വിശുദ്ധ ഖുര്‍ആന്‍ ഈ ബൈബിള്‍ കഥയെ തീര്‍ത്തും നിരാകരിക്കുന്നു. അതിലെവിടെയും പാമ്പിന്റെ കഥയില്ല.അതുപോലെ ഹവ്വാ ക്കെതിരെയുള്ള ആരോപണത്തെയും പൂര്‍ണമായും തള്ളിക്കളയുന്നു. ഖുര്‍ആനിക വീക്ഷണത്തില്‍ മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ഭൂമിയിലേക്കാണ്.(അദ്ധ്യായം 2 സൂക്തം 30)
സ്വര്‍ഗത്തില്‍ പാര്‍പ്പിച്ചത് ഭൂമിയില്‍ ജീവിക്കാനാവശ്യമായ പരിശീലനത്തിന് വേണ്ടിയാണ്. അവിടെയുള്ള എല്ലാ വിശിഷ്ട വിഭവങ്ങളും അനുവദിക്കപ്പെട്ടിരുന്നു; ഒരു പ്രത്യേക വൃക്ഷത്തിന്റെ പഴമൊഴികെ.ആ വൃക്ഷത്തെ സമീപിക്കുക പോലും അരുതെന്ന് ആദാമിനും ഹവ്വാക്കും ഒരുപോലെ അനുശാസനമുണ്ടായിരുന്നു.(2:35)
എന്നാല്‍ പിശാചിന്റെ ദുര്‍ബോധനത്തെപ്പറ്റി ദൈവം നടത്തിയ ഉല്‍ബോധനം അവര്‍ വിസ്മരിച്ചു. അങ്ങനെ ഇരുവരും വിലക്കപ്പെട്ട പഴം പറിച്ചു തിന്നു. തെറ്റ് ബോധ്യമായതോടെ ഇരുവരും പശ്ചാത്തപിച്ചു. ദൈവം അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ പാപമുക്തരായി ഇരുവരും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ടു. ഇരുവരെയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി ഭൂമിയിലേക്കയച്ചു.(2:36 -39, 20:115_122)
ഖുര്‍ആന്‍ എവിടെയും ഹവ്വായെ പ്രത്യേകമായി കുറ്റപ്പെടുത്തുന്നില്ല. എന്നല്ല, ഇരുവരും പാപം ചെയ്യുകയും പശ്ചാത്തപിക്കുകയും ചെയ്ത സംഭവം വിശദീകരിക്കുന്ന ഖുര്‍ആന്‍ പ്രത്യേകമായി കുറ്റാരോപണം നടത്തിയത് ആദമിനെയാണ്.
ആദം നബി മറന്നുവെന്നും ഇച്ഛാശക്തിയുള്ളവനായിരുന്നില്ലെ