Skip to content

ISLAM MALAYALAM

  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
Button
Trending

എന്തിനാണ് ദൈവദൂതന്മാര്‍ ?

എന്തിനാണ് ദൈവദൂതന്മാര്‍ ?

എന്തിനാണ് ദൈവദൂതന്മാര്‍ ?

എന്തിനാണ് ദൈവദൂതന്മാര്‍ ?

ISLAM MALAYALAM

Button
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • ചോദ്യോത്തരം
February 15, 2022October 10, 2026
by editor
0
1 min

Question: “മുഹമ്മദ് നബി തന്നെ നിരവധി യുദ്ധം നടത്തിയിട്ടില്ലേ? ഇസ്‌ലാമിന്റെ പ്രചാരണത്തിൽ മുഖ്യ പങ്കുവഹിച്ചത് ആയുധപ്രയോഗമല്ലേ?”

Answer: മുഹമ്മദ് നബി പ്രവാചകത്വ ലബ്ധിക്കുശേഷം നീണ്ട പതിമൂന്നു വർഷം മക്കയിൽ ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾ നടത്തി. ആ ഘട്ടത്തിൽ ഇസ്ലാമിന്റെ ശത്രുക്കൾ പ്രവാചകനെയും അനുയായികളെയും നിർദയം മർദിച്ചു. കൊടിയ പീഡനങ്ങൾക്കിരയാക്കി. അസഹ്യമാംവിധം അവഹേളിക്കുകയും നാട്ടിൽനിന്ന് ബഹിഷ്കരിക്കുകയും ചെയ്തു. അപ്പോഴൊന്നും പ്രവാചകൻ അവയെ പ്രതിരോധിക്കുകയോ പ്രതികാര നടപടികൾ സ്വീകരിക്കുകയോ പ്രത്യാക്രമണങ്ങൾ നടത്തുകയോ ചെയ്തില്ല. അനുയായികൾ തിരിച്ചടിക്കാൻ അനുവാദം ആരാഞ്ഞെങ്കിലും നബിതിരുമേനി അംഗീകരിച്ചില്ല. ‘കൈകൾ അടക്കിവയ്ക്കുക. നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുക. സകാത്ത് നൽകുക’ എന്നതായിരുന്നു അവരോടുള്ള ദൈവ ശാസന.

മക്കയിൽ ജീവിതം ദുസ്സഹമായപ്പോൾ നബിതിരുമേനിയും അനുയായികളും നാടുവിട്ടു. അവർ മദീനയിൽ അഭയം തേടി. അവിടെ അവർ സ്ഥാപിച്ച ഇസ്‌ലാമിക സമൂഹത്തിനും രാഷ്ട്രത്തിനുമെതിരെ ശത്രുക്കൾ തങ്ങളുടെ എതിർപ്പും അതിക്രമവും തുടർന്നു. അപ്പോൾ മാത്രമാണ് പ്രവാചകന്നും അനുചരൻമാർക്കും തിരിച്ചടിക്കാൻ അനുവാദം ലഭിച്ചത്. അല്ലാഹു അറിയിച്ചു: “തീർച്ചയായും അല്ലാഹു സത്യവിശ്വാസികൾക്കുവേണ്ടി പ്രതിരോധിക്കുന്നു. അല്ലാഹു കൃതഘ്നരായ വഞ്ചകരെയാരെയും ഇഷ്ടപ്പെടുകയില്ല. ആർക്കെതിരെ യുദ്ധം നടത്തപ്പെടുന്നുവോ ആ അക്രമത്തിനിരയാകുന്നവർക്ക് തിരിച്ചടിക്കാൻ അനുമതി നൽകപ്പെട്ടിരിക്കുന്നു. കാരണം അവർ മർദിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും അവരെ സഹായിക്കാൻ കഴിവുറ്റവനത്രെ അല്ലാഹു. ഞങ്ങളുടെ നാഥൻ ദൈവമാണ് എന്നു പറഞ്ഞതല്ലാതെ യാതൊരു ന്യായവുമില്ലാതെ സ്വന്തം വീടുകളിൽനിന്ന് പുറത്താക്കപ്പെട്ടവരാണവർ. അല്ലാഹു ചിലരെക്കൊണ്ട് മറ്റു ചിലരെ തടഞ്ഞിരുന്നില്ലെങ്കിൽ മഠങ്ങളും ദേവാലയങ്ങളും പ്രാർഥനാ മന്ദിരങ്ങളും ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന പള്ളികളും തകർക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ അല്ലാഹുവും സഹായിക്കുകതന്നെ ചെയ്യും. തീർച്ചയായും ശക്തനും അജയ്യനുമാകുന്നു അല്ലാഹു.”(22: 38-40)

ഇസ്‌ലാം യുദ്ധം അനുവദിച്ചത് എല്ലാവരുടെയും ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണെന്ന് ഈ വിശുദ്ധ വചനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.

അതിക്രമം കാണിക്കാത്തവരാരെയും അക്രമിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. ആരോടാണ്, എപ്പോഴാണ് യുദ്ധം അനുവദിക്കപ്പെട്ടതും ആജ്ഞാപിക്കപ്പെട്ടതുമെന്ന് വ്യക്തമാക്കുന്ന നിരവധി ഖുർആൻ വാക്യങ്ങളുണ്ട്. ചിലതു മാത്രമിവിടെ ഉദ്ധരിക്കാം: “നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. നിങ്ങൾ അതിക്രമം പ്രവർത്തിക്കരുത്. അതിക്രമകാരികളെ ഒരിക്കലും അല്ലാഹു ഇഷ്ടപ്പെടുകയില്ല. യുദ്ധത്തിൽ ഏറ്റുമുട്ടുമ്പോൾ അവരെ കണ്ടിടത്തുവച്ച് നിങ്ങൾ കൊന്നുകളയുക. അവർ നിങ്ങളെ പുറംതള്ളിയ മാർഗത്തിലൂടെ നിങ്ങൾ അവരെയും പുറന്തള്ളുക. കുഴപ്പം കൊലപാതകത്തെക്കാൾ ഗുരുതരമത്രെ. മക്കയിലെ പള്ളിയുടെ പരിസരത്തുവച്ച് നിങ്ങളവരോട് യുദ്ധം ചെയ്യരുത്. അവർ അവിടെ വച്ച് നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ. ഇനി, നിങ്ങളോടവർ യുദ്ധം ചെയ്താൽ ആ യുദ്ധത്തിൽ നിങ്ങൾക്കവരെ വധിക്കാം. അപ്രകാരമാണ് നിഷേധികളുടെ പ്രതിഫലം, അഥവാ, അവർ വിരമിച്ചാൽ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു അല്ലാഹു. നാശം ഇല്ലാതാവുകയും വിധേയത്വം ദൈവത്തിനാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം ചെയ്യുക. അഥവാ അവർ വിരമിച്ചാൽ പിന്നെ അക്രമികളോടല്ലാതെ ശത്രുതയില്ല.”(2: 190-192)

“അവർ സമാധാനത്തിലേക്ക് തിരിഞ്ഞാൽ നീയും അതിലേക്കു തിരിയുക”(8: 61). ഇങ്ങോട്ടു യുദ്ധത്തിനൊരുങ്ങിയ ശത്രുക്കളോട് യുദ്ധത്തിന് ഈ വിധം അനുമതിയും ആജ്ഞയും നൽകുമ്പോഴും അതിക്രമമോ അനീതിയോ അരുതെന്ന് മതമനുശാസിക്കുന്നു. “നിങ്ങളെ പുണ്യഭവനത്തിൽ നിന്ന് തടഞ്ഞുവെന്നതിന്റെ പേരിൽ ഒരു ജനതയോടുള്ള വിദ്വേഷം, അതിക്രമം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കരുത്. പുണ്യത്തിനും സൂക്ഷ്മതയോടു കൂടിയ ജീവിതത്തിനും വേണ്ടി നിങ്ങൾ പരസ്പരം സഹകരിക്കുക. പാപത്തിനും ശത്രുതയ്ക്കും വേണ്ടി നിങ്ങൾ സഹകരിക്കരുത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും കഠിനമായി ശിക്ഷിക്കുന്നവനാകുന്നു അല്ലാഹു.” (5: 2)

“ഒരു ജനതയോടുള്ള വിരോധം നിങ്ങളെ നീതിയിൽനിന്ന് വ്യതിചലിപ്പിക്കാൻ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിൻ. അതാണ് ഭക്തിക്ക് അനുയോജ്യം. ദൈവഭക്തിയുള്ളവരായി വർത്തിക്കുക. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്.” (5: 8)

തങ്ങളോട് യുദ്ധത്തിനു വരാത്തവരോട് സ്വീകരിക്കേണ്ട സമീപനമെന്തെന്ന് വിശുദ്ധ ഖുർആൻ അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. “മതത്തിന്റെ പേരിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ ഭവനങ്ങളിൽനിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തവരോട് നിങ്ങൾ നന്മ ചെയ്യുന്നതിനെയോ നീതി കാണിക്കുന്നതിനെയോ അല്ലാഹു വിലക്കുന്നില്ല. നിശ്ചയമായും അല്ലാഹു നീതിമാന്മാരെ ഇഷ്ടപ്പെടുന്നു. മതത്തിന്റെ പേരിൽ നിങ്ങളോടു യുദ്ധം ചെയ്യുകയും നിങ്ങളുടെ ഭവനങ്ങളിൽനിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറംതള്ളാൻ ശത്രുക്കളെ സഹായിക്കുകയും ചെയ്തവരെ മിത്രങ്ങളാക്കുന്നതിനെ മാത്രമേ അല്ലാഹു നിരോധിക്കുന്നുള്ളൂ. അക്കൂട്ടരെ ആരെങ്കിലും മിത്രങ്ങളാക്കിയാൽ അവരത്രെ അക്രമികൾ”(60:8-9).

വിശുദ്ധ ഖുർആന്റെ ആജ്ഞകൾക്കും അധ്യാപനങ്ങൾക്കുമനുസരിച്ച് പ്രവർത്തിച്ച് പ്രവാചകൻ(സ) ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അക്രമിക്കുകയും തങ്ങളോട് യുദ്ധം നടത്തുകയും ചെയ്തവരോട് മാത്രമാണ് അടരാടിയത്. നബിതിരുമേനിയുടെ കാലത്ത് ആകെ എൺപത്തൊന്ന് പോരാട്ടങ്ങളാണ് നടന്നത്. അതിൽ 27 എണ്ണത്തിലാണ് പ്രവാചകൻ നേരിട്ടു പങ്കെടുത്തത്. മറ്റ് 54 എണ്ണം അനുയായികളുടെ സംഘങ്ങൾ നയിച്ച സംഘട്ടനങ്ങളായിരുന്നു. ഈ 81 യുദ്ധങ്ങളിലുമായി ആകെ വധിക്കപ്പെട്ടത് 1018 പേരാണ്. 259 മുസ്ലിംകളും 759 ശത്രുക്കളും. അനിവാര്യമായ സാഹചര്യത്തിൽ യുദ്ധം നയിച്ച് നബിതിരുമേനി കൂട്ടക്കൊലകൾ പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചിരുന്നതെന്ന് ഈ കണക്കുകൾ സംശയാതീതമായി വ്യക്തമാക്കുന്നു.

മർദിതരുടെ മോചനത്തിനായി മർദകരോട് പൊരുതാൻ ഇസ്‌ലാം അതിന്റെ അനുയായികളെ ആഹ്വാനം ചെയ്യുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽ എന്തുകൊണ്ട് നിങ്ങൾ യുദ്ധം ചെയ്യുന്നില്ല. ‘ഞങ്ങളുടെ നാഥാ, അക്രമികളുടേതായ ഈ നാട്ടിൽ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, നൽകേണമേ, നിന്നിൽനിന്നുള്ള ഒരു രക്ഷകനെ നീ ഞങ്ങൾക്കു നീ ഞങ്ങൾക്ക് നൽകേണമേ, നിന്നിൽനിന്നുള്ള ഒരു സഹായിയെ നീ ഞങ്ങൾക്കു തരേണമേ!’ എന്നു പ്രാർഥിച്ചുകൊണ്ടിരുന്ന ദുർബലരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മോചനമാർഗത്തിലും നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല?”(4: 75).

ഈ ശാസന പാലിച്ച് മുസ്‌ലിംകൾ റോമാ-പേർഷ്യൻ സാമ്രാജ്യങ്ങളുടെ പിടിയിൽ പെട്ട് അടിയാളരായി നരകയാതനയനുഭവിച്ച ജനവിഭാഗങ്ങളെ മോചിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. തദ്ഫലമായി പ്രസ്തുത സാമ്രാജ്യ ശക്തികൾ ഇസ്‌ലാമുമായി ഏറ്റുമുട്ടി. അവ പരാജയമടഞ്ഞ് തകർന്നപ്പോൾ കോളനികളായിരുന്ന ഇറാൻ, ഇറാഖ്, സിറിയ, ജോർദാൻ, ഫലസ്തീൻ, ഈജിപ്ത് പോലുള്ള രാജ്യങ്ങൾ സ്വതന്ത്രമാവുകയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമാവുകയും ചെയ്തു. റോമാ-പേർഷ്യൻ സാമ്രാജ്യങ്ങളെ കഠിനമായി വെറുത്തിരുന്ന തദ്ദേശീയർ മുസ്‌ലിംകളുടെ ആഗമനം ആവശ്യപ്പെടുകയും സഹർഷം സ്വാഗതം ചെയ്യുകയുമായിരുന്നു. ഈ വിധം ഇസ്‌ലാമിന്റെ കീഴിൽ വന്ന നിവാസികളിലാരെയും മതംമാറ്റത്തിന് മുസ്‌ലിംകൾ നിർബന്ധിച്ചിരുന്നില്ല. അതിന് ഇസ്‌ലാം ആരെയും അനുവദിക്കുന്നുമില്ല.

ഇസ്‌ലാമിൽ ആകൃഷ്ടരായി സ്വയം അത് സ്വീകരിക്കാൻ സന്നദ്ധരായവർ മുസ്‌ലിംകളാവുകയും അവശേഷിക്കുന്നവർ പൂർവിക മതത്തിൽ തന്നെ തുടരുകയുമാണുണ്ടായത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ പ്രബോധനവും പ്രചാരണവും ആയുധപ്രയോഗത്തിലൂടെയോ അധികാര ശക്തിയുടെ നിർബന്ധം വഴിയോ ആയിരുന്നില്ല. നിഷ്പക്ഷരായ ചരിത്രകാരന്മാരെല്ലാം ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാം പ്രചരിച്ചത് വാളുകൊണ്ടാണെന്ന വ്യാജപ്രചാരണത്തെ ഖണ്ഡിച്ചു സർ തോമസ് ആർണൾഡ് ബൃഹത്തായ ഒരു ഗ്രന്ഥം തന്നെ രചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ‘ഇസ്‌ലാം: പ്രബോധനവും പ്രചാരവും’ എന്ന കൃതി വിവിധ നാടുകളിൽ ഇസ്‌ലാം പ്രചരിച്ച പശ്ചാത്തലം വിശദമായി വിവരിച്ച് പാശ്ചാത്യരുടെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സമർഥിക്കുന്നു. മധ്യപൂർവദേശത്തെ ഇസ്‌ലാമിന്റെ വ്യാപനം വിവരിച്ചുകൊണ്ട് ആർണൾഡ് എഴുതുന്നു: “മേലുദ്ധരിച്ച ഉദാഹരണങ്ങളിൽനിന്ന് ക്രൈസ്തവ ഗോത്രങ്ങൾ സ്വമനസ്സാലെ ഇസ്‌ലാം സ്വീകരിക്കുകയാണുണ്ടായതെന്ന് നമുക്ക് ഊഹിക്കാം. ജേതാക്കളായ മുസ്‌ലിംകളും തുടർന്നുള്ള മുസ്‌ലിം തലമുറകളും അവരോടു കാണിച്ച സഹിഷ്ണുത അങ്ങനെ ഉറപ്പിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. മുഹമ്മദീയരുടെ ഇടയിൽ ഇപ്പോഴും ജീവിക്കുന്ന ക്രൈസ്തവ അറബികൾ ഈ സഹിഷ്ണുത യുടെ ജീവനുള്ള തെളിവുകളാണ്” (പേജ് 64). അദ്ദേഹം തന്നെ തുടരുന്നു. “ക്രൈസ്തവരോട് മുസ്‌ലിം ഭരണത്തിന്റെ ആദ്യകാലത്ത് കാണിച്ച സഹിഷ്ണുതയുടെ വെളിച്ചത്തിൽ വാളാണ് മതപരിവർത്തനത്തിന്റെ മുഖ്യ ഉപകരണം എന്ന വാദം ഒട്ടും തൃപ്തികരമല്ലാത്തതാകുന്നു”(പേജ് 83).

ഇന്ത്യയിലെ ഇസ്‌ലാമിക പ്രചാരണത്തെ സംബന്ധിച്ച് ഡോ. ഈശ്വരി പ്രസാദ് പറയുന്നു: “ഉദ്യോഗമേന്മയ്ക്കും ഫ്യൂഡൽ സ്ഥാനങ്ങൾക്കും കൊതിച്ചിരുന്ന കുറേയേറെ സവർണർ മുസ്‌ലിം ഭരണത്തോടുകൂടി ഇസ്‌ലാമിലേക്ക് വന്നു. എന്നാൽ കൂടുതലും താഴ്ന്ന ജാതിയിൽ പെട്ട അധഃകൃതരായിരുന്നു. അതിനു കാരണം ക്രൂരമായ ജാതിവ്യവസ്ഥ ഹിന്ദുമതത്തിൽ അവർക്ക് മൃഗതുല്യത മാത്രമാണ് നൽകിയതെന്നും ഇസ്‌ലാം സമത്വസാ ഹോദര്യം സംഭാവന ചെയ്തുവെന്നതുമാണ്”(Ram Gopal, Indian Muslims A Political History, P. 2).

ഡോ. റോയ് ചൗധരി എഴുതുന്നു: “ബംഗാളിലെ അടിച്ചമർത്തപ്പെട്ട അധഃകൃത വർഗത്തിന് ഇസ്‌ലാം ഒരാശ്വാസവും സാന്ത്വനവുമായിരുന്നു. സവർണപീഡയിൽനിന്നും ഒരു വരം കിട്ടിയിട്ടെന്നപോലെ അവർ പിടഞ്ഞെഴുന്നേറ്റു” (Dr. Roy Choudary, Histoy of Muslim Rule, P. 14 ഉദ്ധരണം: ചരിത്ര പാഠങ്ങൾ, പേജ് 344).

ദീർഘകാലം ബംഗാൾ സിവിൽ സർവീസിലായിരുന്ന സർ ഹെൻട്രി കോട്ടൻ India and Home affairs എന്ന ഗ്രന്ഥത്തിലെഴുതുന്നു: “കിഴക്കൻ ബംഗാളിലെ മുസ്‌ലിംകൾ മുഴുക്കെ അധികൃതരും അധഃസ്ഥിതരുമായ ഹിന്ദുക്കളുടെ സന്താന പരമ്പരയാണ്. സാമൂഹികനീതിക്കുവേണ്ടി മതപരിവർത്തനം ചെയ്തവരാണ് അവരുടെ പിതാക്കന്മാർ”(ഉദ്ധരണം: Ibid പേജ്:335).

ഹർബൻസ് മുഖിയ എഴുതുന്നു: “മതപരിവർത്തനം നടന്നിരുന്നുവെന്ന കാര്യം ആരും നിഷേധിക്കുന്നില്ല. ബഹുജനതലത്തിലധികവും സംഭവിച്ചത് സ്വമേധയാ ആയിരുന്നു. ജനങ്ങളുടെ ഇടയിൽ താമസിക്കുകയും അവരോട് അവരുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്തുപോന്ന സ്വൂഫീസന്ന്യാസിമാരുടെ സ്വാധീനശക്തികൊണ്ടാവാം അങ്ങനെ സംഭവിച്ചത്”(വർഗീയതയും പ്രാചീന ഭാരത ചരിത്രരചനയും, പേജ് 48).

മഹാത്മാഗാന്ധി എഴുതുന്നു: “ഇന്നു മനുഷ്യവർഗത്തിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ, നിർവിവാദമായ ആധിപത്യം പുലർത്തുന്ന ഒരാളുടെ ജീവിതത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാൻ ഞാൻ ശ്രമിച്ചു. അക്കാലത്ത് ജീവിതസരണിയിൽ ഇസ്‌ലാമിന് സ്ഥാനം നേടിക്കൊടുത്തത് വാളായിരുന്നില്ലെന്ന് മുമ്പെന്നത്തേക്കാളും എനിക്കു ബോധ്യമായിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും ഉദാത്തമായ ആത്മബലവും പ്രതിജ്ഞകളോടുള്ള ദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള അതിരറ്റ അർപ്പണവും നിർഭയത്വവും ദൈവത്തിലും തന്റെ ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവുമായിരുന്നു, വാളായിരുന്നില്ല. എല്ലാറ്റിനെയും അവരുടെ മുമ്പിലെത്തിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിക്കാൻ സഹായിച്ചതും”(യങ്ങ് ഇന്ത്യ 16-9-1924).

പാശ്ചാത്യൻ ഗ്രന്ഥകാരനായ മിസ്റ്റർ റോബർട്ട് സെൻ എഴുതുന്നു: “മതാവേശവും ഇതര മതസ്ഥരോടുള്ള സഹിഷ്ണുതയുടെ ചൈതന്യവും ഒരുപോലെ നിലനിർത്തിയവർ മുസ്‌ലിംകൾ മാത്രമാകുന്നു. അവർ വാളെടുത്തതോടൊപ്പം തന്നെ ഇസ്‌ലാമിൽ താൽപര്യമില്ലാത്തവരെ അവരുടെ മതം മുറുകെ പിടിക്കാൻ അനുവദിക്കുകയുണ്ടായി (Civilization of Arabs, ഉദ്ധരണം: ഇസ്‌ലാമും മതസഹിഷ്ണുതയും, പേജ് 68).

പ്രവാചകൻ പങ്കെടുത്തതും നയിച്ചതുമായ യുദ്ധങ്ങൾ അനിവാര്യ സാഹചര്യത്തിൽ അതിക്രമങ്ങളെ പ്രതിരോധിക്കാനും അനീതിയും അധർമവും അവസാനിപ്പിക്കാനും വേണ്ടിയായിരുന്നുവെന്നും ഇസ്‌ലാം പ്രചരിച്ചത് വാളാലാണെന്ന വാദം വ്യാജാരോപണം മാത്രമാണെന്നും ഈ വിധം വസ്തുതകളെ വിശകലനം ചെയ്യാൻ സന്നദ്ധരായവരെല്ലാം സംശയലേശമന്യേ വ്യക്തമാക്കിയ വസ്തുതയത്രെ.

Post navigation

Previous Post
Previous: Previous PostFebruary 15, 2022
Next: വനിതാ ഫുട്ബാൾ താരങ്ങൾക്ക് ഹിജാബ് ധരിക്കുന്നതിൽ വിലക്ക്; അപലപിച്ച് ഫ്രഞ്ച് മന്ത്രിFebruary 15, 2022
വനിതാ ഫുട്ബാൾ താരങ്ങൾക്ക് ഹിജാബ് ധരിക്കുന്നതിൽ വിലക്ക്; അപലപിച്ച് ഫ്രഞ്ച് മന്ത്രി

editor

WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Categories

  • Audios (4)
  • E-Books (7)
  • Editor's Picks (10)
  • Uncategory (66)
  • Videos (37)
  • കാഴ്ചപ്പാട്‌ (48)
  • ചോദ്യോത്തരം (107)
  • ലേഖനം (210)
  • സമകാലികം (99)
  • സൗജന്യ പുസ്തകം (4)

Fresh reads

Sign up to Our Newsletters

Join our newsletter for weekly travel inspiration, expert guides, and special updates.


    • Disclaimer
    • Disclaimer
    • Terms & Conditions
    • Terms & Conditions
    • Privacy Policy
    • Privacy Policy

    ISLAM MALAYALAM

    Blog Bee - Blog WordPress Theme 2026.