ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

by editor January 22, 2022January 22, 2022
January 22, 2022January 22, 2022

Question: “ലോകതലത്തിൽ മുസ്‌ലിം നാടുകളിൽ പരിതാപകരമായ പിന്നാക്കാവസ്ഥ പ്രകടമാണ്. ഇന്ത്യയിലെ മുസ്‌ലിംകളും ഇവിടത്തെ ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് വളരെ പിറകിലാണ്. ഇസ്‌ലാം പുരോഗതിക്ക് തടസ്സവും പിന്നാക്കാവസ്ഥയ്ക്ക് കാരണവുമാണെന്നല്ലേ ഇത് തെളിയിക്കുന്നത്?”

Answer: മാനവസമൂഹം സ്വായത്തമാക്കിയ വളർച്ചയിലും പുരോഗതിയിലും ഇസ്‌ലാമും മുസ്‌ലിംകളും വഹിച്ച പങ്ക് പറഞ്ഞറിയിക്കേണ്ടതില്ലാത്തവിധം വ്യക്തവും വിവാദാതീതവുമാണ്. ഗാഢനിദ്രയിലായിരുന്ന അറേബ്യൻ സമൂഹത്തെ ഇസ്‌ലാം തൊട്ടുണർത്തി. അവരുടെ അജ്ഞതയ്ക്കും അന്ധവിശ്വാസങ്ങൾക്കും അറുതിവരുത്തി. മുഴുജീവിത മേഖലയിലും അതവരെ പുരോഗതിയിലേക്കും ഔന്നത്യത്തിലേക്കും നയിച്ചു. അങ്ങനെ അവർ ലോകത്തിന്റെ നേതാക്കളും ജേതാക്കളുമായി മാറി. സത്യം, സമത്വം, സാഹോദര്യം, സഹിഷ്ണുത, ധർമം, നീതി തുടങ്ങിയ ഉൽകൃഷ്ട ഗുണങ്ങളുടെ കാര്യത്തിൽ മാത്രമല്ല കല, സാഹിത്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, വിജ്ഞാനം, നഗര സംവിധാനം, ഭരണനിർവഹണം പോലുള്ള എല്ലാ മണ്ഡലങ്ങളിലും ദീർഘകാലം ലോകത്തിന് നേതൃത്വം നൽകിയത് മുസ്‌ലിംകളാണ്. ഇന്ന് ലോകത്ത് മികച്ചുനിൽക്കുന്നത് പാശ്ചാത്യരാണല്ലോ. അതിനവരെ സജ്ജരാക്കിയതും പടിഞ്ഞാറൻ നാഗരികതയ്ക്ക് കളിത്തൊട്ടിലൊരുക്കിയതും ഇസ്‌ലാമും മുസ്‌ലിംകളുമാണ്. നിഷ്പക്ഷരായ എല്ലാ ചരിത്രകാരന്മാരും സാമൂഹിക ശാസ്ത്രജ്ഞരും ഈ സത്യം സുതരാം വ്യക്തമാക്കിയിട്ടുണ്ട്. റോബർട്ട് ബിഫോൾട്ട് എഴുതുന്നു: “പതിനഞ്ചാം നൂറ്റാണ്ടിൽ പുഷ്പിച്ചു നിന്ന അറബ് – മൂറിഷ് നാഗരികതകളുടെ സ്വാധീനമാണ് നവോ സ്ഥാനത്തിന് ജന്മം നൽകിയത്. ഇറ്റലിയല്ല, സ്പെയിനായിരുന്നു യൂറോപിന്റെ പുനർജന്മത്തിന് തൊട്ടിലായി വർത്തിച്ചത്. സാരസൻ സാമ്രാജ്യത്തിലെ നഗരങ്ങളായ കൈറോയും കൊർഡോവയും ബഗ്ദാദും ടോളിഡോയും സംസ്കാരത്തിന്റെയും വിചാരവ്യാപാരത്തിന്റെയും കേന്ദ്രങ്ങളായി വളർന്നപ്പോൾ, പ്രാകൃതത്വത്തിൽ മൂക്കറ്റം മുങ്ങിയ യൂറോപ്പ് അജ്ഞതയുടെയും അധഃപതനത്തിന്റെയും ഘനാന്ധകാരത്തിൽ ആണ്ടു കിടക്കുകയായിരുന്നു. മനുഷ്യ പരിണാമത്തിന്റെ നവീനദശയായി വളർന്ന പുതിയ ജീവിതം രൂപംകൊണ്ടത് അവിടങ്ങളിലായിരുന്നു. അവരുടെ നാഗരികതയുടെ സ്വാധീനം അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പുതിയ ജീവിതത്തിന്റെ ബഹിർഗമനമാരംഭിച്ചത്… “

“അറബികളില്ലായിരുന്നുവെങ്കിൽ ആധുനിക യൂറോപ്യൻ സംസ്കാരം തന്നെ ജന്മമെടുക്കുമായിരുന്നില്ലെന്ന യാഥാർഥ്യം തികച്ചും വിശ്വസനീയ – മത. പരിണാമത്തിന്റെ പ്രാചീന ദശകങ്ങളെയെല്ലാം കവച്ചു വയ്ക്കത്തക്ക സ്വഭാവ വൈശിഷ്ട്യവും മുസ്‌ലിംകളുടെ അഭാവത്തിലവർക്ക് സമ്പാദിക്കാൻ സാധിക്കുമായിരുന്നില്ല. യൂറോപ്പിന്റെ വളർച്ചയുടെ ചെറിയ അംശങ്ങളിൽപോലും ഇസ്‌ലാമിന്റെ സ്വാധീനം കാണപ്പെടാതിരിക്കില്ല” (The Making of Humanity, Page 183-190).

യൂറോപ്പ് ഇന്നനുഭവിക്കുന്ന സുഖ സൗകര്യങ്ങൾക്കെല്ലാം പൂർണമായും കടപ്പെട്ടത് ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമാണെന്ന് പ്രസിദ്ധ ചരിത്രകാരനായ ജോൺ വില്യം തന്റെ Intellectual Development of Europe എന്ന ഗ്രന്ഥത്തിൽ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. “വൈജ്ഞാനിക രംഗത്ത് മുസ്‌ലിംകൾ തുടങ്ങിവെക്കാത്ത ഒന്നും തങ്ങൾക്ക് പൂർത്തീകരിക്കേണ്ടതായിട്ടില്ലെന്ന് എച്ച്.ജി. വെൽസ് തന്റെ ‘ലോകചരിത്ര സംഗ്രഹ’ത്തിലും തുറന്നു പറഞ്ഞിട്ടുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തന്റെ Glimpses of World History യിൽ എഴുതുന്നു: “പ്രാചീനർക്കിടയിൽ ഈജിപ്തിലോ ഇന്ത്യയിലോ ചൈനയിലോ ശരിയായ ശാസ്ത്രീയ സമ്പ്രദായം നാം കാണുന്നില്ല. അതിന്റെ ചെറിയൊരു ശകലം പുരാതന ഗ്രീസിൽ ദൃശ്യമാണ്. റോമിൽ അതുണ്ടായിരുന്നതേയില്ല. എന്നാൽ അറബികളിൽ ഈ ശാസ്ത്രീയമായ അന്വേഷണബുദ്ധി പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്രത്തിന്റെ പിതാക്കൾ മുസ്‌ലിംകളാണെന്ന് പറയാവുന്നതാണ്. അദ്ദേഹം തന്നെ എഴുതുന്നു: “ഗ്രീക്കുകാർ ആരംഭിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത കേവല ജ്ഞാനത്തിന്റെ ക്രമാനുഗതമായ വികസനം, അറബി മനസ്സ് ഒരു പുതിയ കാഴ്ചപ്പാടോടും ചൈതന്യത്തോടും കൂടി ഏറ്റെടുത്തു. ലാറ്റിനിന്റെ വഴികളിലൂടെയല്ല, അറബികളിലൂടെയായിരുന്നു ആധുനിക ലോകത്തിന് പ്രകാശത്തിന്റെയും ശക്തിയുടെയും അനുഗ്രഹങ്ങൾ ലഭിച്ചത്.

ഈ പുരോഗതിക്കൊക്കെയും വഴിവച്ചത് ഇസ്‌ലാമിക വിശ്വാസമത്രെ. Rom Landar തന്റെ Islam and the Arab എന്ന ഗ്രന്ഥത്തിലെഴുതുന്നു: “ശാസ്ത്രീയ ഗവേഷണങ്ങളുടെ പ്രചോദനശക്തി, അല്ലാഹു സൃഷ്ടിച്ചതുപോലെ നിലനിൽക്കുന്ന പ്രപഞ്ചത്തെപ്പറ്റി അഗാധമായ അറിവ് നേടാനുള്ള അദമ്യമായ ആഗ്രഹമായിരുന്നു. ഭൗതികപ്രപഞ്ചം ആത്മീയ പ്രപഞ്ചം പോലെത്തന്നെ പ്രധാനമാണെന്ന് അംഗീകാരവും അറബി മനസ്സിന്റെ വികാരാതീത പ്രകൃതത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്ന സത്യാന്വേഷണത്വരയും അവരുടെ അദമ്യമായ ജിജ്ഞാസയും യോഗാത്മകാനുഭൂതിയും മറ്റു പ്രേരകങ്ങളത്രെ. മാതൃവാത്സല്യം മുതൽ മാരകരോഗങ്ങൾ വരെയുള്ളതെല്ലാം ദൈവം സൃഷ്ടിച്ച് പ്രപഞ്ചത്തിലുൾപ്പെടുന്നവയാണ്. അവയോരോന്നും അവന്റെ ശക്തിയുടെ നിദർശനങ്ങളാണ്. അതുകൊണ്ടുതന്നെ പഠനാർഹങ്ങളും. ഇസ്‌ലാമിൽ മതവും ശാസ്ത്രവും ഭിന്നവഴികളല്ല പിന്തുടരുന്നത്. മതം യഥാർഥത്തിൽ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രചോദന ശക്തിയാണ്.”

കുരിശു യുദ്ധത്തിലൂടെ മുസ്ലിം നാടുകളെ കീഴ്പ്പെടുത്തിയ ക്രൈസ്തവ സമൂഹം അക്കാലത്തും തുടർന്നും അറബികൾ ആർജിച്ച വൈജ്ഞാനിക നേട്ടങ്ങളെയും ഭൗതികവളർച്ചയെയും കൈവശപ്പെടുത്താൻ തീവശ്രമം നടത്തി. വിവിധ വിജ്ഞാന ശാഖകളിലുള്ള അറബിഗ്രന്ഥങ്ങൾ തങ്ങളുടെ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി. അങ്ങനെയാണ് യൂറോപ്പിൽ പുരോഗതിയുടെ ആദ്യ ചലനങ്ങൾ പ്രകടമാകാൻ തുടങ്ങിയത്. കൊർഡോവ, ഗ്രാനഡെ, ടോളിഡോ, ബഗ്ദാദ്, ഡമസ്കസ്, കൈറോ, അലക്സാണ്ട്റിയ പോലുള്ള പ്രമുഖ നഗരങ്ങളിലെ ഗ്രന്ഥാലയങ്ങളിലുണ്ടായിരുന്ന പുസ്തകങ്ങളിൽ ശ്രദ്ധേയമായവയെല്ലാം ലാറ്റിൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും പിന്നീട് അവ ഉപയോഗിച്ച് ഗവേഷണ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. അങ്ങനെയാണ് പാശ്ചാത്യർ പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറിയത്.

ഇസ്‌ലാമിക സംസ്കാരത്തിന്റെയും നാഗരികതയുടെയും കേന്ദ്രമായിരുന്ന സ്പെയിനിലെ നേട്ടങ്ങളൊക്കെയും സ്വന്തമാക്കിയ ഇസ്‌ലാമിന്റെ ശത്രുക്കൾ 1492-ൽ ആ രാഷ്ട്രത്തെ അധീനപ്പെടുത്തുകയും അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളെല്ലാം ചുട്ടെരിക്കുകയും ചെയ്തു. അര നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ഒരൊറ്റ മുസ്‌ലിമും അവിടെ അവശേഷിക്കാത്തവിധം എല്ലാവരെയും നിർബന്ധമായി മതം മാറ്റുകയും വഴങ്ങാത്തവരെ നിർദയം വധിക്കുകയും ചെയ്തു. അതോടെയാണ് മുസ്‌ലിം നാടുകളുടെ പിന്നാക്കാവസ്ഥയും തകർച്ചയും സംഭവിച്ചത്. ഈ വസ്തുത പ്രശസ്ത ആംഗല ചരിത്രകാരനായ ലെയിൻ പൂൾ തന്നെ വ്യക്തമാക്കുന്നു: “നൂറ്റാണ്ടുകളോളം സ്പെയിൻ നാഗരികതയുടെ കേന്ദ്രവും കലാവിദ്യയുടെയും ഭൗതികശാസ്ത്രത്തിന്റെയും എന്നുവേണ്ട വിശിഷ്ടമായ എല്ലാതരം വിജ്ഞാനത്തിന്റെ ഇരിപ്പിടവുമായിരുന്നു. യൂറോപ്പിലെ മറ്റൊരു രാജ്യവും അന്നോളം അറബികളുടെ പരിഷ്കൃതരാജ്യത്തിന്റെ അടുത്തെങ്ങുമെത്തിയിരുന്നില്ല. ഫെർഡിനാന്റിന്റെയും ഇസബെല്ലയുടെയും ചാൾസിന്റെയും സാമ്രാജ്യങ്ങൾക്ക് ഇത്തരം ശാശ്വതമായ യാതൊരൗന്നത്യവും ലഭിച്ചില്ല. മുസ്‌ലിംകളെ അവർ പുറത്താക്കി. തെല്ലിട ക്രൈസ്തവ സ്പെയിൻ ചന്ദ്രനെപ്പോലെ കടം വാങ്ങിയ വെളിച്ചം കൊണ്ട് പ്രകാശിച്ചു. ക്ഷണത്തിൽ ഗ്രഹണം വന്നു. പിന്നീട് ഇന്നോളം സ്പെയിൻ അന്ധകാരത്തിൽ തപ്പിത്തടയുകയാണ്.

സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തോടെ മുസ്‌ലിം നാടുകളുടെ തകർച്ച പൂർണമാവുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി സാമ്രാജ്യശക്തികൾ മുഴുവൻ മുസ്‌ലിം നാടുകളും പങ്കിട്ടെടുത്തു. അങ്ങനെ മുസ്‌ലിം രാജ്യങ്ങളും സമൂഹങ്ങളും പാശ്ചാത്യ സാമ്രാജ്യശക്തികളുടെ അധീനതയിലായി. അവർ മുസ്‌ലിം നാടുകളെ തീർത്തും കൊള്ളയടിക്കുക മാത്രമല്ല, മുസ്‌ലിംകളെ അവരുടെ ആദർശ വിശ്വാസങ്ങളിൽ നിന്നും വിശുദ്ധമായ ജീവിതരീതികളിൽനിന്നും വ്യതിചലിപ്പിക്കുകയും ചെയ്തു. അതോടെ ആ നാടുകളും നാട്ടുകാരും പെട്ടെന്നൊന്നും പരിഹരിക്കാനാവാത്ത പിന്നാക്കാവസ്ഥക്ക് അടിപ്പെട്ടു. അതോടൊപ്പം പുരോഗതിയുടെയും നവോത്ഥാനത്തിന്റെയും ചാലകശക്തിയായി വർത്തിക്കുന്ന ആദർശവിശ്വാസങ്ങൾക്കും ജീവിതവീക്ഷണങ്ങൾക്കും മങ്ങലേൽക്കുകയും ചെയ്തു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ ഈ നാടുകൾ സ്വാതന്ത്ര്യം നേടിയെങ്കിലും അവക്കൊന്നും മുതുക് നിവർത്താൻ പറ്റാത്ത സ്ഥിതിയാണുണ്ടായിരുന്നത്. സ്വാതന്ത്ര്യം നൽകിയപ്പോൾ സാമ്രാജ്യശക്തികൾ അവിടങ്ങളിലെല്ലാം തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന, ഇസ്‌ലാമിക നിയമങ്ങൾ നടപ്പിലാക്കുന്നതിലൊട്ടും താൽപര്യമില്ലാത്ത, രാജ്യപുരോഗതിയെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാടോ ദീർഘവീക്ഷണമോ തീരേ ഇല്ലാത്ത ഏകാധിപതികളെയും രാജാക്കന്മാരെയും സുൽത്താൻമാരെയും കുടിയിരുത്തുകയായിരുന്നു. തദ്ദേശീയരുടെ അഭിപ്രായങ്ങളോ താൽപര്യങ്ങളോ ഒട്ടും പരിഗണിക്കാതെയാണവർ ഇന്നോളം ഭരണം നടത്തിപ്പോന്നത്. അതുകൊണ്ടുതന്നെ പാശ്ചാത്യ സാമ്രാജ്യശക്തികൾക്ക് കോളനി വാഴ്ചക്കാലത്തെന്നപോലെ തുടർന്നും ആ നാടുകളെ കൊള്ളയടിക്കാൻ അനായാസം സാധിച്ചു. ഇന്നും അതേ സ്ഥിതി തുടരുകയാണ്. നാടിന്റെ വളർച്ചയ്ക്കും വികാസത്തിനും പുരോഗതിക്കും വഴിയൊരുക്കുന്ന ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാനായി യത്നിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളെ സാമ്രാജ്യ ശക്തികളുടെ സഹായത്തോടെ തദ്ദേശീയരായ സ്വേഛാധിപതികൾ ക്രൂരമായി അടിച്ചമർത്തുകയും ചോരയിൽ മുക്കിക്കൊല്ലുകയുമാണ്. അവിടങ്ങളിൽ ജനഹിതം നടപ്പിലാക്കപ്പെടുന്നതും ജനാധിപത്യം സ്ഥാപിതമാകുന്നതും പാശ്ചാത്യ സാമ്രാജ്യശക്തികൾ ഇഷ്ടപ്പെടുന്നില്ല. അവരുടെ ചൂഷണവും മുസ്‌ലിം നാടുകളുടെ പിന്നാക്കാവസ്ഥയും അവിരാമം തുടരാൻ അതനിവാര്യമാണല്ലോ. മുസ്‌ലിം സമൂഹങ്ങളും രാഷ്ട്രങ്ങളും ഇസ്‌ലാമിനെ യഥാവിധി പിന്തുടർന്നപ്പോൾ പുരോഗതിയുടെ പാരമ്യത പ്രാപിക്കുകയും അതിനെ കൈയൊഴിച്ചപ്പോൾ പിന്നാക്കാവസ്ഥയുടെ പാതാളത്തിൽ പതിക്കുകയുമാണുണ്ടായത്. ഇസ്‌ലാം സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനം എന്താണെന്ന് ഈ ചരിത്രവസ്തുത സുതരാം വ്യക്തമാക്കുന്നു.

പാശ്ചാത്യ അധിനിവേശം വരെ ഇന്ത്യയിലെ മുസ്‌ലിംകൾ ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഒട്ടും പിന്നിലായിരുന്നില്ല. എന്നല്ല, കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ ഏറെ മികവ് പുലർത്തുകയും ചെയ്തിരുന്നു. ഭാരതത്തിന്റെ ബഹുമുഖമായ പുരോഗതിയിൽ ഇസ്‌ലാം വഹിച്ച മഹത്തായ പങ്ക് സുവിദിതമാണ്. നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകങ്ങളും നാഗരികാവശിഷ്ടങ്ങളും പരിശോധിക്കുന്ന ഏവർക്കുമത് ബോധ്യമാകും. ഇന്ത്യയുടെ ചരിത്രം കുറിച്ചിട്ട നിഷ്പക്ഷരായ ചരിത്രകാരന്മാരെല്ലാം ഇസ്‌ലാമിന്റെ സാന്നിധ്യം സമ്മാനിച്ച അനർഘമായ നേട്ടങ്ങളെ നന്ദിയോടെ സ്മരിക്കുകയും വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പിന്നീട് ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യമുറപ്പിച്ചപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തതും നേരിട്ടതും മുസ്‌ലിംകളായിരുന്നു. തങ്ങൾക്കെതിരെ കലാപം തുടങ്ങിവച്ചത് മുഹമ്മദീയരാണെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജെയിംസ് ഔട്ട്റാമും, മുഹമ്മദൻ പട്ടാളക്കാരും ജനങ്ങളുമായിരുന്നു ഹിന്ദുക്കളേക്കാൾ ശത്രുത പുലർത്തിയതെന്ന് പഞ്ചാബ് കമ്മീഷണർ സർ ജോൺ ലോറൻസും പറയാനുള്ള കാരണവും അതുതന്നെ (History of Indian Mutiny Vol. ll P: 355).

അതിനാൽ ബ്രിട്ടീഷുകാർ ഇന്ത്യൻ മുസ്‌ലിംകളോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ചു. മതസ്ഥാപനങ്ങളുടെ നടത്തിപ്പിനുവേണ്ടി നൽകപ്പെട്ടിരുന്ന സ്വത്തുക്കൾ കോൺവാലീസ് പ്രഭുവിന്റെ ശാശ്വത നികുതി വ്യവസ വന്നതോടെ മുസ്‌ലിംകൾക്ക് നഷ്ടപ്പെട്ടു. ബ്രിട്ടീഷുകാർ പേർഷ്യൻ ഭാഷയ്ക്ക് നിയന്ത്രണമേർപ്പെടുത്തുകയും ശരീഅത്ത് വ്യവസ്ഥ നിർത്തലാക്കുകയും ചെയ്തു. വഖ്ഫ് സ്വത്തുക്കൾക്ക് നിയന്ത്രണമേർപ്പെടുത്തിയത് മതസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇത്തരം പ്രയാസങ്ങളും പ്രതിസന്ധികളും മുസ്‌ലിംകളുടെ മനോവീര്യം കെടുത്തുന്നതിൽ അനൽപമായ പങ്കുവഹിച്ചു. അതോടൊപ്പം വൈദേശികാധിപത്യത്തോടുള്ള അതിശക്തമായ വെറുപ്പും വിരോധവും കാരണമായി പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ നേരെ മുസ്‌ലിം സമുദായം പുറം തിരിഞ്ഞുനിന്നു. ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനെ മതനേതൃത്വം കണിശമായി വിലക്കി. അത് നിഷിദ്ധമാണെന്ന് പണ്ഡിതന്മാർ വിധിച്ചു. ഈ സമീപനം ദേശീയ സ്വാതന്ത്ര്യബോധത്താൽ പ്രചോദിതമായിരുന്നുവെങ്കിലും മുസ്‌ലിംകൾ മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാകാൻ അത് കാരണമായി. ബ്രിട്ടീഷുകാരുടെ പ്രതികാര നടപടികളും മുസ്‌ലിംകളുടെ ബ്രിട്ടീഷ് വിരോധവും ഒത്തുചേർന്നപ്പോൾ ദീർഘകാലം രാജ്യഭരണം നടത്തിയ സമൂഹം അധഃപതനത്തിലേക്ക് ആണ്ടുപോവുകയായിരുന്നു.

ബ്രിട്ടീഷുകാർ നാടുനീങ്ങിയതോടെ ഇന്ത്യ വിഭജിക്കപ്പെടുകയും ഇവിടത്തെ മുസ്‌ലിം വ്യാപാരികളും വ്യവസായികളും ഉദ്യോഗസ്ഥരും നേതാക്കളും പണ്ഡിതന്മാരും സമ്പന്നരുമെല്ലാം പാകിസ്താനിലേക്ക് പോവുകയും തദ്ഫലമായി ഫലത്തിൽ ഇന്ത്യയിലെ മുസ്‌ലിംകൾ തീർത്തും അനാഥരാവുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിൽ അടിക്കടിയുണ്ടായ വർഗീയ കലാപങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ അവഗണനയും സർവോപരി യോഗ്യമായ സമുദായനേതൃത്വത്തിന്റെ അഭാവവും മുസ്‌ലിംകളെ കൂടുതൽ അധഃസ്ഥിതരും പിന്നാക്കക്കാരുമാക്കി. ഇന്നും ഈ നില തുടരുകയാണ്. ചരിത്രപരമായ കാരണങ്ങളാൽ സംഭവിച്ച ഈ പതിതാവസ്ഥയിൽ ഇസ്‌ലാമിന് ഒരു പങ്കുമില്ലെന്നും ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത മോഹവും യത്നവും സ്വാതന്ത്യവേളയിലുണ്ടായ രാജ്യവിഭജനവുമാണ് യഥാർഥ കാരണമെന്നും ഏവർക്കും ഏറെയൊന്നും വിശകലനം ചെയ്യാതെ തന്നെ മനസ്സിലാക്കാവുന്ന വസ്തുതയത്രെ.

ഇസ്‌ലാമിനെ സമഗ്രമായും യഥാതഥമായും ഉൾക്കൊള്ളുമ്പോഴാണ് മുസ്‌ലിംകൾ മുഴുജീവിത മേഖലകളിലും വളർച്ചയും പുരോഗതിയും നേടുകയെന്നും അതിനെ കൈയൊഴിക്കുമ്പോഴാണ് തകർച്ചയെയും പിന്നാക്കാവസ്ഥയെയും അഭിമുഖീകരിക്കുകയെന്നും കഴിഞ്ഞ പതിനാലു നൂറ്റാണ്ടു കാലത്തെ ചരിത്രം വിലയിരുത്തുന്ന ഏവർക്കും ബോധ്യമാകും.

0 comment
FacebookTwitter
previous post
ചരിത്രം തിരുത്തി ഫ്രാൻസ്: ഇൻസെസ്റ്റിന് കടിഞ്ഞാൺ
next post

Related Articles

November 27, 2021

February 20, 2022

എന്തിനാണ് മുസ്ലിംകള്‍ കഅ്ബക്കു ചുറ്റും കറങ്ങുന്നത്? എന്താണ് അതിന്റെ പ്രയോജനം?...

August 3, 2019

എന്തിനെയാണ് തിരുനബി നിഷിദ്ധമാക്കിയത് ?

January 26, 2020

ദൈവദൂതനെ എങ്ങനെ തിരിച്ചറിയാം

March 3, 2022

February 6, 2022

February 15, 2022

February 1, 2022

February 6, 2022

January 11, 2022
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media