Question : ഭരണരംഗത്ത് നേടിയ സ്വാധീനം എന്തുകൊണ്ടാണ് ശാസ്ത്ര പുരോഗതിയിൽ മതങ്ങൾക്ക് നേടാൻ കഴിയാതെ പോയത്? ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ കൂടുതലും ഭൗതികവാദികളുടെയും നാസ്തികരുടെയും വകയല്ലേ? ഇത് മതങ്ങളുടെ പോരായ്മയല്ലേ?
Answer: കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞൻമാരിൽ മതവിശ്വാസികളും അല്ലാത്തവരും ഉണ്ടായിരുന്നു. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ശാസ്ത്ര പുരോഗതിക്ക് മഹത്തായ സംഭാവനകൾ അർപ്പിച്ച മതമാണത്. ഇബ്നു സീനാ, ഇബ്നു റുഷ്ദ് , ജാബിറുബ്നു ഹൈഥം, അൽബറൂനി, അൽഖവാറസി തുടങ്ങിയ ശാസ്ത്രജ്ഞർ വിശ്വാസികളായിരുന്നു. എന്നാൽ, ഭരണരംഗത്തെ അസ്ഥിരതയും മുസ്‌ലിം സമൂഹത്തിന്റെ ശൈഥില്യവും പിൽക്കാലത്ത് കോളനിവാഴ്ചയും എല്ലാം ചേർന്ന് വൈജ്ഞാനിക – ശാസ്ത്രരംഗത്ത് മുസ്‌ലിംകളെ പിന്നാക്കാവസ്ഥയിലേക്ക് തള്ളിവീഴ്ത്തുകയായിരുന്നു. അധഃപതനത്തിൽനിന്നുള്ള മോചനം സാവധാനത്തിൽ ആരംഭിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആൻ വൈജ്ഞാനിക ശാസ്ത്രപുരോഗതിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.