എൽ മുൻഡോ ദിനപത്രത്തിൽ ജോർണലിസ്റ്റായി ജോലി ചെയ്യുന്നതിനിടെ മാർച്ച് 11ന് മാഡ്രിഡിലുണ്ടായ ഭീകരാക്രമണത്തിന് ശേഷമാണ് ഞാൻ ഇസ്ലാമിനെക്കുറിച്ച് വായിച്ച് തുടങ്ങുന്നത്. സ്പെയ്നിലെ ഇസ്ലാമിക സമൂഹത്തെക്കുറിച്ചും അതിക്രമങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ശേഷം അവരെങ്ങനെയാണ് അവിടെ ജീവിച്ചതെന്നതും വായിച്ചപ്പോൾ എനിക്ക് വലിയ കൗതുകം തോന്നി. അന്ന് മുതൽ ഞാൻ മുസ്ലിംകളെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനും വായിക്കാനും തുടങ്ങി. ശരിയായ ഇസ്ലാമിനെക്കുറിച്ച് എനിക്കൊന്നുമറിയില്ലെന്ന് അപ്പോൾ മാത്രമാണ് ഞാൻ മനസ്സിലാക്കുന്നത്. അതെന്നെ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ കൂടുതൽ വായിക്കാൻ പ്രേരിപ്പിച്ച് കൊണ്ടേയിരുന്നു. അതാണന്നെ ഈ മതത്തിലേക്ക് കൂടുതൽ അടുപ്പിച്ചത്. അതൊരു യാന്ത്രികമായ മാറ്റമായിരുന്നില്ല. മുള്ളുകൾക്കിടയിൽ നിന്ന് റോസാപൂവ് പറിച്ചെടുക്കുന്നത് പോലെ സുന്ദ രമായിരുന്നു.
കടപ്പാട്; https://islamonlive.in/