നിങ്ങൾ 1870 കളിൽ ഇവിടെ ഇല്ലാത്തത് എത്ര നന്നായി,കാരണം താടിയും തൊപ്പിയും വെച്ച് പല മുസ്ലിം പണ്ഡിത ഇംഗ്ളീഷ്കാർക്കെതിരെ പോരാടി,അവർ അന്ന് രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തു,അസഹിഷ്ണുതയുടെ വക്താക്കളുടെ മുഖത്ത് നോക്കി ചോദിച്ച ആർജവമുള്ള വാക്കുകൾ,
ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗ് ആണ് രാജ്യത്തെ മതേതര വിശ്വാസികളുടെ മനം കവർന്ന ആർജവമുള്ള വാക്കുകൾ രാജ്യസഭയിൽ ഭരണപക്ഷത്തോട് ചോദിച്ചത്,
അറിയുവാൻ ആഗ്രഹമുണ്ടോ നിങ്ങൾക്ക് മുസ്ലീങ്ങളുടെ ചരിത്രം,എന്നാൽ പഠിക്കുക നിങ്ങൾ സയ്യിദ് അശ്ഫാഖുള്ളയെ, ഫൈസാബാദിലെ ജയിലിലേക്ക് തൂക്കു മരത്തിലേക്ക് കൊണ്ട് പോകുമ്പോൾ എന്തെങ്കിലും അന്ത്യാഭിലാഷങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു,അതിന് അദ്ദേഹത്തിന്റെ മറുപടി മറ്റു ആഗ്രഹങ്ങൾ ഒന്നും എനിക്കില്ല എടുത്തെറിയുക നിങ്ങൾ ഈ നാടിന്റെ സ്വാതന്ത്രത്തിന്റെ മണ്ണ് മരണപ്പെട്ടു കിടക്കുന്ന എന്റെ കഫൻ പുടവക്ക് മേൽ ”
ഇതാണ് മുസൽമാന്റെ ചരിത്രം,ബഹാദൂർ ഷാ ജാഫറിന്റെ ചരിത്രം നിങ്ങൾ പഠിക്കണം മക്കളുടെ തല മുറിച്ചു റങ്കൂണിലെ ജയിലിൽ അദ്ദേഹത്തിന് മുൻപിൽ കൊണ്ടു വെച്ചപ്പോൾ അറസ്റ്റ് ചെയ്തു കൊണ്ട് വന്ന പോലീസ് ഓഫീസർ കളിയാക്കി കൊണ്ട് പറഞ്ഞു നിങ്ങളുടെ ശരീരത്തിലെ രക്തം ഇന്നില്ലാതായിരിക്കുന്നു, ഇനി നിങ്ങൾ എങ്ങനെ രക്ഷപ്പെടും,ഈ ജാഫർ തണുത്തു പോയിരിക്കുന്നു ഹിന്ദുസ്ഥാന്റെ വാളുകൾ
അപ്പോൾ ബഹാദൂർ ജാഫർ ആ ഇംഗ്ളീഷ് കാരന് മറുപടി നൽകി ഒരു യോദ്ധാവായി തുടരുന്നടത്തോളം കാലം മനസ്സിൽ ദൈവഭക്തി ഉള്ളടത്തോളം കാലം ഹിന്ദുസ്ഥാന്റെ വാളുകൾ അങ്ങ് ലണ്ടനിൽ വരെ പോയി പോരാടിയിരിക്കും, ഭാരതത്തിലെ മുസ്ലീങ്ങളെ കുറിച്ച് നിങ്ങൾ പഠിക്കൂ,എങ്കിൽ അവരോടു നിങ്ങൾക്ക് ആദരവും ബഹുമാനവും ഉണ്ടാകും,
അല്ലാതെ താടി കൊണ്ടോ തൊപ്പി കൊണ്ടോ വന്ദേമാതരം പാടിയത് കൊണ്ടോ അല്ലാഹു അക്ബർ പറഞ്ഞത് കൊണ്ടോ ആരുടെയെങ്കിലും മതം ദുര്ബലമാവുമെങ്കിൽ കഷ്ടം തന്നെ നിങ്ങളുടെ മതം