കേരള മുസ്ലീംകളുടെ കലാരൂപമായ ദഫും അറബനമുട്ടും അറേബ്യന്‍ കലാരൂപങ്ങളില്‍ നിന്നും സ്വീകരിച്ചവയാണ്. പ്രവാചകന് മദീനയിലേക്ക് വരുന്ന സന്ദര്‍ഭത്തില്‍ അറബി പെണ്‍കുട്ടികള്‍ ദഫ്മുട്ടി സ്വീകരിച്ചതായി ഹദീസ് കൃതികളില്‍ കാണുന്നു. മൃഗചര്‍മ്മം ഉപയോഗിച്ചാണ് ദഫ് നിര്‍മിച്ചിരിക്കുന്നത്. അറബനയും ദഫിനു പകരം ഉപയോഗിക്കും അറബനക്ക് ദഫിനേക്കാള്‍ വ്യാസവും അരികുകളില്‍ ചിലമ്പും ഉണ്ടായിരിക്കും.
കോല്‍ക്കളി കേരളീയ പശ്ചാത്തലത്തില്‍ ഉണ്ടായ ഒരു കലയാണ് . കോലുകള്‍ പരസ്പരം അടിച്ച താലമുണ്ടാക്കി അതിന്റെ താളത്തില്‍ കളിക്കുന്ന സമ്പ്രദായമാണിത്. സാവധാനം ആരംഭിക്കുകയും ത്വരിതഗതിയില്‍ ചലനങ്ങള്‍ വളര്‍ന്ന് ഏറ്റുമുട്ടലിന്റെ പ്രതീതിയാണ് കോല്‍ക്കളി ജനിപ്പിക്കുന്നത്.
ഒപ്പപ്പാനയില്നിന്നാണ് ഒപ്പനയുടെ ഉറവിടെ എന്ന് പറയപ്പെടുന്നു . സഫീന പാട്ടുകളിലെ ഒരു ഇശലാണ് ഒപ്പന. അറേബ്യന്‍ ഉറവിടമാണ് ഒപ്പനയുടേത് എന്ന് പറയാറുണ്ട്. വിവിധങ്ങളായ മാപ്പിളപ്പാട്ടുകള്‍ #ൊപ്പനക്കും ,കോല്‍ക്കളിക്കും , ദഫ്മുട്ടിനും ,അറബനക്കും ഉപയോഗിക്കുന്നു. നവവധുവിനെ നടുവിലിരുത്തി ചുറ്റും തോഴിമാര് നിരന്ന് രണ്ടു വിഭാഗമായാണ് ഒപ്പന കളിക്കുന്നത്.
മലബാറില്‍ കളരി നടത്തിപ്പോന്നിരുന്ന ധാരാളം കുംടുംബങ്ങളുണ്ട്. കേരളത്തിലെ നായന്മാര്ക്കിടയിലാണ് ഇതിന് പ്രചാരമെങ്കിലും ധാരാളം മുസ്ലിം കളരി ഗുരുക്കന്മാരും അവരുടെ പ്രത്യേകരീതികളും നിലനിന്നിരുന്ന കളറിപ്പയറ്റില്നിന്നും വ്യത്യസ്തമായിരുന്നു.സാഹിത്യം ഉണ്ടായിട്ടില്ലാത്ത ഒരു കാലഘടട്ടവും മുസ്ലിം ചരിത്രത്തിനല് കടന്നുപോയിട്ടില്ല. മക്കയില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് കവിതയായിരുന്നു സാഹിത്യാവിഷ്ക്കാരത്തിന്റെ മുഖ്യ രൂപം. ഇസ്ലാമും ജാഹിലിയ്യത്തും തമ്മില്‍ കവിതകൊണ്ടുള്ളപോരാട്ടം പോലുമുണ്ടായി. ഹസ്സാനുബ്നു സാബിത്ത്, കഅ്ബ്ബിനു മാലിക്ക്, അബ്ദുല്ലാഹിബ്നു റബാഹ, തുടങ്ങിയ സ്വഹാബികള്‍ നബിയുടെ പ്രിയപ്പെട്ട കവികളായിരുന്നു.
നബിതിരുമേനി കവിതകള്‍ കേള്‍ക്കുകയും ആസ്വദിക്കുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. കഅബുബ്നു സുഹൈറിന്റെ ബാനത്ത് സുആദ് എന്നാരംഭിക്കുന്ന ഖസീദ മുസ്ലിംകള്ക്കിടയില് ഇന്നും ഏറെ പ്രചാരം ഉള്ള ഒന്നാണ്. ഇസ്ലാമിന്റെ ശത്രുപക്ഷത്തായിരുന്ന കഅബ് മക്കാ വിമോചനത്തിന് ശേഷം ഒളിവില്‍ പോയി. പിന്നീട് നബിയുടെ മുന്നില്‍ ഹാജരായി ബാനത്ത് സുആദ് പാടിയപ്പോള്‍ നബി അദ്ദേഹത്തിന് മാപ്പു കൊടുക്കുകയും മാത്രമല്ല ധരിച്ചിരുന്ന പുതപ്പെടുത്ത് സമ്മാനിക്കുകയും ചെയ്തു. തന്റെ ആസ്ഥാന കവിയായ ഹസ്സാനുബ്നു സാബിത്തിനെ പ്രശംസിച്ചു കൊണ്ട് നബി പറഞ്ഞത് ഹസ്സാന് സംസാരിക്കുന്നത് ജിബ്രീലിന്റെ നാവു കൊണ്ടാണെന്നാണ്. ( നബിക്കുള്ള വിശുദ്ധ ഖുര്‍ആന്‍ കേള്‍പ്പിച്ച മാലാഖയാണ് ജിബ്രീല്‍) നബിയുടെ അവസാന കാലത്ത് അറേബ്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് വിവിധ ഗോത്രങ്ങളുടെ പ്രതിനിധികള്‍ തിരുമേനിയെ സന്ദര്‍ശിക്കാനും അനുസരണ പ്രതിജ്ഞ ചെയ്യാനുമായി മദീനയില്‍ വന്നിരുന്നു. ഓരോ ഗോത്രത്തോടുമൊപ്പം അവരുടെ കവികള്‍ കൂടി ഉണ്ടാവും. ഇവരുടെ കാവ്യാലാപനങ്ങള്‍ക്ക് മദീനയിലെ സ്വന്തം പള്ളി തന്നെ നബി വേദിയാക്കി കൊടുത്തു.
നബിക്കു ശേഷം അബൂബക്കര്‍, ഉമര്‍, ഉസ്മാന്, അലി തുടങ്ങിയ ഖലീഫമാരും നബിയുടെ മാതൃക പിന്തുടര്ന്നു. അബൂബക്കര്‍ പ്രഗല്ഭനായ കവികൂടിയായിരുന്നു. അലിയാകട്ടെ കവി, തത്വജ്ഞാനി,ഭാഷാ പണ്ഡിതന് എന്നീ നിലകളിലെല്ലാം ഏറെ പ്രശസ്തനാണ്. കവിതയുടെ അധാര്‍മികവും വഴിവിട്ടതുമായ രീതികളെ വിമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു വഴിപിഴച്ച ജനമാണ് കവികളെ അനുധാവനം ചെയ്യുന്നത് കവികല്‍ സകല താഴ്വരകളിലും അലഞ്ഞ്തിരിയുന്നത് താങ്കള്‍ കാണുന്നില്ലേ അവര്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നവരാണ്.( അധ്യായം അശ്ശൂറാ ) കവിതയെ തള്ളിപ്പറയുകയല്ല അതിന്റെ ധാര്‍മികതയില്‍ ഊന്നുകയാണ് ഖുര്‍ആന്‍ ഈ സൂക്തങ്ങളിലൂടെ. ഉയര്‍ന്ന തത്വദര്‍ശനങ്ങളും മാനവിക മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന കവിതകളെ അവ മുസ്ലിം രചനകള്‍ അല്ലെങ്കില്‍ പൊലും പ്രവാചകന് പ്രോല്‍സാഹിപ്പിച്ചു. ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്ത ഉമയ്യത്തിബ്നു അബിസ്സ്വല്അ എന്ന ജാഹിലി കവിയുടെ നൂറോളം വരികള്‍ ചോല്ലിക്കേട്ടപ്പോള് അവയിലടങ്ങിയ ജിവിതദര്ശനത്തെ നബി പ്രശംസിച്ചു.