Q 1. വിവിധതരം മനുഷ്യരെ സൃഷ്ടിച്ചത് ദൈവം തന്നെയാണല്ലോ (ഉദാ: പാവപ്പെട്ടവനും പണക്കാരനും, ആരോഗ്യവാന്‍, വികലാംഗന്‍, മറ്റ് പ്രയാസപ്പെടുന്നവര്‍) ഇതില്‍ ദൈവത്തിന്റെ കാരുണ്യം എവിടെയാണ്?
-ശശി, കോഴിക്കോട്.
Answer: ഭൂമിയില്‍ മനുഷ്യാവസ്ഥകളില്‍ വമ്പിച്ച അന്തരമുണ്ട്. കണ്ണുള്ളവര്‍, ഇല്ലാത്തവര്‍, കൈകാലുകളുള്ളവര്‍, ഇല്ലാത്തവര്‍, ആരോഗ്യവാന്മാര്‍, രോഗികള്‍, കരുത്തര്‍, ദുര്‍ബലര്‍, പ്രതിഭാശാലികള്‍, സാമാന്യബുദ്ധി കള്‍, പണ്ഡിതന്മാര്‍, പാമരന്മാര്‍, പണക്കാര്‍, പാവങ്ങള്‍ ഇങ്ങനെയിങ്ങനെ എന്തെല്ലാം വൈവിധ്യതകള്‍!വിവേചനങ്ങള്‍! പ്രത്യക്ഷത്തില്‍ കടുത്ത അനീതി! സ്ത്രീകളും പുരുഷന്മാരും പോലും ഉണ്ടാവുന്നത് കൊടിയ വിവേചനമാണ്.പുരുഷന്മാര്‍ക്ക് ഇല്ലാത്ത പ്രയാസം സ്ത്രീകള്‍ മാസത്തില്‍ നാലഞ്ചുദിവസം അനുഭവിക്കണമല്ലോ. ഗര്‍ഭം ചുമക്കുകയും പ്രസവിക്കുകയും വേണം. ഇത്തരം പ്രയാസങ്ങളൊന്നും പുരുഷനില്ല.
.