മനുഷ്യനെ മനുഷ്യനായി കാണുന്ന കാലമാണ് റമദാൻ. പദവിയും പ്രതാപവും പരിഗണിക്കുന്നില്ല. രാജാവും അടിമയും എന്ന വ്യത്യാസമില്ല,എല്ലാവരും തുല്യർ. മനുഷ്യരോട് സൃഷ്ടാവ് പറയുന്നു; നിങ്ങളെല്ലാവരും തുല്യരാണ്. കഴിവുള്ളവൻ ഇല്ലാത്തവന് കൊടുത്ത്, അവനെയും ഉള്ളവനാക്കി മാറ്റണം. എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കണം. സമഭാവനയുടെയും മനുഷ്യസമത്വത്തിന്റെയും മഹനീയ മാതൃകയാണ് നോമ്പുകാലം സമ്മാനിക്കുന്നത്. എന്നാൽ നോമ്പിനെ പ്രത്യേകത ഈ മാസത്തിൽ മാത്രം നിലനിൽക്കുന്നതാണ് പ്രശ്നം.
നോമ്പുകാലത്തെ പരസ്പര സ്നേഹവും സഹായമനസ്കതയും തുല്യതബോധവും എല്ലായിപ്പോഴുമുണ്ടായാൽ ലോകത്തിലെ വലിയ തിന്മകളെല്ലാം ഇല്ലാതാവും. തനിക്ക് ദൈവം കൂടുതലായി തന്നിയിട്ടുണ്ടെങ്കിൽ അത് അപരനു കൂടിയുള്ളതാണെന്ന് മനുഷ്യൻ മനസ്സിലാക്കുന്നില്ല. നമ്മുടെ കൈയിൽ കൂടുതലുള്ള പണം സമയം ബുദ്ധി അറിവ് സ്നേഹം കാരുണ്യം തുടങ്ങി എല്ലാ അനുഗ്രഹങ്ങളും പങ്കുവയ്ക്കാനുള്ള ഉള്ളതാണ്.
ഈ ഭൂമിയിലെ കടലും ആകാശവും പുഴകളും മലകളും കാറ്റും മഞ്ഞും മഴയും വെയിലും നാം ശ്വസിക്കുന്ന വായുവുമെല്ലാം ചില പ്രത്യേക മനുഷ്യർക്ക് മനുഷ്യർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലലോ. നോമ്പിനെ കുറിച്ച് പറയേണ്ട മറ്റൊരു പറയേണ്ട മറ്റൊരു കാര്യം ഭക്ഷണത്തെക്കുറിച്ചാണ്. ഭക്ഷണം ഇല്ലാത്ത കോടാനുകോടി മനുഷ്യർ ഈ ലോകത്ത് ജീവിക്കുമ്പോൾ ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കി നശിപ്പിച്ചു കളയുന്ന പ്രവണത ചിലയിടത്തെങ്കിലും കണ്ടുവരാറുണ്ട് ഏറ്റവും വലിയ പാപമാണത്.
ഗമകാണിക്കാനും ആഡംബരത്തിനും വേണ്ടി ഉണ്ടാക്കുന്നത് ബാക്കിയാകുമ്പോൾ കുഴിച്ചുമൂടുന്ന സ്ഥിതിവിശേഷമുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിന് ആളുകൾ യാചിക്കുമ്പോൾ ആവശ്യത്തിൽ കവിഞ്ഞ് ഉണ്ടാക്കി കളയുന്ന തിന്മ ചെയ്യരുതെന്ന് എന്ന അപേക്ഷ മാത്രമേ മുന്നോട്ടുവെക്കാനുള്ളൂ.