postal

by admin
[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#d1bb30″ align=”left” title=”‘കിം’ പോസ്റ്റല്‍ ലൈബ്രറി” titleclr=”#000000″][/vc_headings]

മുസ് ലിംകളല്ലാത്ത സഹോദരങ്ങള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ചറിയുവാന്‍

പ്രിയപ്പെട്ട സഹോദരാ / സഹോദരീ,
ദൈവത്തിന്റെ രക്ഷയും സമാധാനവും താങ്കളുടെമേല്‍ വര്‍ഷിക്കുമാറാകട്ടെ.
ഇസ് ലാമിനെ കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പോസ്റ്റല്‍ ലൈബ്രറിയില്‍ അംഗമായി ചേരാവുന്നതാണ്‌.
പുസ്തകങ്ങള്‍ അയച്ചുതുടങ്ങുംമുമ്പ് ഏതൊക്കെ പുസ്തകങ്ങള്‍, ഏത് ക്രമത്തില്‍ അയക്കണമെന്നത് സംബന്ധിച്ച് ഒരു രൂപരേഖ തയ്യാറാക്കേണ്ടതുണ്ട്. താങ്കളുടെ വായന വ്യവസ്ഥാപിതവും ഫലപ്രദവുമാക്കുന്നതിനുവേണ്ടിയാണിത്. അതിനാല്‍ താഴെ കൊടുത്ത ഫോറം പൂരിപ്പിച്ച് ‘സബ്മിറ്റ് ‘ ബട്ടണ്‍ അമര്‍ത്തുന്നതോടെ താങ്കളും പോസ്റ്റല്‍ ലൈബ്രറിയില്‍ ഒരംഗമായി . തുടര്‍ന്ന് താങ്കല്‍ക്ക് പുസ്തകങ്ങള്‍ അയച്ചു തുടങ്ങുന്നതിന്‌ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍ പ്പെടുത്തുന്നതാണ്‌.

പോസ്റല്‍ലൈബ്രറി വ്യവസ്ഥകള്‍ :

  • പുസ്തകം വായിച്ചതിന് ശേഷം തിരിച്ചയക്കണം. എന്നാലേ അടുത്ത പുസ്തകം ലഭിക്കുകയുള്ളൂ. ഇവിടെനിന്ന് അയച്ച അതേ കവറിലാണ് തിരി ച്ചയക്കുന്നതെങ്കില്‍ ‘കിം’ന്റെ വിലാസം ഒരു കടലാസില്‍ എഴുതി കവറിന്മേല്‍ ഒട്ടിച്ചാല്‍ മതി. പഴയ സ്റാമ്പ് കളഞ്ഞ് അതേ വിലക്കുള്ള പുതിയ സ്റാമ്പ് പതിക്കുക. കവര്‍ ഒട്ടിക്കാന്‍ പാടില്ല. പുതിയ കവര്‍ ഉപയോഗിക്കുകയാണെങ്കില്‍ Printed Books Only എന്നെഴുതണം.
  • പുസ്തകം സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ പുസ്തകത്തിന്റെ വില സ്റാമ്പ് ആയോ എം.ഒ. ആയോ അയക്കുക. പുസ്തകത്തിന് 33% കമ്മീഷന്‍ അനുവദിക്കുന്നതാണ്.
  • മെമ്പര്‍മാരുടെ ലഡ്ജര്‍ നമ്പര്‍ പുസ്തകം അയക്കുന്ന കവറിന്മേല്‍ ഉണ്ടായിരിക്കും. പണം, കത്ത്, പുസ്തകങ്ങള്‍ എന്നിവ അയക്കുമ്പോള്‍ ലഡ്ജര്‍ നമ്പര്‍ എഴുതണം.
  • പുസ്തകത്തില്‍ എഴുതുകയോ എഴുത്ത് വെക്കുകയോ അരുത്. വിവരങ്ങള്‍ അറിയിക്കുവാന്‍ അംഗീകൃത മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കുക.
  • പുസ്തകം തിരിച്ചയച്ചിട്ട്, രണ്ടാഴ്ചക്കകം അടുത്ത പുസ്തകം ലഭിക്കാതെവന്നാല്‍ വിവരമറിയിക്കുക. (അവസാനം തിരിച്ചയച്ച പുസ്തകത്തിന്റെ പേര് അറിയിക്കണം)
postal
ഉദാ: ഏകദൈവവിശ്വാസം, പ്രവാചകത്വം, പരലോകവിശ്വാസം, ഖുര്‍ആന്‍, മുഹമ്മദ്നബി, ഇസ്ലാമി കശരീഅത്ത്, സാമൂഹ്യനീതി, സാമ്പത്തിക-രാഷ്ട്രീയ വീക്ഷണങ്ങള്‍, കുടുംബജീവിതം, മതസഹിഷ്ണുത. മറ്റുള്ളവ..