സമ്പാദിക്കുന്നതോടൊപ്പം ചെലവഴിക്കാനും അത് വഴി സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ഇസ്‌ലാം പ്രേരിപ്പിക്കുന്നു. സ്വന്തത്തിന്, കുടുംബത്തിന്, അടുത്ത ബന്ധുക്കള്‍ക്ക്, അയല്‍വാസികള്‍ക്ക്, സഹായം ആവിശ്യപ്പെടുന്നവര്‍ക്ക്, പൊതു താത്പര്യങ്ങള്‍ക്ക്, കടബാധിതര്‍ക്ക്, ദൈവമാര്‍ഗത്തില്‍ തുടങ്ങി സാമ്പത്തിക ചിലവിനങ്ങളുടെ വിത്യസ്ത കവാടങ്ങള്‍ അത് തുറന്ന് വെക്കുന്നു. തദ്വാരാ, സമൂഹത്തിലെ വിത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ പണം പ്രവഹിക്കുകയും സമ്പത്ത് ഒരിടത്ത് കുമിഞ്ഞ് കൂടുന്നത് തടയുകയും സാമ്പത്തിക വിതരണത്തിലെ നീതിയും സംതുലിതത്വവും ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
ചെലവഴിക്കല്‍
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നൂര്‍ സൂക്തം 22
22. നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്‌തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്.4 അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
ചെലവഴിക്കല്‍
1. നബി പറഞ്ഞു. ‘നിങ്ങള്‍ ഇഷ്ടപ്പെടുതില്‍നിന്ന്‍ ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുന്നതല്ല.”
2. നബി അരുളി: തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിനുമുമ്പ് അവന്‍റെ കൂലി കൊടുക്കുക.