[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”സഹിഷ്ണുത” titleclr=”#000000″][/vc_headings]

ഇസ്‌ലാമികവ്യവസ്ഥയും ഭരണകൂടവും നിലനിന്നിരുന്നപ്പോഴെല്ലാം പൗരന്മാര്‍ക്കിടയില്‍ ഒരു വിധ വിവേചനവും കല്പിക്കപ്പെട്ടിരുന്നില്ല. മതസ്വാതന്ത്ര്യവും നീതിപാലനവും അവര്‍ക്കിടയില്‍ ശക്തമായിരുന്നു. ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ ഭാഷയുടെയോ വര്‍ണത്തിന്റെയോ വര്‍ഗത്തിന്റെയോ വംശത്തിന്റെയോ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് മനുഷ്യര്‍ക്കിടയില്‍ കര്‍ശനമായ നീതിനടത്താന്‍ അനുയായികളോട് ഇസ്‌ലാം ആജ്ഞാപിക്കുന്നു.

ഇസ്‌ലാമിന്റെ ആദ്യകാലം തൊട്ടേ മക്കയിലും മദീനയിലും ജൂതരും ക്രൈസ്തവരും പാര്‍സികളുമുണ്ടായിരുന്നു. അവരോടെല്ലാം ഉദാരമായ സമീപനങ്ങളാണ് നബിയും അനുയായികളും സ്വീകരിച്ചിരുന്നത്. മതവിശ്വാസത്തില്‍ ബലപ്രയോഗം പാടില്ല എന്നത് ഇസ്‌ലാമിന്റെ മൗലികതത്ത്വങ്ങളിലൊന്നാണ്. മറ്റു മതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ അപഹസിക്കുന്നതും ഇസ്‌ലാം വിരോധിച്ചിരിക്കുന്നു.

സഹിഷണുത

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍മാഇദ സൂക്തം 8

8. വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ധര്‍മപാലനത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.

സഹിഷ്ണുത

  1. തിരുനബി അരുളി: ”അമുസ്‌ലിം പ്രജകളെ ആരെങ്കിലും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനപ്പുറമുള്ള നികുതിഭാരം കെട്ടിയേല്‍പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്യുകയാണെങ്കില്‍ അവര്‍ക്കെതിരെ അന്ത്യവിധിനാളില്‍ ഞാന്‍ത പരാതി നല്‍കുന്നതാണ്.”
  2. തന്‍റെ ഇഹലോകവാസം അവസാനിക്കുതിന്‍റെ തൊട്ടുമുമ്പായി നടത്തിയ ഹജ്ജിലെ പ്രസംഗത്തില്‍ (വിടവാങ്ങല്‍ പ്രഭാഷണം) തിരുനബി അരുളി: ”വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല. വര്‍ഗീയതക്കുവേണ്ടി പൊരുതുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല. വര്‍ഗീയതയയുടെ പേരില്‍ മരിച്ചവന്‍ നമ്മില്‍പ്പെട്ടവനല്ല.”
  3. അബൂ അസീസ് ഉമൈര്‍ പറയുന്നു. ‘ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകളുടെ തടവുപുള്ളിയായിരുന്നു ഞാന്‍. അപ്പോള്‍ പ്രവാചകന്‍ ശിഷ്യന്മാരോട്  പറയുുണ്ടായിരുന്നു. ‘തടവുപുള്ളികളോട് നിങ്ങള്‍ ഹൃദ്യമായി പെരുമാറുക.’ അന്‍സാറുകളുടെ തടവിലായിരുന്നു ഞാന്‍. പ്രാതലോ അത്താഴമോ എത്തിയാല്‍ നബിയുടെ ഉപദേശം മാനിച്ച് അവര്‍ കാരക്ക തിന്ന്എ റൊട്ടി എനിക്ക് തരികയായിരുന്നു പതിവ്.”
  4. നബി അരുളി: പരസ്പരം തെറ്റിദ്ധരിക്കരുത്. രഹസ്യങ്ങള്‍ കണ്ടുപിടിക്കുവാന്‍ ഗൂഢശ്രമം നടത്തരുത്. അന്യോന്യം അക്രമത്തിന് പ്രേരിപ്പിക്കരുത്. പരസ്പരം അസൂയയും വിദ്വേഷവും വെച്ചുപുലര്‍ത്തരുത്. മറ്റുള്ളരെ ആക്രമിക്കുവാന്‍ അവസരം കാത്തിരിക്കരുത്. അല്ലാഹുവിന്റെ അടിമകളേ, പരസ്പരം സഹോദരങ്ങളായി വര്‍ത്തിക്കുക.
  5. നബി അരുളി: ഒരുവന്‍ അക്രമിയാണെ് അറിഞ്ഞുകൊണ്ട് അവനുമായി സഹകരിക്കരുത്.
  6. നബി അരുളി: അസത്യത്തില്‍ സ്വന്തം ആളുകളെ അനുകൂലിക്കുത് ഒ’കം കിണറ്റില്‍ വീഴാന്‍പോകുമ്പോള്‍ അതിന്റെ വാലുപിടിച്ച് നിങ്ങളും അതോടൊിച്ച് കിണറ്റില്‍ വീഴുതിന് തുല്യമാണ്.
  7. നബി തിരുമേനി അരുള്‍ചെയ്യുന്നു: അവിവേകം കാട്ടുന്നവനോട് വിവേകത്തോടെ പെരുമാറുക. അക്രമിച്ചവനോട് വിട്ടുവീഴ്ച ചെയ്യുക. നഷ്ടപ്പെടുത്തിയവന് നല്‍കുക. ബന്ധം മുറിച്ചവനോട് ബന്ധം ചേര്‍ക്കുക.

(ത്വബ്‌റാനിയുടെ ഹദീസ് ശേഖരത്തില്‍നിന്ന്‍)

  1. ഒരു മൃതദേഹം പ്രവാചകന്‍റെ അരികിലൂടെ. അപ്പോള്‍ പ്രവാചകന്‍ എഴുേറ്റുനിന്നു. അപ്പോള്‍ അടുത്തുണ്ടായിരുന്നവര്‍ നബിയോട് അറിയിച്ചു. ‘അതൊരു ജൂതന്‍റെ മൃതദേഹമാണ്.”  അതുകേട്ട തിരുനബി തിരിച്ചുചോദിച്ചു. ‘അതും ഒരു മനുഷ്യനല്ലേ?’

(സ്വഹീഹുല്‍ ബുഖാരി എന്ന ഹദീസ് ശേഖരത്തില്‍നിന്ന്)