ഖുര്‍ആനെ ഖുര്‍ആന്‍ പല പേരുകളിലും വിളിച്ചിട്ടുണ്ട്. അവയില്‍ ചിലത്:
1. അല്‍ കിതാബ് (ഗ്രന്ഥം)
2. അല്‍ ഖുര്‍ആന്‍ (വായിക്കപ്പെടേണ്ടത്)
3. അല്‍ ഫുര്‍ഖാന്‍ (വിവേചിക്കുന്നത്/സത്യവും അസത്യവും തമ്മില്‍)
4. അദ്ദിക്ര്‍ (മുന്നറിയിപ്പ്, ഓര്‍മപ്പെടുത്തല്‍)
5. അത്തന്‍സീല്‍ (അവതരണം)
6. അല്‍ ഹദീസ് (വാര്‍ത്ത/ സുവിശേഷം)
7. അല്‍ മൗഇദത്ത് (ഉപദേശം)
8 അല്‍ ഹുക്മ് (വിധി/നിയമം)
9. അശ്ശിഫാ (രോഗശമനം, സാന്ത്വനം -ഹൃദയത്തിന്റെ, ആത്മാവിന്റെ)
10. അല്‍ ഹുദാ (മാര്‍ഗദര്‍ശനം)
11. അല്‍ റഹ്മത്ത് (കാരുണ്യം)
12. അല്‍ ഖൈറ് (നന്മ/ ഗുണം)
13. അര്‍ റൂഹ് (ആത്മാവ്)
14. അന്നിഅ്മത്ത് (അനുഗ്രഹം)
15. അല്‍ ബുര്‍ഹാന്‍ (തെളിവ്/ പ്രമാണം)
16. അല്‍ ഖയ്യിം (സത്യത്തെ ഉറപ്പിച്ചു നിര്‍ത്തുന്നത്)
17. അല്‍ മുഹൈമിന്‍ (സംരക്ഷിക്കുന്നത്- പൂര്‍വവേദങ്ങളെയും അവയിലെ ആശയങ്ങളെയും)
18. അന്നൂര്‍ (പ്രകാശം)
19. അല്‍ ഹഖ് (സത്യം)
20. അല്‍ മുബാറക് (അനുഗൃഹീതം)
21. ഹബ്‌ലുല്ലാഹ് (അല്ലാഹുവിന്റെ പാശം)
ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഖമര്‍ സൂക്തം 17
17. ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഹശ്ര്‍ സൂക്തം 21
21. നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്മേലാണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചിച്ചറിയാന്‍.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഹിജ്ര്‍ സൂക്തം 1
1. അലിഫ് – ലാം – റാഅ്.
വേദപുസ്തകത്തിലെ അഥവാ, സുവ്യക്തമായ ഖുര്‍ആനിലെ വചനങ്ങളാണിവ.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഇസ്‌റാഅ് സൂക്തം 9
9. ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഇസ്‌റാഅ് സൂക്തം 82
82. ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം മുഹമ്മദ് സൂക്തം 24
24. അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഹശ്ര്‍് സൂക്തം 21
21. നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്മേലാണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിനീതമാകുന്നതുംപൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചിച്ചറിയാന്‍