[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”ഹജ്ജ്‌” titleclr=”#000000″][/vc_headings]

ഇസ്‌ലാമിന്‍റെ നിര്‍ബന്ധകര്‍മങ്ങളിലെ അഞ്ചാമത്തേതാണ് ഹജ്ജ്. പരിശുദ്ധ മക്കയിലെ ദൈവമന്ദിരമായ കഅബയിലേക്കുള്ള പുണ്യതീര്‍ഥാടനവും അതോടനുബന്ധിച്ച അനുഷ്ഠാനങ്ങളുമാണിത്. ഇബ്‌റാഹീം പ്രവാചകന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ് ഹജ്ജിലെ മിക്ക കര്‍മങ്ങളും. ആഗോളമുസ്‌ലിംകള്‍ കൊല്ലത്തിലൊരിക്കല്‍ സമ്മേളിക്കുന്ന പുണ്യവേദിയാണിത്. ഹജ്ജ് എന്ന അറബിപദത്തിന് ഉദ്ദേശ്യം എന്നാണര്‍ഥം. ഇബ്‌റാഹീം നബിയുടെ കാലം (ബി.സി 2000 ) മുതലേ ലോകത്ത് ഹജ്ജ് കര്‍മം നിലവിലുണ്ട് . ഖുര്‍ആന്‍ ഇപ്രകാരം സൂചിപ്പിക്കുന്നു.

”തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്‍റെയടുത്ത് വന്നെത്തും.” (വിശുദ്ധ ഖുര്‍ആന്‍: അധ്യായം: അല്‍ ഹജ്ജ്, സൂക്തം: 27)

ആരോഗ്യവും ആവശ്യമായ സാമ്പത്തികശേഷിയും യാത്രാസൗകര്യവുമുള്ളവര്‍ ജീവിതത്തില്‍ ഒരു തവണ ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഈ സൗകര്യങ്ങളെല്ലാം ഒത്തുവരാത്തവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ല.

മുസ്‌ലിംലോകത്തിലെ ആത്മീയകേന്ദ്രത്തില്‍ ചേരുന്ന വാര്‍ഷികസമ്മേളനമാണിത്. ഇതിലെ പ്രധാന ചടങ്ങ് അറഫാമൈതാനത്തെ സംഗമമാണ്. ലോകത്തിലെ വിവിധരാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന വിശ്വാസികളെല്ലാം ദേശ-ഭാഷാ-വര്‍ഗ-വര്‍ണ-ഭിന്നതകള്‍ മറന്ന് ഇവിടെ ഒരേ വസ്ത്രം ധരിച്ച് ഒരേ ദൈവത്തിന്‍റെ മുമ്പില്‍ കൈയുയര്‍ത്തി പ്രാര്‍ഥിക്കുകയും ഒരേ നേതാവിന്‍റെ പ്രഭാഷണം ശ്രവിക്കുകയും ചെയ്യുന്നു. ആത്മീയ ഔന്നത്യം, സമത്വം, സാഹോദര്യം എന്നിവ വളര്‍ത്തുന്ന ആരാധനാകര്‍മം കൂടിയാണിത്.

ഇഹ്‌റാം (ഹജ്ജിന്‍റെ പ്രവേശകകര്‍മം), അറഫയില്‍ ഹാജരാകല്‍, കഅബാ പ്രദക്ഷിണം, സഫാ-മര്‍വാ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം ഓടല്‍, തലമുണ്ഡനം എന്നിവയാണ് ഹജ്ജിന്റെ പ്രധാന ഘടകങ്ങള്‍.

പ്രപഞ്ചസ്രഷ്ടാവായ ദൈവം ഏകനാണെന്നും അവന്‍റെ അടിമകളായ മനുഷ്യരും ഒന്നാണെന്നും ഹജ്ജ് പ്രഖ്യാപിക്കുന്നു. ദേശം, രാഷ്ട്രം, ജാതി, വര്‍ഗം, നിറം തുടങ്ങി മനുഷ്യനെ വേര്‍തിരിക്കുന്ന എല്ലാ കാര്യങ്ങളെയും ഹജ്ജ് ഇല്ലാതാക്കുന്നു.

ഹജ്ജ്

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 96-97

96.  തീര്‍ച്ചയായും മനുഷ്യര്‍ക്കായി ഉണ്ടാക്കിയ ആദ്യദേവാലയം മക്കയിലേതുതന്നെ. അത് അനുഗൃഹീതമാണ്. ലോകര്‍ക്കാകെ വഴികാട്ടിയും.

97.  അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ നിഷേധിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്.

 

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 144

144. നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ഹറാമി36ന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത്37 തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 197

197.  ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്‍ണിത മാസങ്ങളില്‍ ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ചവര്‍ സ്ത്രീപുരുഷവേഴ്ചയോ നീചവൃത്തിയോ തര്‍ക്കവിതര്‍ക്കമോ പാടില്ല. നിങ്ങള്‍ എന്തു സുകൃതം ചെയ്താലും അല്ലാഹു അതറിയും. നിങ്ങള്‍ യാത്രക്കാവശ്യമായ വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രക്കാവശ്യമായ വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക.

ഹജ്ജ്

1. നബി പറഞ്ഞതായി അബൂഹുറൈറ ഉദ്ധരിക്കുന്നു. ‘ഹജ്ജ് ചെയ്യുന്നവരും ഉംറ ചെയ്യുന്ന വരും അല്ലാഹുവിന്റെ അതിഥികളാണ്. അവര്‍ അവനോട് (അല്ലാഹുവിനോട്) പ്രാര്‍ഥിച്ചാല്‍ അവന്‍ അവര്‍ക്ക്  ഉത്തരം നല്‍കും. അവര്‍ അവനോട് മാപ്പിരാല്‍ അവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കും.”

(നസാഈ, ഇബ്‌നുമാജ എിവരുടെ ഹദീസ് ഗ്രന്ഥത്തിലുള്ളത്)

2. നബി പറഞ്ഞതായി ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്നു. ‘ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുവന്‍ അത് കഴിയുംവേഗം നിര്‍വിച്ചുകൊള്ളട്ടെ. കാരണം, അയാള്‍ ചിലപ്പോള്‍ രോഗിയായെു വരാം. വാഹനം നഷ്ടമായെു വരാം. ദാരിദ്ര്യം പിടിപെട്ടെന്നും വരാം.”

(അഹ്മദ്, ബൈഹഖി, ഇബ്‌നുമാജ എിവരുടെ ഹദീസ് ഗ്രന്ഥങ്ങളിലുള്ളത്)

3. നബി പറഞ്ഞു.’ഒരാള്‍ ഈ മന്ദിരത്തില്‍ വച്ച് ഹജ്ജ് ചെയ്യുകയും അശ്ലീലവൃത്തികളിലും അധര്‍മചെയ്തികളിലും ഏര്‍പ്പെടാതിരിക്കുകയും ചെയ്താല്‍ തന്റെ മാതാവ് പ്രസവിച്ചപ്പോഴെപോലെ (നിര്‍മലനായി) അയാള്‍ മടങ്ങുന്നതാണ്.”

(സ്വഹീഹുല്‍ ബുഖാരി)

5. നബി പറഞ്ഞതായി അബൂഹുറൈറ പറയുന്നു: ‘ഒരു ഉംറ മറ്റൊരു ഉംറ വരെ ചെയ്തുപോയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായിരിക്കും. അല്ലാഹുവിങ്കല്‍ പുണ്യകര്‍മമായി സ്വീകരിക്കപ്പെട്ട ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല.

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

preload imagepreload image