[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”അനുഷ്ഠാനം” titleclr=”#000000″][/vc_headings]

ഇസ്‌ലാമിക വിശ്വാസമനുസരിച്ച് നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട അഞ്ചുകര്‍മങ്ങളുണ്ട്. ശഹാദത്ത് കലിമ പ്രഖ്യാപിക്കുക, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണവ. വിശ്വാസപ്രഖ്യാപനമാണ് ശഹാദത്ത് കലിമ ചൊല്ലല്‍. ബാക്കിയുള്ള നാലുകാര്യങ്ങളും ആരാധനകളാണ്. ഈ അഞ്ചു കര്‍മങ്ങള്‍ പാലിക്കാത്തവനെ മുസ്‌ലിമായി പരിഗണിക്കുകയില്ല. ഇസ്‌ലാമിന്‍റെ അടിസ്ഥാനഘടനയത്രയും ഈ അഞ്ചു കര്‍മങ്ങളില്‍ കുടികൊള്ളുന്നു. ഇവയെ ഇസ്‌ലാമിന്‍റെ തൂണുകള്‍ (റുക്‌നുകള്‍) എന്നു പറയാറുണ്ട്.

അനുഷ്ഠാനം

1. ഉമറുബ്‌നുല്‍ ഖത്വാബിന്റെ മകന്‍ അബു അബ്ദുറഹ്മാന്‍ അബ്ദുല്ല പറഞ്ഞു. ‘നബി പറയുതായി ഞാന്‍ കേട്ടിരിക്കുന്നു. ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു തൂണുകളിലാണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്നും മുഹമ്മദ് നബി  അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കല്‍, നിസ്‌കാരം നിഷ്ഠതയോടെ അനുഷ്ഠിക്കല്‍, സകാത്ത് നല്‍കല്‍, ദൈവികഭവനിലെത്തി ഹജ്ജ് നിര്‍വഹിക്കല്‍, റമദാനില്‍ വ്രതം അനുഷ്ഠിക്കല്‍ എിവയാണ് അവ.

(സ്വഹീഹുല്‍ ബുഖാരി, സഹീഹു മുസ്‌ലിം)

2. അല്ലാഹുവല്ലാതെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെും നീ സാക്ഷ്യപ്പെടുത്തുക. നമസ്‌കാരം നിലനിറുത്തുക. സകാത്ത് കൊടുക്കുക. റമദാനില്‍ നോമ്പ് അനുഷ്ഠിക്കുക, യാത്രാസൗകര്യമുണ്ടെങ്കില്‍ ഹജ്ജുചെയ്യുക – ഇതാണ് ഇസ്‌ലാം.

(സ്വഹീഹു മുസ്‌ലിം)