About Us

by admin
[vc_headings style=”theme3″ borderwidth=”1px” borderclr=”#d1bb30″ align=”left” title=”ഡയലോഗ് സെന്റര്‍ കേരള” titleclr=”#000000″][/vc_headings]

നമ്മുടെ നാടിന്റെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ ബഹുസ്വരതയാണ്. ഇത്തരമൊരു സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന് പരസ്പര വിശ്വാസവും ധാരണയും അനിവാര്യമാണ്. വസ്തുനിഷ്ടമായ അറിവിന്റെ അഭാവത്തില്‍ അബദ്ധധാരണകളാണ് ആധിപത്യമുറപ്പിക്കുക. അത് വന്‍ വിപത്തുകള്‍ക്ക് വഴിയൊരുക്കും. കേരളം സാക്ഷരതയിലും സാംസ്‌കാരിക പ്രബുദ്ധതയിലും രാഷ്ട്രീയാവബോധത്തിലും മികച്ചുനില്‍ക്കുന്ന പ്രദേശമാണെങ്കിലും വ്യത്യസ്ത ആദര്‍ശങ്ങളും വിശ്വാസങ്ങളും ദര്‍ശനങ്ങളും തമ്മില്‍ സൗഹൃദപൂര്‍ണമായ സംവാദങ്ങളും ചര്‍ച്ചകളും വിരളമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ കേരളത്തിലെ വിവിധ മതസമുദായങ്ങള്‍ക്കിടയിലും വ്യത്യസ്ത വീക്ഷണഗതിക്കാര്‍ക്കിടയിലും നിലനില്‍ക്കുന്ന അകല്‍ച്ചയും തെറ്റിദ്ധാരണയും അകറ്റി പരസ്പരസഹകരണവും സൗഹാര്‍ദവും വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി 1999 ല്‍ രൂപീകൃതമായ വേദിയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയലോഗ് സെന്റര്‍ കേരള.

[td_block_ad_box spot_id=”sidebar” tdc_css=””]
preload imagepreload image