അടുത്ത ബന്ധമുള്ള രണ്ടുമതസമൂഹങ്ങളാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളും. ഇരു വിഭാഗവും ദൈവത്തിലും ദൈവദൂതന്‍മാരിലും മരണാനന്തരജീവിതത്തിലും വിശ്വസിക്കുന്നു. ക്രൈസ്തവ സമൂഹം ഏറ്റവും അധികം ആദരിക്കുന്ന യേശുവിനെ മുസ്‌ലിംകളും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ പേര് കേള്‍ക്കുമ്പോള്‍ രക്ഷക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുന്നു. ഖുര്‍ആനില്‍ ഈസ (യേശു) പ്രവാചകനെ കുറിച്ച് ധാരാളമായി പരാമര്‍ശിക്കുന്നതായി കാണാം .
വിശുദ്ധഖുര്‍ആനിലെ 19 അധ്യായത്തിന്‍റെ പേര് മറിയം എന്നാണ്. തൊട്ടിലില്‍ കിടന്ന് സംസാരിച്ച ഈസ പ്രവാചകനെ വിശുദ്ധഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. മറിയം എന്ന ഒരേയൊരു സ്ത്രീനാമം മാത്രമേ വിശുദ്ധഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളൂ.