സകാത്ത് ഇസ്‌ലാമിലെ അടിസ്ഥാന അനുഷ്ടാനങ്ങളില്‍ ഒന്നാണ്. ധനികരുടെ സമ്പത്തിലെ, ദരിദ്രരുടെ അവകാശം ഇസ്‌ലാമിക സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വ പദ്ധതി. ഈ നിര്‍ബന്ധ വിഹിതം ഓരോ പ്രദേശങ്ങളിലും സംഭരിക്കപ്പെടുകയും ശാസ്ത്രീയ രീതിയില്‍ ഗുണഭോക്താക്കള്‍ക്കിടയില്‍ വിതരണം ചെയ്ത്, ക്രമേണ അവരെ സാമ്പത്തിക ഉന്നത ശ്രേണിയിലെത്തിച്ച്, സകാത്ത് ദായകരാക്കി മാറ്റുന്നു.
ധനസമ്പാദനത്തിലെ അധ്വാന പരിശ്രമങ്ങളുടെ തോതനുസരിച്ച് 2 1/2, 5%, 10%, 20% എന്നിവയാണ് സകാത്തായി നല്‍കേണ്ട നിരക്ക്. ഐശ്വര്യ ജീവിതത്തിന്റെ മാനദണ്ഡമായ നിശ്ചിതപരിധി (നിസാബ്) തികഞ്ഞവര്‍ക്കേ അത് നിര്‍ബന്ധമാവുന്നുള്ളൂ. ദേശ-കാല-സമൂഹങ്ങള്‍ക്ക് അതീതമായി നില്‍ക്കുന്ന സ്ഥായിയായ സകാത്ത് നിരക്കും സംവിധാനവും സാമ്പത്തിക നീതിയുടെയും സംതുലിതത്വത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും നേര്‍സാക്ഷ്യമാണ്.
സകാത്ത്
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തൗബ സൂക്തം 278
60. സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും21 അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹു നിര്‍ണയിച്ച കടമയാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നൂര്‍ സൂക്തം 56
56. നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. ദൈവദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യാനുഗ്രഹം ലഭിച്ചേക്കാം.