[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”ശൂറ” titleclr=”#000000″][/vc_headings]

ശൂറ എന്നാല്‍ കൂടിയാലോചന എന്നാണ് അര്‍ഥം. ‘തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുന്നവരാണ്’ (വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അശ്ശൂറാ, സൂക്തം: 38) എന്ന് മുസ്‌ലിംകളുടെ സ്വഭാവത്തെക്കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നു. ഭരണകാര്യങ്ങളിലുടനീളം പാലിക്കേണ്ട ഒരു വ്യവസ്ഥയാണിത്. അക്കാര്യം ഖുര്‍ആന്‍ വ്യക്തമായി അനുശാസിക്കുന്നുണ്ട്.

”കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക.

അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.

തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”

(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: ആലു ഇംറാന്‍, സൂക്തം: 159)

പ്രവാചകന്‍ അനുയായികളോട് കൂടിയാലോചിച്ചായിരുന്നു നയപരമായ തീരുമാനങ്ങളെടുത്തിരുന്നത്. ഖലീഫയുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിന് അദ്ദേഹത്തെ സഹായിക്കാന്‍ ഒരു കൂടിയാലോചനാസമിതി പ്രവാചകന് ശേഷം വന്ന സച്ചരിതരായ ഖലീഫമാരുടെ കാലത്തെല്ലാം ഉണ്ടായിരുന്നു.

ശൂറ

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അശ്ശുറാ 38

38. തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ്.

ശൂറ

എന്റെ സമുദായത്തിലെ ദൈവഭക്തരും അനുസരണബോധമുള്ളവരുമായ ആളുകളെ വിളിച്ചുകൂട്ടി പ്രശ്‌നം അവരുടെ കൂടിയാലോചനക്ക് വിടുക. ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം അഭിപ്രായം അനുസരിച്ച് തീരുമാനമെടുക്കരുത്.

( ബുഖാരി )