രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനോ അധികാരലബ്ധിക്കോ കീര്‍ത്തിക്കോ വംശീയമോ ദേശീയമോ ആയ മേല്‍ക്കോയ്മയ്‌ക്കോ വേണ്ടി യുദ്ധം ചെയ്യുന്നത് മദീനയിലെ ഇസ്‌ലാമികരാഷ്ട്രത്തില്‍ കുറ്റകരമായിരുന്നു. പ്രതിരോധത്തിനും അക്രമവും ചൂഷണവും അവസാനിപ്പിക്കുന്നതിനും മാത്രമേ യുദ്ധം അനുവദനീയമായിരുന്നുള്ളൂ. യുദ്ധവേളയില്‍ മൃഗീയവും പ്രാകൃതവുമായ രീതികള്‍ കൈകൊള്ളുന്നത് വിലക്കപ്പെട്ടിരുന്നു. മനുഷ്യജീവനെ ആദരിക്കാനും രക്ഷിക്കാനും ആധുനികയുദ്ധനിയമങ്ങളേക്കാള്‍ മികച്ച നിയമങ്ങള്‍ ഇസ്‌ലാമികരാഷ്ട്രത്തിന് ഉണ്ടായിരുന്നു.
പ്രധിരോധം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഹജ്ജ് സൂക്തം 40
40. സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്’ എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്ന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.
പ്രതിരോധം
അബ്ദുല്ല ബ്‌നു മസ്ഊദില്‍ നിന്ന് : മുഹമ്മദ് നബി സത്യനിഷേധികള്‍ക്കെതിരെ സൈനിക സന്നാഹത്തിന് ആഹ്വാനം ചെയ്യവെ പ്രവാചക അനുയായി മിഗ്ദാദ് നബി സന്നിധിയില്‍ വന്ന് പ്രഖ്യാപിച്ചു നീയും നിന്റെ നാഥനും പോയി യുദ്ധം ചെയ്യുകയെന്ന് മൂസ നബിയോട് അദ്ദേഹത്തിന്റെ ജനത പറഞ്ഞത് പോലെ താങ്കളോട് ഞങ്ങള്‍ പറയുകയില്ല മറിച്ച് താങ്കളുടെ വലത്തും ഇടത്തും മുന്നിലും പിന്നിലും അണിനിരന്ന് ഞങ്ങള്‍ പൊരുതും തദവസരം നബി സന്തോഷിക്കുന്നതും തിരുമുഖം പ്രസന്നമാകുന്നതും ഞാന്‍ കണ്ടു
( സഹീഹുല്‍ ബുഖാരി )