ഏതൊരു ഭാഷയുടെയും സാഹിത്യഭംഗി ആ ഭാഷയുമായുള്ള ആത്മബന്ധത്തിലൂടെയാണ് ആസ്വദിക്കാനാകുക. ബഹുഭൂരിപക്ഷവും നിരക്ഷരരായിരുന്ന അറേബ്യന്‍ സമൂഹത്തിലേക്ക് ശുദ്ധ അറബിഭാഷയില്‍ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍റെ ഭാഷാശൈലിയും സാഹിത്യാലങ്കാരവും ഉപമാപ്രയോഗങ്ങളും എത്രയോ ആകര്‍ഷകങ്ങളായിരുന്നു. ഇത് ദൈവത്തില്‍നിന്നെല്ലെന്ന നിഷേധികളുടെ വാദത്തിന്‍റെ മുനയൊടിച്ചുകൊണ്ട് ഖുര്‍ആന്‍ അവരെ വെല്ലുവിളിച്ചു. ഇതുപോലൊരു ഗ്രന്ഥമോ പത്ത് അധ്യായമോ അതിനുകഴിയുില്ലെങ്കില്‍ ഒരു അധ്യായമെങ്കിലുമോ ഉണ്ടാക്കാനാകുമോ എന്നായിരുന്നു ഖുര്‍ആന്‍റെ വെല്ലുവിളി. അക്ഷരാഭ്യാസമില്ലാത്ത മുഹമ്മദ് നബി ഇങ്ങനെ പറഞ്ഞപ്പോള്‍ അറബ് ജനത വിസ്മയിച്ചുപോയി. സാഹിത്യത്തില്‍ നിപുണരായിരുന്നവര്‍ ഖുര്‍ആനിലെ അധ്യായത്തിനുതുല്യമായ അധ്യായം നിര്‍മിക്കാന്‍ പരമാവധി പരിശ്രമിച്ചു. അവര്‍ അക്കാര്യത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. കാലങ്ങള്‍ക്കുശേഷവും ആ വെല്ലുവിളി അങ്ങനെത്തന്നെ നിലനില്ക്കുന്നു.
മനുഷ്യമനസ്സുകളെ അതിശക്തമായി സ്വാധീനിക്കുന്ന ശൈലീവൈശിഷ്ട്യത്താല്‍ മനോഹരമാണ് ഖുര്‍ആന്‍.
കാവ്യസൗന്ദര്യം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഇസ്‌റാഅ് സൂക്തം 88
88. പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു ശ്രമിച്ചാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാനാവില്ല- അവരെല്ലാം പരസ്പരം പിന്തുണച്ചാലും ശരി.