ഭാഷ

by admin
[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”ദൈവം” titleclr=”#000000″][/vc_headings]
[td_block_list_menu custom_title=”Sub Mneu” menu_id=”36″ menu_color=”#005da4″ menu_hover_color=”#c89200″ tdc_css=””]

ഇസ്‌ലാമികദര്‍ശനത്തിന്റെ അടിത്തറയാണ് ദൈവത്തിലുള്ള വിശ്വാസം. അല്ലാഹു എന്ന അറബിപദമാണ് ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഈ പ്രപഞ്ചത്തിലെ ഓരോ ഘടകത്തെയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അതുല്യപ്രഭാവനായ മഹാശക്തിയാണ് അവന്‍. അനാദിയും അനശ്വരനുമായി അവന്‍ സ്ഥലകാലങ്ങള്‍ക്ക് അതീതനായി നിലകൊള്ളുന്നു. അദൃശ്യനും അരൂപിയുമാണ് അവന്‍. പ്രപഞ്ചത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം അവന്റെ ഇച്ഛ ഒന്നുകൊണ്ടുമാത്രം നിര്‍വഹിക്കപ്പെടുന്നു. ഏകനായ അവന്റെ അറിവോ അനുവാദമോ കൂടാതെ ഒരു ഇലയനക്കം പോലും നടക്കുന്നില്ല. സ്രഷ്ടാവായ അല്ലാഹു എല്ലാവിധ ന്യൂനതകളില്‍നിന്നും മുക്തനാണ്.  സ്രഷ്ടാവിന്റെ മഹത്വത്തിനു ചേര്‍ന്നസര്‍വഗുണങ്ങളും അവനില്‍ പരിപൂര്‍ണമായി വിളങ്ങുന്നു. ആ മഹദ്ഗുണങ്ങള്‍ തന്റെ സാധ്യതയനുസരിച്ച് പരമാവധി കൈവരിക്കണമെന്ന് ഇസ്‌ലാം താല്‍പ്പര്യപ്പെടുന്നു.