[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”ജിസ് യ” titleclr=”#000000″][/vc_headings]

മുസ്‌ലിംകളല്ലാത്ത പ്രജകളില്‍നിന്ന് ഇസ്‌ലാമികരാഷ്ട്രം പിരിച്ചെടുക്കുന്ന സംരക്ഷണനികുതിയാണ് ജിസ്‌യ. ഇസ്‌ലാമിനോട് ശത്രുത വെച്ചുപുലര്‍ത്തുകയും അവസാനം വരെ യുദ്ധം ചെയ്യുകയും പരാജിതരായി കീഴടങ്ങുകയും ചെയ്തവരില്‍നിന്നു മാത്രമേ ജിസ്‌യ വാങ്ങിയിരുന്നുള്ളൂ. ശത്രുതയില്ലാത്തവരും കരാറിലേര്‍പ്പെട്ടവരുമായ അമുസ്‌ലിംകളില്‍നിന്ന് ജിസ്‌യ സ്വീകരിച്ചിരുന്നില്ല. വളരെ ചെറിയ സംഖ്യയാണ് ജിസ്‌യയായി സ്വീകരിച്ചിരുന്നത്. ഓരോ വ്യക്തിയില്‍നിന്നും സാമ്പത്തികശേഷിക്കനുസരിച്ചുമാത്രമാണ് ജിസ്‌യ വാങ്ങിയിരുന്നത്. അതിനേക്കാള്‍ അനേകമിരട്ടി സംഖ്യ സകാത്ത് എന്ന നിലയില്‍ നല്‍കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. കണക്കില്ലാത്ത സമ്പത്തുണ്ടെങ്കിലും ഒരു അമുസ്‌ലിം പ്രജ സകാത്ത് നല്‍കേണ്ടതില്ല. തീരെ വരുമാനമാര്‍ഗമില്ലാത്തവരെ ജിസ്‌യയില്‍നിന്നും ഒഴിവാക്കിയിരുന്നു. അവരുടെ സാമ്പത്തികബാധ്യതകള്‍ പൊതുഖജനാവില്‍നിന്ന് നല്‍കിയിരുന്നു.

ഒരു ആദര്‍ശരാഷ്ട്രമെന്ന നിലയില്‍ ഇസ്‌ലാമികരാഷ്ട്രത്തിന്‍റെ പ്രതിരോധം മുസ്‌ലിം പ്രജകളുടെ ബാധ്യതയാണ്. അല്ലാത്തവര്‍ക്ക് സൈനികസേവനം നിര്‍ബന്ധമല്ല. സൈനികസേവനത്തിന് സ്വയം തയ്യാറാവുന്ന അമുസ്‌ലിം പൗരന് ജിസ്‌യയില്‍ നിന്ന് ഒഴിവ് നല്‍കും. കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധന്മാര്‍, പൂജാരികള്‍ തുടങ്ങിയവരെ സൈനികസേവനത്തിന് കഴിയാത്തവര്‍ എന്ന പരിഗണനയില്‍ ജിസ്‌യയില്‍നിന്ന് ഒഴിവാക്കിയിരുന്നതായി ചരിത്രത്തില്‍ കാണാം. രാഷ്ട്രം പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കുകയും പ്രജകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാതെ പോകുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ പിരിച്ചെടുത്ത ജിസ്‌യ തിരിച്ചുനല്‍കണമെന്നതാണ് വ്യവസ്ഥ.

നികുതിക്കു തുല്യമായുള്ള നടപടിയല്ല ജിസ്‌യ. നികുതി എല്ലാ പൗരന്മാരും നല്‍കേണ്ടതാണ്. സകാത്ത് മുസ്‌ലിം പൗരന്മാര്‍ക്കും ജിസ്‌യ അമുസ്‌ലിം പൗരന്മാര്‍ക്കുമുള്ള ബാധ്യതകളാണ്.

ജിസ്‌യ

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം  അത്തൗബ സൂക്തം 29

അവര്‍ വിധേയരായി കൈയോടെ ജിസ്‌യ നല്‍കുംവരെ.

(ജിസ്‌യ = ഇസ്‌ലാമിക രാഷ്ട്രത്തിലെ പൗരന്മാരോട് സ്വീകരിക്കേണ്ട സമീപനമാണിവിടെ വിവരിക്കുന്നത്. രാജ്യദ്രോഹം നിര്‍ത്തി രാഷ്ട്രഘടനക്ക് വഴങ്ങും വരെയാണ് യുദ്ധം അനുവദിക്കപ്പെട്ടത്. ജിസ്‌യ നല്‍കലാണ് ഇതിന്റെ തെളിവ്. ജിസ്‌യ എന്നത് രാജ്യത്തെ പൗരന്മാരുടെ സംരക്ഷണത്തിനും രാജ്യത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കുമായി പൗരന്മാര്‍ നല്‍കുന്ന നികുതിയാണ്. മുസ്‌ലിംകള്‍ ഇത് നല്‍കുന്നതിനുപകരം സകാത്ത് നല്‍കുകയും നിര്‍ബന്ധ സൗജന്യ സൈനിക സേവനമനുഷ്ഠിക്കുകയും വേണം. അമുസ്‌ലിം പൗരന്മാര്‍ മുസ്‌ലിംകളെപ്പോലെ സൗജന്യ സൈനിക സേവനത്തിന് സന്നദ്ധമായാല്‍ ജിസ്‌യ നല്‍കേണ്ടതില്ല. ജിസ്‌യ പലരും തെറ്റിദ്ധരിച്ച പോലെ മതനികുതിയല്ലെന്ന് ഇത് വ്യക്തമാക്കുന്നു.)