രാഷ്ട്രീയവ്യവസ്ഥ

by admin

രാഷ്ട്രീയവ്യവസ്ഥ

കേവലമായ ആരാധനാചടങ്ങുകളുടെ സംഹിതയല്ല ഇസ്‌ലാം. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്ന ജീവിതരീതിയാണത്. അതിനാല്‍ രാഷ്ട്രീയവ്യവസ്ഥയിലും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്.

ഈ ലോകത്തിന്റെയും അതിലെ സകല ചരാചരങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവനാണ് മനുഷ്യരുടെ ഉടമസ്ഥനും രക്ഷിതാവും. ഒന്നിലും മനുഷ്യന് യഥാര്‍ഥ ഉടമസ്ഥാവകാശമില്ല. നമ്മുടേതെന്നു നാം കരുതുന്ന എല്ലാം അല്ലാഹു  നല്‍കിയതാണ്. അതിനാല്‍ നാം എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം അല്ലാഹുവിനേയുള്ളൂ. അവനാണ് യഥാര്‍ഥ പരമാധികാരിയും നിയമദാതാവും.

സ്രഷ്ടാവായ ദൈവത്തിന്റെ ‘ഭൂമിയിലെ ഖലീഫ’ (പ്രതിനിധി) എന്ന സ്ഥാനമാണ് മനുഷ്യനുള്ളത്. ദൈവത്തിന്റെ ഭൂമിയില്‍ ദൈവം നല്‍കിയ അധികാരങ്ങള്‍ ഉപയോഗിക്കുകയെന്നതാണ് മനുഷ്യന്റെ ഉത്തരവാദിത്വം. ഭൂമിയില്‍ നമുക്കുള്ള അധികാരങ്ങള്‍ ഭൂമിയുടെ ഉടമസ്ഥനായ അല്ലാഹു നിശ്ചയിച്ച പരിധിക്കപ്പുറം പോകാന്‍ പാടില്ല. ഇതാണ് ഖിലാഫത്ത് (പ്രാതിനിധ്യം) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

Facebook Comments