സമൂഹത്തിന്റെ വേര് കുടുംബമാണ്. വിവാഹത്തിലൂടെയാണ് കുടുംബം രൂപപ്പെടുന്നത്. പൊരുത്തമുള്ള ദാമ്പത്യമാണ് പക്വമായ തലമുറയ്ക്ക് തൊട്ടിലൊരുക്കുന്നത്. ഭദ്രമായ കുടുംബബന്ധങ്ങള്‍ക്ക് സംതൃപ്തമായ ദാമ്പത്യജീവിതം അനിവാര്യമാണ്. കുടുംബജീവിതത്തിന് ഇസ്‌ലാം പവിത്രമായ സ്ഥാനമാണ് കൊടുക്കുന്നത്. ഏകാന്തജീവിതവും ബ്രഹ്മചര്യവും ഇസ്‌ലാം അനുവദിക്കുന്നില്ല. കുടുംബത്തോടൊപ്പമുള്ള ജീവിതമാണ് ഇസ്‌ലാമികജീവിതവ്യവസ്ഥയുടെ കാതല്‍. കുടുംബത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാം പുരുഷനില്‍ അര്‍പ്പിച്ചിരിക്കുന്നു. തന്റെ ജീവിതപങ്കാളിയുടെയും സന്താനങ്ങളുടെയും ഐഹികജീവിതത്തിലെ ക്ഷേമവും സുരക്ഷയും മാത്രമല്ല, അവരുടെ ധാര്‍മികജീവിതവും പരലോകമോക്ഷവുംവരെ ഇപ്രകാരം കുടുംബവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
കുടുംബബന്ധം സൃഷ്ടിച്ചത് മഹത്തായ ദൈവികാനുഗ്രഹമായി ഖുര്‍ആന്‍ എടുത്തു പറയുന്നു:
വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവനാണ്.
അങ്ങനെ അവനെ രക്തബന്ധവും വിവാഹബന്ധവുമുള്ളവനാക്കി.
നിന്റെ നാഥന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്.
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ ഫുര്‍ഖാന്‍, സൂക്തം: 54)
വേദങ്ങള്‍
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 84-90
84. അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേര്‍വഴിയിലാക്കി. അതിനുമുമ്പ് നൂഹിനു നാം സത്യമാര്‍ഗം കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍പ്പെട്ട ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും നാം നേര്‍വഴിയിലാക്കി. അവ്വിധം നാം സല്‍ക്കര്‍മികള്‍ക്ക് പ്രതിഫലം നല്‍കുന്നു.
85. സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവര്‍ക്കും നാം സന്മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു.
86. അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്ത്വ് എന്നിവര്‍ക്കും നാം സന്മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു
87. അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ചിലരെ നാം മഹാന്മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.
88. അതാണ് അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു.
89. നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാണവര്‍. ഇപ്പോളിവര്‍ അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.
90. അവരെതന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും പിന്തുടരുക. പറയുക: ‘ഇതിന്റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല.’
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 213
213. മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി അവരോടൊപ്പം69 സത്യവേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ ജനം ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 84
84. പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഇറക്കിത്തന്നത്; ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്‌സന്തതികള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തത്; മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ നാഥനില്‍നിന്ന് വന്നെത്തിയത്- എല്ലാറ്റിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങളൊരു വിവേചനവും കാണിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് മാത്രം കീഴ്‌പെട്ട് ജീവിക്കുന്നവരുമാണ്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫജര്‍ സൂക്തം 14-19
14. നിന്റെ നാഥന്‍ പതിസ്ഥലത്തു തന്നെയുണ്ട്; തീര്‍ച്ച.
15. എന്നാല്‍ മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും, അങ്ങനെ അവനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ പറയും: ‘എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.’
16. എന്നാല്‍ അല്ലാഹു അവനെ പരീക്ഷിക്കുകയും, അങ്ങനെ അവന്റെ ജീവിതവിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, അവന്‍ പറയും: ‘എന്റെ നാഥന്‍ എന്നെ നിന്ദിച്ചിരിക്കുന്നു.’
17. കാര്യം അതല്ല; നിങ്ങള്‍ അനാഥയെ പരിഗണിക്കുന്നില്ല.
18. അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കുന്നുമില്ല.
19. പാരമ്പര്യമായിക്കിട്ടിയ സ്വത്ത് വാരിക്കൂട്ടി വെട്ടിവിഴുങ്ങുകയും ചെയ്യുന്നു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍മാഇദ സൂക്തം 48
48. പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും നാം ഓരോ നിയമവ്യവസ്ഥയും കര്‍മരീതിയും നിശ്ചയിച്ചു തന്നിട്ടുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ നിങ്ങളെ ഒന്നാകെ ഒരൊറ്റ സമുദായമാക്കുമായിരുന്നു. അങ്ങനെ ചെയ്യാത്തത് നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാല്‍ മഹത്കൃത്യങ്ങളില്‍ മത്സരിച്ചു മുന്നേറുക. നിങ്ങളുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളുടെയെല്ലാം നിജസ്ഥിതി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അന്‍കബൂത്ത് സൂക്തം 46.
ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: ”ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്.”
വിധിവിശ്വാസം
.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം യൂനുസ് സൂക്തം 100
100. ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും സത്യവിശ്വാസം സ്വീകരിക്കാനാവില്ല. ആലോചിച്ച് മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നിന്ദ്യത വരുത്തിവെക്കും.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തഗാബുന്‍ സൂക്തം 11
11. അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഒരാപത്തും സംഭവിക്കുന്നില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്റെ മനസ്സിനെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫുര്‍ഖാന്‍ സൂക്തം 2
2. ആകാശഭൂമികളുടെ ആധിപത്യത്തിനുടമയാണവന്‍. അവനാരെയും പുത്രനായി സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അര്‍റഅ്ദ് സൂക്തം 11
അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. എന്നാല്‍ അല്ലാഹു ഒരു ജനതക്ക് വല്ല ദുരിതവും വരുത്താനുദ്ദേശിച്ചാല്‍ ആര്‍ക്കും അത് തടുക്കാനാവില്ല. അവനൊഴികെ അവര്‍ക്ക് രക്ഷകനുമില്ല.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തൗബ സൂക്തം 51
51. പറയുക: അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 17-18
17. അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ? അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
18. അല്ലാഹു തന്റെ അടിമകളുടെമേല്‍ പരമാധികാരമുള്ളവനാണ്. അവന്‍ യുക്തിമാനാണ്. സൂക്ഷ്മജ്ഞനും.
അന്ത്യദിനം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അബസ സൂക്തം 33-38
33. എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.
34. അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.
35. മാതാവിനെയും പിതാവിനെയും.
36. ഭാര്യയെയും മക്കളെയും.
37. അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.
38. അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 30
30. ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു.
.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 30
28. നാം അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന ദിനം. അന്ന് നാം ബഹുദൈവവിശ്വാസികളോടു പറയും: ”നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിവെച്ചവരും അവിടെത്തന്നെ നില്‍ക്കുക.” പിന്നീട് നാം അവരെ പരസ്പരം വേര്‍പ്പെടുത്തും. അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍ പറയും: ”നിങ്ങള്‍ ഞങ്ങളെ ആരാധിച്ചിരുന്നില്ല.
29. ”അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അശ്രദ്ധരായിരുന്നു.”
30. അന്ന് അവിടെവെച്ചു ഓരോ മനുഷ്യനും താന്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ രുചി അനുഭവിച്ചറിയും. എല്ലാവരും തങ്ങളുടെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടും. അവര്‍ കെട്ടിയുണ്ടാക്കിയ കള്ളത്തരങ്ങളൊക്കെയും അവരില്‍നിന്ന് തെന്നിമാറിപ്പോകും.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അശ്ശുഅരാഅ് സൂക്തം 88-93
88. ”സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്.
89. ”കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.”
90. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് അന്ന് സ്വര്‍ഗം വളരെ അടുത്തായിരിക്കും.
91. വഴിപിഴച്ചവരുടെ മുന്നില്‍ നരകം വെളിപ്പെടുത്തുകയും ചെയ്യും.
92,93. അന്ന് അവരോടു ചോദിക്കും: ”അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിച്ചിരുന്നവയെല്ലാം എവിടെപ്പോയി? അവ നിങ്ങളെ സഹായിക്കുന്നുണ്ടോ? എന്നല്ല; അവയ്ക്ക് സ്വയം രക്ഷപ്പെടാനെങ്കിലും കഴിയുന്നുണ്ടോ?”
.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അമ്പിയാഅ് സൂക്തം 101-104
101. എന്നാല്‍ നേരത്തെ തന്നെ നമ്മില്‍ നിന്ന് നന്മ ലഭിച്ചവര്‍ അതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടും.
102. അവരതിന്റെ നേരിയ ശബ്ദംപോലും കേള്‍ക്കുകയില്ല. അവര്‍ എന്നെന്നും തങ്ങളുടെ മനസ്സിഷ്ടപ്പെടുന്ന സുഖാസ്വാദ്യതകളിലായിരിക്കും.
103. ആ മഹാ സംഭ്രമം അവരെ ഒട്ടും ആകുലരാക്കുകയില്ല. മലക്കുകള്‍ അവരെ സ്വീകരിച്ച് എതിരേല്‍ക്കും. മലക്കുകള്‍ അവര്‍ക്കിങ്ങനെ സ്വാഗതമോതുകയും ചെയ്യും:”നിങ്ങളോടു വാഗ്ദാനം ചെയ്ത ആ മോഹന ദിനമാണിത്.”
104. പുസ്തകത്താളുകള്‍ ചുരുട്ടുംപോലെ ആകാശത്തെ നാം ചുരുട്ടിക്കൂട്ടുന്ന ദിനമാണത്. നാം സൃഷ്ടി ആദ്യമാരംഭിച്ചപോലെ തന്നെ അതാവര്‍ത്തിക്കും. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാമത് നടപ്പാക്കുകതന്നെ ചെയ്യും.
ദൈവദൂതന്മാര്‍
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 132
132. ഇബ്‌റാഹീമും യഅ്ഖൂബും32 തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: ”എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു തന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്‌ലിംകളായല്ലാതെ മരണപ്പെടരുത്.”
.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ഇബ്‌റാഹീം സൂക്തം 4
നാം നിയോഗിച്ച ഒരു ദൂതന്നും തന്റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല. അവര്‍ക്കത് വിവരിച്ചുകൊടുക്കാനാണ് അങ്ങനെ ചെയ്തത്. അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന്‍ ഏറെ പ്രതാപിയും യുക്തിമാനും തന്നെ.
.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫാത്വിര്‍ സൂക്തം 24
24. നാം നിന്നെ അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായാണ്. മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.
.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നജ്മ് സൂക്തം 3-4
3. അദ്ദേഹം തോന്നിയപോലെ സംസാരിക്കുന്നുമില്ല.
4. ഈ സന്ദേശം അദ്ദേഹത്തിനു നല്‍കപ്പെട്ട ദിവ്യ ബോധനം മാത്രമാണ്.
മാലാഖ
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 30
30. നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ”ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.” അവരന്വേഷിച്ചു: ”ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.” അല്ലാഹു പറഞ്ഞു: ”നിങ്ങളറിയാത്തത് ഞാനറിയുന്നു.”
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നഹല്‍ സൂക്തം 2
2. അല്ലാഹു തന്റെ ദാസന്മാരില്‍ നിന്ന് താനിച്ഛിക്കുന്നവരുടെ മേല്‍ തന്റെ തീരുമാനപ്രകാരം ദിവ്യചൈതന്യവു1 മായി മലക്കുകളെ ഇറക്കുന്നു. ”നിങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക: ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എന്നെ സൂക്ഷിച്ചു ജീവിക്കുക.”
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അസ്സുമര്‍ സൂക്തം 75
75. മലക്കുകള്‍ തങ്ങളുടെ നാഥനെ വാഴ്ത്തിയും കീര്‍ത്തനം ചെയ്തും സിംഹാസനത്തിനു ചുറ്റും അണിനിരന്നതായി നിനക്കു കാണാം. അപ്പോള്‍ ജനത്തിനിടയില്‍ നീതിപൂര്‍വമായ വിധിത്തീര്‍പ്പുണ്ടാകും. ‘പ്രപഞ്ച നാഥനായ അല്ലാഹുവിന് സ്തുതി’യെന്ന് പറയപ്പെടുകയും ചെയ്യും.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഖദര്‍ സൂക്തം 4
4. ആ രാവില്‍ മലക്കുകളും ജിബ്‌രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി.
ആദര്‍ശം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അര്‍റഅ്ദ് സൂക്തം 28
സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഇഖ്‌ലാസ് സൂക്തം 1-4
1. പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.
2.അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.
3. അവന്‍ പിതാവോ പുത്രനോ അല്ല.
4. അവനു തുല്യനായി ആരുമില്ല.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 103
103.കണ്ണുകള്‍ക്കൊന്നും അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ എല്ലാ കണ്ണുകളെയും കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 255
255. അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യവുമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 48
48. അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചമച്ചുണ്ടാക്കുന്നത്; തീര്‍ച്ച.
ദൈവം
പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.
അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്.
ഏവരാലും ആശ്രയിക്കപ്പെടുന്നവ നും.
അവന്‍ പിതാവോ പുത്രനോ അല്ല.
അവനു തുല്യനായി ആരുമില്ല.
[/accordion_son][accordion_son title=”നബി വചനങ്ങള്‍” clr=”#0f6dbf” bodybg=”#eaeaea” bgclr=”#dbdbdb”]
മാലാഖ
ഉമറുബ്‌നുല്‍ ഖത്വാബില്‍നിന്ന് നിവേദനം: നബിയോട് ജിബ്രീല്‍ ചോദിച്ചു: ഈമാന്‍ എന്നാല്‍ എന്താെണെന്ന് പറഞ്ഞുതന്നാലും!
തിരുദൂതര്‍ പറഞ്ഞു: അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും പരലോകത്തിലും വിശ്വസിക്കുക; ഗുണദോഷങ്ങളായ സകല കാര്യങ്ങളും അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണെന്നും വിശ്വസിക്കുക. -സ്വഹീഹു മുസ്‌ലിം
പ്രവാചകന്മാര്‍
1. തിരുനബി അരുളി: ഉത്തമമായ വചനം അല്ലാഹുവിന്റെ ഗ്രന്ഥവും ഉത്തമമായ ചര്യ മുഹമ്മദിന്റെ ചര്യയുമാണ്.
(സ്വഹീഹു മുസ്‌ലിം)
2. തിരുനബി അരുളി: തന്റെ പിതാവിനേക്കാളും സന്താനത്തേക്കാളും മുഴുവന്‍ മനുഷ്യരേക്കാളും എന്നെ സ്‌നേഹിക്കുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല.
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)
3. അംറുബ്‌നുല്‍ ആസ് നിവേദനം ചെയ്യുന്നു:
നബി പറഞ്ഞു.”തന്റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നതിനെ പിന്തുടരുന്നതുവരെ നിങ്ങളിലാരും സത്യവിശ്വാസിയാവുകയില്ല.”
(മശ്കൂത്ത്)
4. അബ്ദുല്ലാഹില്‍ മുഗഫ്ഫലില്‍നിന്ന് നിവേദനം: ഒരാള്‍ നബിയുടെ അടുക്കല്‍ വന്നു പറഞ്ഞു. ”ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.” നബി അയാളോട് പറഞ്ഞു.”നീ എന്താണ് പറയുന്നതെന്ന് നല്ലവണ്ണം ആലോചിക്കുക.” ‘അല്ലാഹുവാണ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു എന്ന് അയാള്‍ മൂന്നുതവണ പറഞ്ഞു. അപ്പോള്‍ തിരുനബി പറഞ്ഞു.”നീ പറഞ്ഞത് ആത്മാര്‍ഥമായിട്ടാണെങ്കില്‍ ദാരിദ്ര്യത്തെ ചെറുക്കാനുള്ള പടയങ്കി നീ ഒരുക്കുക. മലവെള്ളം അതിന്റെ ലക്ഷ്യം പ്രാപിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ദാരിദ്ര്യം എന്നെ സ്‌നേഹിക്കുന്നവനെ പിടികൂടുന്നതാണ്.”-തിര്‍മിദി
5. ഒരു ദിവസം തിരുനബി അംഗസ്‌നാനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിനായി നബി ഉപയോഗിച്ച വെള്ളം അനുചരന്മാര്‍ തങ്ങളുടെ ശരീരത്തില്‍ പുരട്ടിക്കൊണ്ടിരുന്നു. അപ്പോള്‍ തിരുനബി ചോദിച്ചു.”ഇതിന് നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?” ‘അല്ലാഹുവിനോടും അവന്റെ തിരുദൂതരോടുമുള്ള സ്‌നേഹം.” അവര മറുപടിയായി പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു.”അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹവും അവരിരുവര്‍ക്കും നിങ്ങളോടുള്ള സ്‌നേഹവും ഒരാളെ സന്തുഷ്ടനാക്കുന്നുവെങ്കില്‍ സംസരിക്കുമ്പോള്‍ അവന്‍ സത്യംമാത്രം പറയട്ടെ. വിശ്വസിച്ച് ഏല്‍പിക്കപ്പെട്ട വസ്തുക്കള്‍ യഥാവിധി തിരിച്ചുകൊടുക്കട്ടെ. അയല്‍വാസിയുമായി നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യട്ടെ.”
(മശ്കൂത്ത്)
ദൈവം
1. സുഫ്‌യാനുബ്‌നു അബ്ദില്ലായില്‍നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ”അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടല്ലാതെ മറ്റാരോടും ഞാന്‍ ചോദിക്കേണ്ടിവരാത്തവിധം എനിക്ക് ഇസ്‌ലാമിനെപ്പറ്റി ഒരു വിവരണം നല്കിയാലും’ എന്ന് ഞാന്‍ നബിയോട് പറഞ്ഞു. തിരുനബി മറുപടി പറഞ്ഞു: ”അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് നീ പറയൂ. എന്നിട്ട് നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കൂ.”
2. അനസ് ഉദ്ധരിക്കുന്ന ഒരു നബി വചനം. അനസ് പറയുന്നു: അത്യുന്നതനായ ദൈവം ഇങ്ങനെ പറഞ്ഞതായി റസൂല്‍ പറയുന്നത് ഞാന്‍ കേട്ടു. ”ആദമിന്റെ പുത്രാ, നീ എന്നോട് പ്രാര്‍ഥിക്കുകയും എന്റെ കാരുണ്യം ആശിക്കുകയും ചെയ്യുന്ന കാലമത്രയും നിന്റെ പക്കല്‍നിന്ന് സംഭവിക്കുന്ന പാപങ്ങള്‍ ഗൗനിക്കാതെ ഞാന്‍ നിനക്ക് മാപ്പ് നല്‍കുന്നതാണ്. ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്‍ ചക്രവാത്തോളമെത്തിയിട്ട് നീ എന്നോട് മാപ്പു ചോദിച്ചാലും ഞാന്‍ നിനക്ക് മാപ്പു നല്‍കുന്നതാണ്. ആദമിന്റെ പുത്രാ, ഭൂമിയോളം വരുന്ന കുറ്റങ്ങള്‍ ചെയ്തശേഷം നീ എന്റെയടുത്തു വന്നാലും എന്നോട് മറ്റൊന്നിനെയും (ദിവ്യത്വത്തിലും അധികാരത്തിലും) പങ്കു ചേര്‍ക്കാത്ത നിലയിലാണ് നീയെന്നെ കണ്ടുമുട്ടുന്നതെങ്കില്‍ ആ പാപങ്ങളുടെ അത്രതന്നെ പാപമോചനവുമായി ഞാന്‍ നിന്റെയടുത്തുവരുന്നതാണ്.”
(തിര്‍മിദി)
3. തിരുനബി അരുള്‍ ചെയ്തു: ആര്‍ അല്ലാഹുവിനുവേണ്ടി സ്‌നേഹിക്കുകയും അല്ലാഹുവിനുവേണ്ടി കോപിക്കുകയും അല്ലാഹുവിനുവേണ്ടി കൊടുക്കുകയും അല്ലാഹുവിനുവേണ്ടി തടയുകയും ചെയ്യുന്നുവോ അവന്‍ തന്റെ ഈമാന്‍ പൂര്‍ത്തീകരിച്ചു.
(സ്വഹീഹുല്‍ ബുഖാരി)
5. അബൂഹുറൈറ നിവേദനം ചെയ്യുന്നു. നബി പറഞ്ഞു: ”അല്ലാഹു നിങ്ങളില്‍ മൂന്നു കാര്യങ്ങള്‍ ഉണ്ടാകുന്നത് ഇഷ്ടപ്പെടുകയും മൂന്നു കാര്യങ്ങള്‍ ഉണ്ടാകുന്നത് വെറുക്കുകയും ചെയ്യുന്നു. അവന് ഇബാദത്ത് ചെയ്യുക, അവനില്‍ (അവന്റെ ദിവ്യത്വത്തില്‍) മറ്റാരെയും പങ്കാളികളാക്കാതിരിക്കുക, ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ ഒറ്റക്കെട്ടായി മുറുകെപ്പിടിക്കുക എന്നിവയാണ് അവന്‍ നിങ്ങള്‍ക്കായി ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങള്‍. കണ്ടതും കേട്ടതും കൊണ്ടുനടക്കുക, ചോദ്യങ്ങള്‍ പെരുപ്പിക്കുക, ധനം പാഴാക്കുക എന്നിവയത്രേ അവന്‍ വെറുക്കുന്ന കാര്യങ്ങള്‍.”
(സ്വഹീഹു മുസ്‌ലിം)
6. തിരുനബി (അബ്ദുല്‍ ഖൈസ് ഗോത്രത്തിന്റെ നായകന്മാരോട്) ചോദിച്ചു. ”അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുകയെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?” അവര്‍ പറഞ്ഞു. ”അത് ഏറ്റവും നന്നായി അറിയുക അല്ലാഹുവിനും അവന്റെ ദൂതനും തന്നേ.” അപ്പോള്‍ നബി അവര്‍ക്കു പറഞ്ഞുകൊടുത്തു. ”അല്ലാഹു ഒഴികെ ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് കൊടുക്കുക. റമദാനില്‍ നോമ്പ് അനുഷ്ഠിക്കുക. ഇവയാണ് അവ.”
(മശ്കൂത്ത്)
ആദര്‍ശം
ഉമറുബ്‌നുല്‍ ഖത്വാബില്‍നിന്ന് നിവേദനം: നബിയോട് ജിബ്രീല്‍ ചോദിച്ചു: ഈമാന്‍ എന്നാല്‍ എന്താെണെന്ന് പറഞ്ഞുതന്നാലും!
തിരുദൂതര്‍ പറഞ്ഞു: അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും പരലോകത്തിലും വിശ്വസിക്കുക; ഗുണദോഷങ്ങളായ സകല കാര്യങ്ങളും അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണെന്നും വിശ്വസിക്കുക. -സ്വഹീഹു മുസ്‌ലിം
പരലോകം
1. റസൂല്‍ പറഞ്ഞു.’നിങ്ങളില്‍ ഓരോരുത്തരുമായും ദ്വിഭാഷിയും മറയുമില്ലാതെ അ്‌ലാഹു നേരിട്ട് സംഭാഷണം നടത്തുന്നതാണ്. മനുഷ്യന്‍ തന്റെ വലതു ഭാഗത്തേക്ക് നോക്കുന്നു. (വല്ല സഹായിയുമുണ്ടോയെന്ന്) അവന്റൈ കര്‍മങ്ങളല്ലാതെ മറ്റൊന്നും അവന്‍ കാണുകയില്ല. അനന്തരം ഇടതുഭാഗത്തേക്ക് അവന്‍ നോക്കുന്നു. അവന്‍ തന്റെ കര്‍മങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. പിന്നീട് തന്റെ മുന്‍ഭാഗത്തേക്ക് നോക്കുന്നു. അവിടെ കണ്‍മുമ്പില്‍ നരകമല്ലാതെ മറ്റൊും അവന്‍ കാണുന്നില്ല. അതുകൊണ്ട് ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. ”
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
2. നബി അരുളി,’ഇഹലോകവാസകളില്‍ ഏറ്റവും സമ്പനായ ഒരു നരകാവകാശിയെ അന്ത്യനാളില്‍ കൊണ്ടുവന്ന് നരകത്തില്‍ മുക്കിയെടുത്ത് മനുഷ്യാ നീ വല്ല നന്മയും കണ്ടിട്ടുണ്ടോ, വല്ല അനുഗ്രഹവും അനുഭവിച്ചിട്ടുണ്ടോ എന്ന് അവനോടു ചോദിക്കപ്പെടുന്നു. ‘അല്ലാഹുവാണ, നാഥാ, ഇല്ല’ എന്നവന്‍ പറയും. ഇഹലോകത്ത് വെച്ച് ഏറ്റവും ദുരിതമനുഭവിച്ച് ഒരു സ്വര്‍ഗാവകാശിയെ കൊണ്ടുവ് സ്വര്‍ഗത്തിലൊന്ന് മുക്കിയെടുത്ത് അവനോട് ചോദിക്കപ്പെടും. ‘മനുഷ്യാ, നീ വല്ല ദുരിതവും കണ്ടിട്ടുണ്ടോ? വല്ല ജീവിതക്ലേശവും അനുഭവിച്ചിട്ടുണ്ടോ?’ ‘അല്ലാഹുവാണ, നാഥാ, യാതൊരു ദുരിതവും ഞാന്‍ അനുഭവിച്ചിട്ടില്ല, യാതൊരു ക്ലേശവും ഞാന്‍ കണ്ടിട്ടുല്ല എന്നവന്‍ പറയും.
(സ്വഹീഹു മുസ്‌ലിം)
3. നബി അരുളി.’ഞാന്‍ നരകാഗ്നിയേക്കാള്‍ ഭയാനകമായ മറ്റൊന്നും കണ്ടിട്ടില്ല. അതില്‍നിന്നും ഓടിയകലേണ്ടവന്‍ കിടന്നുറങ്ങുകയാണ്. സ്വര്‍ഗത്തേക്കാള്‍ ഉത്കൃഷ്ടമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല. അതിനെ തേടുന്നവനും കിടന്നുറങ്ങുകയാണ്.
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
4. നരകം ഇച്ഛാഭിലാഷങ്ങളാല്‍ വലയിതമാണ്. സ്വര്‍ഗം അനിഷ്ടകരമായ കാര്യങ്ങളാലും
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
5. ഇബ്‌നു ഉമര്‍ പറയുന്നു.’നബി എന്റെ ചുമലുകളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.’ഈ ലോകത്ത് നീയൊരു അപരിചിതനെപ്പോലെയാവുക. അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെ.” (സ്വഹീഹു ബുഖാരി)
വിധിവിശ്വാസം
1. അബൂഖുസാമ തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നു. ‘ഞാന്‍ നബിയോട് ചോദിച്ചു.’പ്രവാചകരേ, ഞങ്ങള്‍ രോഗശമനാര്‍ഥം ഉപയോഗിക്കുന്ന മന്ത്രവും ഔഷധങ്ങളും ദുഃഖ ദുരിതങ്ങള്‍ അകറ്റാന്‍ വേണ്ടി ചെയ്യുന്ന മറ്റു രക്ഷാപ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ വല്ല വിധിയെയും മാറ്റുമോ? ”
തിരുമേനി മറുപടിയായി പറഞ്ഞു. ‘ അതും അല്ലാഹുവിന്റെ വിധിയില്‍പ്പെട്ടതാണ്.”
(തിര്‍മിദി)
2. നബി പറഞ്ഞു.’ ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന്റെയടുക്കല്‍ ഏറെ പ്രിയപ്പെട്ടവനുമാണ്. എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരപ്രദമായ കാര്യത്തില്‍ അതീവ താല്‍പര്യം കാണിക്കുക. അല്ലാഹുവിനോട് സഹായമര്‍ഥിക്കുകയും ചെയ്യുക. നീ ദുര്‍ബലനാവരുത്. നിനക്ക് വല്ല ആപത്തും വന്നാല്‍, ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍,ഇങ്ങനെ വരുമായിരുന്നു എന്നൊന്നും നീ പറയരുത്. മറിച്ച്, അല്ലാഹു (എല്ലാം) വിധിച്ചിരിക്കുന്നു, അവന്‍ ഉദ്ദേശിച്ചത് ചെയ്യും എന്നു നീ പറയുക. കാരണം, അങ്ങനെയായിരുന്നെങ്കില്‍ എന്ന പ്രയോഗം പിശാചിന്റെ ചെയ്തികള്‍ക്കുള്ള വാതില്‍ തുറക്കുന്നു.
(മശ്കൂത്ത്)
3. അബൂ അ്ബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞു: സത്യസന്ധനും വിശ്വസ്തനുമായ പ്രവാചകന്‍ ഞങ്ങളെ അറിയിച്ചിരിക്കുന്നു. ‘ നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടി നാല്‍പത് ദിവസം തന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ രേതസ്‌കണമായി നിലകൊള്ളുന്നു. പിന്നീട് അത്രതന്നെ കാലം ഒട്ടിപ്പിടിച്ച വസ്തുവായും. തുടര്‍ന്ന്‍ മാംസക്കഷ്ണമായും അത്രതന്നെ സ്ഥിതിചെയ്യുന്നു പിന്നീട് അതില്‍ ജീവചൈതന്യം സന്നിവേശിപ്പിക്കാന്‍ മലക്ക് നിയോഗിക്കപ്പെടുന്നു. ഭക്ഷണം, ജീവിതാവധി, പ്രവര്‍ത്തനം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍, എന്നീ നാലുകാര്യങ്ങള്‍ രേഖപ്പെടുത്താന്‍ മലക്ക് ആജ്ഞാപിക്കപ്പെടുകയും ചെയ്യുന്നു. അല്ലാഹുവാണ, അവനല്ലാതെ ഒരു ഇലാഹുമില്ല. നിങ്ങളിലൊരാള്‍ സ്വര്‍ഗാവകാശിയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. അങ്ങനെ അവനും സ്വര്‍ഗവും തമ്മില്‍ ഒരു മുഴം അകലമേയുള്ളൂ എന്ന നില വരും. അപ്പോള്‍ വിധി അവനെ മുന്‍കടക്കും. അവന്‍ നരകവാസിയുടെ കര്‍മങ്ങള്‍ അനുഷ്ഠിക്കും. അങ്ങനെ അതില്‍ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിലൊരാള്‍ നരകാവകാശിയുടെ കര്‍മരീതി പിന്തുടരും. അങ്ങനെ അവനും നരകത്തിനുമിടയില്‍ അകലം ഒരു മുഴം മാത്രം എന്ന നിലവരും. അപ്പോള്‍ വിധി അവനെ മറികടക്കും. സ്വര്‍ഗവാസിയുടെ കര്‍മങ്ങള്‍ അവന്‍ കൈകൊള്ളും. അതുവഴി അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
വേദം
1. റസൂല്‍ പറഞ്ഞു; വിശുദ്ധ ഖുര്‍ആന്‍ ഹലാല്‍ (അനുവദനീയം), ഹറാം (നിഷിദ്ധം), മുഹ്കം (ഭദ്രം), മുതശാബിഹ് (സദൃശമായത്)അംഥാല്‍ (ഉപമകള്‍) എന്നിങ്ങനെ അഞ്ചു വിധത്തിലാണ് അവതരിച്ചിരിക്കുന്നത്. അതിനാല്‍, അനുവദനീയമായതിനെ അനുവദനീയമയും നിഷിദ്ധമായതിനെ നിഷിദ്ധമായും നിങ്ങള്‍ അംഗീകരിക്കുക. ഭദ്രമായതിനെ അനുഷ്ഠിക്കുകയും സദൃശമായതിനെ വിശ്വസിക്കുകയും ചെയ്യുക. ഉപമകളില്‍നിന്ന് പാഠമുള്‍ക്കൊള്ളുക.
(മശ്കൂത്ത്)
2. റസൂല്‍ പറഞ്ഞു. ‘അല്ലാഹു നിര്‍ബന്ധവിധികള്‍ നല്കിയിരിക്കുന്നു. അവയെ നിങ്ങള്‍ പാഴാക്കരുത്. ചില കാര്യങ്ങള്‍ അവന്‍ നിരോധിച്ചിട്ടുണ്ട്. അത് ലംഘിക്കരുത്. ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അവയെ നിങ്ങള്‍ മറികടക്കരുത്. ബോധപൂര്‍വം തന്നെ ചില കാര്യങ്ങളെക്കുറിച്ച് മൗനം പാലിച്ചിട്ടുണ്ട്. അവയെക്കുറിച്ച് അന്വേഷിക്കരുത്.
(മശ്കൂത്ത്)
3. സിയാദുബ്‌നു ലബീദില്‍നിന്ന് നിവേദനം: നബി അല്‍പനേരം എന്തോ ഓര്‍ത്തശേഷം ഇങ്ങനെ പറഞ്ഞു.’അറിവ് നഷ്ടപ്പെടുന്ന വേളയിലാണ് അതുണ്ടാവുക.”
ഞാന്‍ ചോദിച്ചു. ‘പ്രവാചകരേ, എങ്ങനെയാണ് അറിവ് നഷ്ടപ്പെടുക? ഞങ്ങള്‍ ഖുര്‍ആന്‍ പഠിക്കുന്നു. ഞങ്ങളുടെ സന്താനങ്ങളെ പഠിപ്പിക്കുന്നു. അവര്‍ തങ്ങളുടെ സന്താനങ്ങളെ പഠിപ്പിക്കുന്നു പിന്നെയെങ്ങനെ നഷ്ടപ്പെടാനാണ് അറിവ്? ”
പ്രവാചകന്‍ പറഞ്ഞു.’അയ്യോ സിയാദ്! താങ്കളെ മദീനയിലെ അല്പം വിവരമുള്ള ഒരാളായാണ് ഞാന്‍ കാണുന്നത്. ഈ ജൂതന്മാരും ക്രിസ്ത്യാനികളും തൗറാത്തും ഇഞ്ചീലും പാരായണം ചെയ്യുന്നു. അവയിലുള്ളതൊന്നും അനുഷ്ഠിക്കുന്നുമില്ല.”
(ഇബ്‌നു മാജ)
പ്രവാചകന്മാര്‍
പ്രവാചകന്മാര്‍
പ്രവാചകന്‍ പറഞ്ഞു.’എന്റെയും എനിക്കുമുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെയും ഉപമ. അതിമനോഹരമായ ഒരു ഭവനം പടുത്തുയര്‍ത്തിയവനെപ്പോലെയാണ്. അയാള്‍ വീട് ന്നനായി പണിതു മോടിപിടിപ്പിച്ചു. അവിടേക്ക് വന്ന സന്ദര്‍ശകരെ അതു വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ, അതില്‍ സ്ഥാപിക്കാന്‍ ഒരു ഇഷ്ടികകൂടി ബാക്കിയുണ്ടല്ലോ എ് അവര്‍ അഭിപ്രായപ്പെട്ടു. ഞാനാകുന്നു ആ ഇഷ്ടിക.ഞാനാണ് അന്ത്യപ്രവാചകൻ
അന്ത്യപ്രവാചകന്‍.
[/accordion_son][accordion_son title=”ഉദ്ധരണികള്‍” clr=”#0f6dbf” bodybg=”#eaeaea” bgclr=”#dbdbdb”]
ആദര്‍ശം
വാട്‌സന്‍
ലോകത്തുള്ള മറ്റൊരു ജനതയും മുസ്‌ലിംകളുടെ അത്രതന്നെ മതബോധമുള്ളവരാണെന്ന് ബോധ്യപ്പെടുത്തിയിട്ടില്ലാ എന്ന് ധൈര്യസമേതം പറയുവാന്‍ കഴിയും. ഒരു മുസ്‌ലിമിന്റെ ജീവിതകാലം മുഴുവന്‍ ദൈവവിചാരം കൊണ്ട് നര്‍ഭരമായിരിക്കുന്നു.
(Charles R. Watson : What is this Muslim world? London 1937 pp 38-9)
വില്‍സണ്‍
എല്ലായിടങ്ങളിലും ഉള്ള മുസ്‌ലിംകളുടെ ഐക്യത്തിന്റെ അടിസ്ഥാനം ഒരേ ഒരു സാക്ഷ്യത്തിന്റെ വാചകമാണ്. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണ്.
(J Christy Wilson, Intruducing Islam. New York 1950 p. 20)[/accordion_son][accordion_son title=”ബുക്‌സ്” clr=”#0f6dbf” bodybg=”#eaeaea” bgclr=”#dbdbdb”]
പരലോകം ഖുര്‍ആനില്‍
കെ. സി അബ്ദുള്ള മൗലവി
പ്രസാധനം: ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
ദൈവം, പ്രപഞ്ചം, മനുഷ്യന്‍, ജീവിതം എന്നിവയെ സംബന്ധിച്ച് സമഗ്രവും സുഭദ്രവുമായ സവിശേഷ വീക്ഷണവും വിഭാവനയുമുണ്ട് ഇസ്ലാമിന്. മൗലികവും സര്‍വ്വപ്രധാനവുമായ പ്രസ്തുത കാഴ്ചപ്പാടിനെ കാമ്പും കാതലുമാണ് പരലോകം. വിശുദ്ധ ഖുര്‍ആനില്‍ പരലോകം. വിശുദ്ധ ഖുര്‍ആനില്‍ പരലോകസംബന്ധമായി വന്ന കാര്യങ്ങള്‍ വിഷയാധിഷ്ഠിതമായി ക്രോഡീകരിച്ച പുസ്തകം. ശക്തമായ ശൈലി, സരളമായ ഭാഷ. 169 രൂപയാണ് പുസ്തകത്തിന്റെ വില
വിധിവിശ്വാസം : ചില ലളിത പാഠങ്ങള്‍
ലേഖന സമാഹാരം : യൂസുഫല്‍ ഖറദാവി, അലൈവ മുസ്വ്ത്വഫാ,അലി ജമാസ്
വിവര്‍ത്തനം : അബ്ദുല്ലത്വീഫ് കൊടുവള്ളി
പ്രസാധനം: ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
വിധിവിശ്വാസത്തെ കുറിച്ച് വിശ്വവിഖ്യാതരായ മൂന്ന് മഹാപണ്ഡിതന്മാരുടെ പ്രമാണയുക്തവും വസ്തുനിഷ്ഠവുമായ പഠനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഉള്ളടക്കം കൊണ്ടും അവതരണത്തിലെ യുക്തിഭദ്രത കൊണ്ടും ഉജ്ജ്വലവും മഹത്തരവുമാണിത്. ദൈവവിധിയെ സംബന്ധിച്ച ആശയകുഴപ്പത്തിന് അറുതിവരുത്തി നേര്‍വഴി കാണിക്കുന്നു ഈ കൃതി. 35 രൂപയാണ് പുസ്തകത്തിന്റെ വില
അല്ലാഹു
ആരാണ് അല്ലാഹു? എന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കണം? അല്ലാഹുവെ മാത്രം ആരാധിക്കുതിന്റെ യുക്തിയെന്ത്? ദൈവത്തിന് ബഹുത്വവും പങ്കാളിത്തവും എന്തുകൊണ്ട് പാടില്ല? ഇതുപോലെ നമ്മുടെ മനസ്സിലുയരുന്ന അനേകം ചോദ്യങ്ങള്‍ക്ക് ലളിതമായ ഭാഷയില്‍ സൂക്ഷ്മമായ അന്വേഷണം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍ പണ്ഡിതനും എഴുത്തുകാരനുമായ ടി.കെ ഉബൈദ്. കോഴിക്കോട് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ് പ്രസാധകര്‍. നാല്പത് രൂപയാണ് വില.
ദൈവം മതം വേദം: സ്‌നേഹസംവാദം
ദൈവം, മതം, വേദം, പരലോകം, വിഗ്രഹാരാധന, പുനര്‍ജന്മം, അദ്വൈതം, അവതാരസങ്കല്പം, പരിണാമസിദ്ധാന്തം, വിധിവിശ്വാസം, സ്ത്രീപുരുഷസമത്വം തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്ത വിശ്വാസവീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുവര്‍ക്കിടയില്‍ സൗഹൃദപൂര്‍ണമായ സംവാദങ്ങളുടെ ക്രോഡീകരണം. പ്രമുഖ ഇസ്‌ലാമികപണ്ഡിതനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്‍ കേരളത്തിലെ വിവിധ മതസംവാദസൗഹൃദസദസ്സുകളില്‍ നടത്തിയ വിശദീകരണങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കു ഡയലോഗ് സെന്റര്‍ കേരളയാണ് പ്രസാധകര്‍. 170 രൂപയാണ് പുസ്തകത്തിന്റെ വില
ഇസ്‌ലാമികപാഠങ്ങള്‍
അബൂസലീം അബ്ദുല്‍ ഹയ്യ്
വിവര്‍ത്തനം: വി.പി മുഹമ്മദലി
പ്രസാധനം: ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
ഇസ്‌ലാമികവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ലളിതമായി വിവരിക്കുന്ന കൃതിയാണിത്. ഗഹനമായ ചര്‍ച്ചകള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. ഇസ്‌ലാം, ഈമാന്‍, സല്‍ക്കര്‍മം, സദാചാരം, അവകാശങ്ങള്‍, ബാധ്യതകള്‍, സേവനം, സംഘടന, ദിക്‌റുകള്‍, പ്രാര്‍ഥനകള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഏവര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ ഇതില്‍ വിശദീകരിക്കുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പഠിക്കാനാഗ്രഹിക്കു സാധാരണക്കാര്‍ക്ക് ഇത് നല്ലൊരു കൈപ്പുസ്തകമാണ്.
വിശ്വാസം കര്‍മം സംശയങ്ങള്‍ക്ക് മറു
മുഹമ്മദ് കാടേരി
സത്യവിശ്വാസവും സല്‍കര്‍മവും സമന്വയിച്ച ജീവിതക്രമമാണ് ഇസ്‌ലാം. ഇസ്‌ലാമികജീവിതം നയിക്കണമെങ്കില്‍ ഇസ്‌ലാമിലെ വിശ്വാസകര്‍മങ്ങളെക്കുറിച്ച് സാമാന്യധാരണ ആവശ്യമാണ്. അവയുമായി ബന്ധപ്പെട്ട ഒരു കൂട്ടം സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ഗ്രന്ഥം.
ദൈവസങ്കല്പം കാലഘ’ങ്ങളിലൂടെ
ഈജിപ്ത്, മെസൊപ്പൊ’േമിയ, ഭാരതം എിവിടങ്ങളില്‍ വളര്‍ുകയറി തകര്‍ന്നുവീണ പ്രാക്തനസംസ്‌കാരങ്ങളിലും ബുദ്ധമതം, ലാവോമതം, ക്രൈസ്തവത, ഇസ്‌ലാം തുടങ്ങിയ ജീവിതദര്‍ശനങ്ങളിലുമുള്ള ജൈവസങ്കല്പങ്ങള്‍ ആധുനിക പഠനഗവേഷണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തു ലഘുകൃതി. സ്വാതന്ത്ര്യസമരസേനാനിയും പണ്ഡിതനുമായിരു മൗലാനാ അബുല്‍ കലാം ആസാദ് ആണ് രചയിതാവ്. ആസാദിന്റെ സരളവും ഗംഭിരവുമായ അവതരണരീതിക്ക് മികച്ച ഉദാഹരണമാണ് ഈ കൊച്ചുപുസ്തകം. ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന പ്രശസ്തമായ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തിന്റെ ആമുഖമെന്ന നിലയ്ക്കാണ് ഇത് രചിക്കപ്പെട്ടത്. 18 രൂപ വില. പ്രസാധനം ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്.
മരണത്തിനപ്പുറം
മരണാനന്തരജീവിതത്തെക്കുറിച്ച് പ്രശസ്ത പണ്ഡിതന്‍ കെ.ടി അബ്ദുറഹീം നിര്‍വഹിച്ച പ്രഭാഷണത്തിന്റെ പുസ്തകരൂപമാണീ പുസ്തകം. പരലോകത്തെ നിഷേധിക്കുവരെ ഇത് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കും. മരണശേഷം സ്രഷ്ടാവായ ദൈവത്തെ കണ്ടുമുട്ടുകയെന്ന യാഥാര്‍ഥ്യത്തിലേക്ക് മനുഷ്യമനസ്സിനെ ഈ പുസ്തകം വഴി നടത്തും. ഡയലോഗ് സെന്റര്‍ കേരള പുറത്തിറക്കിയതാണ് ഈ ലഘു പുസ്തകം.
യേശു ഖുര്‍ആനില്‍
ക്രൈസ്തവസമൂഹം ഏറ്റവും കൂടുതല്‍ ആദരിക്കുന്ന യേശുവിനെ മുസ്‌ലിംകളും ആദരിക്കുതെന്തുകൊണ്ടെന്ന് വ്യക്തമാക്കുന്ന കൃതി. ഖുര്‍ആന്‍ വരച്ചുകാണിക്കുന്ന യേശുവിന്റെ ജീവിതവും സന്ദേശവും മലയാളവായനക്കാരെ പരിചയപ്പെടുത്തുകയാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന് ഈ ഗ്രന്ഥത്തിലൂടെ. യേശുവിനെക്കുറിച്ചുള്ള ഖുര്‍ആന്റെ വെളിപ്പെടുത്തലുകള്‍ ക്രൈസ്തവസഹോദരങ്ങള്‍ക്ക് നൂതനമായ ഒരു അനുഭവമായിരിക്കും. 30 രൂപ വിലയുള്ള ഈ പുസ്തകം ഡയലോഗ് സെന്റര്‍ കേരളയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഖുര്‍ആനിലെ പ്രവാചകന്മാര്‍
ആദം നബി തൊട്ട് അന്ത്യനാള്‍ വരെയുള്ള മനുഷ്യസഞ്ചയത്തിന് ധര്‍മം, നീതി, സംസ്‌കരണം, വിട്ടുവീഴ്ച, സഹനം തുടങ്ങിയ ധാര്‍മികമൂല്യങ്ങള്‍ പഠിപ്പിക്കാനും ഏകദൈവവിശ്വാസവും പരലോകമോക്ഷവും വിളംബരം ചെയ്യാനും കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍ നിയോഗിതരായി’ുണ്ട്. അതില്‍ ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ 25 പ്രവാചകന്മാരുടെ ലഘുചരിത്രമാണീ പുസ്തകത്തില്‍. 120 രൂപയുള്ള ഈ പുസ്തകം കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുത്. അബ്ദുല്‍ ജബ്ബാര്‍ കൂരാരിയാണ് ഗ്രന്ഥകാരന്‍.
[/accordion_son][/accordion_father]