[vc_headings style=”theme3″ linewidth=”” borderwidth=”” borderclr=”#c89200″ align=”left” title=”വിശ്വാസം ” titleclr=”#000000″ caption_url=””][/vc_headings]
ഇസ്‌ലാം എന്ന ആദര്‍ശം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്ന ഓരോ മനുഷ്യനും ഈ ആദര്‍ശത്തിന്‍റെ അടിസ്ഥാനകാര്യങ്ങളില്‍ വിശ്വസിക്കേണ്ടതുണ്ട്. ഒരു കാര്യത്തിന്‍റെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള വിശ്വാസം പുലര്‍ത്തല്‍ മാത്രമല്ല, ആ വിശ്വാസമനുസരിച്ചുള്ള ജീവിതവും ചേര്‍ന്നതാണ് ഈമാന്‍ (വിശ്വാസം). ദൈവം, മാലാഖമാര്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, പരലോകം, നന്മതിന്മകളുടെ ദൈവനിശ്ചയങ്ങള്‍ (വിധി) എന്നിവ ഇസ്‌ലാമികവിശ്വാസത്തിന്‍റെ അടിത്തറയാണ്.