ഹിജ്‌റ വര്‍ഷത്തിലെ ഒമ്പതാം മാസമാണ് റമദാന്‍ മാസം. ഇസ്‌ലാമിലെ നിര്‍ബന്ധവ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. ഖുര്‍ആന്‍ അവതരിച്ച മാസമാണിത്. വ്രതമാസമായി തെരഞ്ഞെടുക്കാനുള്ള ഈ മാസത്തിന്റെ അര്‍ഹതയായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നതും ഇതുതന്നെ. റമദാന്‍ മാസപ്പിറവി വിളംബരം.ചെയ്ത് പടിഞ്ഞാറേ ചക്രവാളത്തില്‍ ചന്ദ്രക്കല പ്രത്യക്ഷമായാല്‍ അടുത്ത പ്രഭാതം മുതല്‍ വ്രതാനുഷ്ഠാനം ആരംഭിക്കുന്നു. അന്നത്തെ സൂര്യാസ്തമയത്തോടുകൂടി ഒരു നോമ്പ് പൂര്‍ത്തിയാകുന്നു. ഈ വ്രതാനുഷ്ഠാനം ശവ്വാല്‍മാസം പിറക്കുന്നതുവരെ തുടര്‍ച്ചയായി ദിവസേന അനുഷ്ഠിക്കുന്നു.
അന്നപാനാദികളും മറ്റു സുഖഭോഗങ്ങളും ഉപേക്ഷിക്കുകയെന്നതുമാത്രമല്ല നോമ്പിന്റെ താല്‍പ്പര്യം. ദൈവപ്രീതി മാത്രം ലക്ഷ്യമാക്കി, ആത്മനിയന്ത്രണം പാലിച്ച്, ദോഷബാധയെ മനസാ, വാചാ, കര്‍മണാ സൂക്ഷിക്കുകയെന്നുള്ളതാണ് നോമ്പിന്റെ കാതല്‍. വിശ്വാസവിശുദ്ധിയോടെ വ്രതമനുഷ്ഠിക്കുന്ന ഭക്തന്റെ ചെയ്തുപോയ പാപങ്ങളെല്ലാം സ്രഷ്ടാവായ ദൈവം പൊറുത്തുകൊടുക്കുന്നതാണെന്ന് ഖുര്‍ആനില്‍ പറയുന്നു. തെറ്റായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കാതെ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതു നിഷ്ഫലമാണെന്നും ഖുര്‍ആന്‍ അറിയിക്കുന്നു.
വ്രതത്തിന്റെ രൂപഭാവങ്ങളില്‍ വിവിധ മതവിശ്വാസങ്ങളുടേതില്‍നിന്ന് ഇസ്‌ലാമിലെ വ്രതാനുഷ്ഠാനം ഏറെ വ്യത്യസ്തമാണ്. വ്രതംകൊണ്ടുള്ള ആരോഗ്യപരമായ മെച്ചങ്ങളെ ഇസ്‌ലാമും പരിഗണിക്കുന്നുണ്ട്. എങ്കിലും ആരാധനാപരമായ വശത്തിനാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത്.
റമദാന്‍ മാസത്തിലെ നോമ്പ് എണ്ണം പൂര്‍ത്തിയാക്കി അനുഷ്ഠിക്കുക എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. രോഗാവസ്ഥയിലും യാത്രാവേളയിലും പ്രായശ്ചിത്തത്തിനുവിധേയമായി ഇളവ് അനുവദിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടിക്ക് മുലകൊടുക്കുന്ന സ്ത്രീകള്‍ക്കും ഇളവുണ്ട്. ഋതുവേളയിലും പ്രസവകാലത്തും വ്രതമനുഷ്ഠിക്കാന്‍ പാടില്ല. ഈ അവസ്ഥയിലുള്ളവര്‍ പിന്നീട് അനുഷ്ഠിക്കണം.
റമദാന്‍ മാസത്തിലെ നിര്‍ബന്ധവ്രതം കൂടാതെ ഐച്ഛികമായ നോമ്പുകള്‍ വേറെയുമുണ്ട്. സുന്നത്തു നോമ്പുകള്‍ എന്നാണ് ഇവയ്ക്ക് പറയുക. മുഹര്‍റം ഒമ്പത്, പത്ത് തീയതികളിലെ നോമ്പ്, അറഫാനോമ്പ് എന്നിവ ഇതിനുദാഹരണമാണ്.
വ്രതം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 183-187
183. വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍.
184. നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി52 ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ്53 നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.
185. ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത്54 ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്.
നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്.
186. എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.
187. നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുക55യായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.
വ്രതം
1. അല്ലാഹു പറയുന്നതായി പ്രവാചകന്‍ പറഞ്ഞു.’മനുഷ്യന്റെ ഏതു കര്‍മവും അവനുള്ളതാണ്. നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിന് മതിയായ പ്രതിഫലം നല്‍കും. നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ആരുടെയെങ്കിലും നോമ്പുദിനമായാല്‍ അവന്‍ അനാവശ്യം പറയരുത്. അട്ടഹസിക്കരുത്. അവിവേകം ചെയ്യരുത്. ആരെങ്കിലും അവനെ അസഭ്യം പറയുകയോ അവനുമായി കലഹത്തിന് മുതിരുകയോ ചെയ്താല്‍ അവന്‍ രണ്ടു തവണ പറയട്ടെ, ‘ഞാന്‍ നോമ്പുകാരനാണ്’ എന്ന്. മുഹമ്മദിന്റെ ആത്മാവ് കൈയില്‍ വെച്ചിരിക്കുന്ന അല്ലാഹുവില്‍ സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ കസ്തൂരിഗന്ധത്തേക്കാള്‍ ഹൃദ്യമായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷാവസരങ്ങളുണ്ട്. നോമ്പു തുറക്കുമ്പോള്‍ നോമ്പ് തുറ സന്തോഷം. മറ്റൊന്ന്ര മരണശേഷം തന്റെ റബ്ബിനെ കണ്ടുമുട്ടുംമ്പോള്‍ റബ്ബിനെ കണ്ട സന്തോഷം.
(അഹ്മദിന്റെ സുനന്‍, സ്വഹീഹു മുസ്‌ലിം, നസാഈയുടെ ഹദീസ് ഗ്രന്ഥം )
2. നബി പറഞ്ഞു.’ആര്‍ കള്ളവാക്കും പ്രവൃത്തിയും ഉപേക്ഷിച്ചില്ലയോ അവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒട്ടും താല്‍പര്യമില്ല.
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
3. വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി വല്ലവനും റമദാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും. വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമദാനിലെ രാത്രിയില്‍ നി് നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
4. ഹുദൈഫ പറഞ്ഞു: നബി പറയുത് ഞാന്‍ കേട്ടു.’ഒരാള്‍ തന്റെ കുടുംബത്തെയും ധനത്തെയും അയല്‍വാസിയെയും സംബന്ധിച്ച് ചെയ്യുന്ന പിഴവുകള്‍ക്ക് നോമ്പും നമസ്‌കാരവും സ്വദഖയും പ്രായശ്ചിത്തമാവും.”
(സ്വഹീഹുല്‍ ബുഖാരി)
5 അബൂഹുറൈറ എ അനുചരന്‍ പറയുു. തിരുനബി പറഞ്ഞിട്ടുണ്ട്. ‘റമദാന്‍ മാസം സമാഗതമായാല്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടു. നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെട്ടു. ചെകുത്താന്മാരെ ചങ്ങലക്കിട്ടു.
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
6. നബി പറഞ്ഞു: മനുഷ്യന്റെ എല്ലാ സല്‍കര്‍മങ്ങളും പത്തിരട്ടി മുതല്‍ എഴുൂറ് ഇരട്ടി വരെ പ്രതിഫലം ലഭിക്കാവുന്നതാണ്. എന്നാല്‍, അല്ലാഹു പറയുു, നോമ്പ് അങ്ങനെയല്ല; കാരണം, അതെനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന്‍ തന്റെ ഇച്ഛയും അന്നപാനവും എനിക്കുവേണ്ടി മാത്രം ഉപേക്ഷിക്കുന്നു.
(സ്വഹീഹു മുസ്‌ലിം)