ISLAM MALAYALAM
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം
  • About Us
  • Postal Library

ISLAM MALAYALAM

Banner
  • Home
  • ആദര്‍ശം
    • വിശ്വാസം
      • ദൈവം
      • പ്രവാചകന്മാര്‍
      • മാലാഖമാര്‍
      • വേദങ്ങള്‍
      • വിധിവിശ്വാസം
      • പരലോകം
    • അനുഷ്ഠാനം
      • ശഹാദത്ത് കലിമ
      • നമസ്‌കാരം
      • സകാത്ത്‌
      • വ്രതം
      • ഹജ്ജ്‌
  • ഖുര്‍ആന്‍
    • ഖുര്‍ആന്‍റെ തീരത്ത്
      • അവതരണം
      • ഉള്ളടക്കം
      • മുസ്വ്‌ഹഫ്
      • ഖുര്‍ആനെ പറ്റി ഖുര്‍ആന്‍
      • തഫ്‌സീര്‍
    • ഖുര്‍ആന്‍റെ ആഴങ്ങളില്‍
      • തെരഞ്ഞെടുത്ത സൂക്തങ്ങള്‍
      • കാവ്യസൗന്ദര്യം
      • ഖുര്‍ആനും ശാസ്ത്രവും
  • മുഹമ്മദ് നബി
    • നബിചരിതം
      • പ്രവാചകനായി നിയുക്തനാകുന്നു
      • മദീനയിലേക്ക്
      • എതിര്‍പ്പുകള്‍ വീണ്ടും
      • ഹുദൈബിയ സന്ധി
      • മക്കാവിജയം
      • ഹജ്ജും വിടവാങ്ങലും
    • വ്യക്തിത്വം
      • നബിയുടെ ആഹാരരീതി
      • നബിയുടെ രൂപഭാവങ്ങള്‍
    • ഹദീസ്
  • സാമൂഹികം
    • പാരസ്പര്യം
      • അയല്‍ക്കാര്‍
      • അനാഥര്‍
      • അഗതികള്‍
      • സ്ത്രീ
      • പരിസ്ഥിതി
    • മാനവികത
      • മനുഷ്യാവകാശം
      • സഹിഷ്ണുത
      • സമഭാവന
      • സാമൂഹികപ്രവര്‍ത്തനം
  • കുടുംബം
    • വിവാഹം
    • ദാമ്പത്യജീവിതം
    • മാതാപിതാക്കള്‍
    • സന്തതികള്‍
    • കുടുംബബന്ധം
  • സാമ്പത്തികം
    • സാമ്പത്തിക വികസനം
    • ഉടമസ്ഥത
    • സാമ്പത്തിക പ്രവര്‍ത്തനം
    • പരിസ്ഥിതി
    • പലിശ
    • ചെലവഴിക്കല്‍
    • സകാത്ത്
    • സാമ്പത്തിക വിതരണം
    • കടം
    • ഇസ് ലാമിക് ബാങ്കിംഗ്‌
  • രാഷ്ട്രീയവ്യവസ്ഥ
    • ഭരണാധികാരി
    • ശൂറ
    • ദൈവരാജ്യം
    • ശരീഅത്ത്
    • മതസ്വാതന്ത്ര്യം
    • ജിസ് യ
    • പ്രതിരോധം
    • സച്ചരിതരായ ഖലീഫമാര്‍
  • ചരിത്രം
    • മുഖവുര
    • നാലു ഖലീഫമാര്‍
    • ഉമവികള്‍
    • സ്‌പെയിന്‍
    • അബ്ബാസികള്‍
    • മംഗോള്‍ ആക്രമണം
    • ഇസ്‌ലാം ഇന്ത്യയില്‍
    • ഇസ്‌ലാം കേരളത്തില്‍
    • കിഴക്കന്‍ ഏഷ്യ, അമേരിക്ക
    • തുര്‍ക്കി ഖിലാഫത്ത്
    • ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍
  • സംസ്‌കാരം
    • നാഗരികത
    • ശാസ്ത്രം
    • കലാസാഹിത്യം
    • ധാർമികത
    • ആരോഗ്യം
    • മുസ്‌ലിം ജീവിതം
  • ചോദ്യോത്തരം

ത്വുഫൈലുബ്‌നു അംറിന്റെ ആഗമനം

by editor January 14, 2020
January 14, 2020
ത്വുഫൈലുബ്‌നു അംറിന്റെ ആഗമനം

ഖല്‍ബില്‍ കനിവും കരളില്‍ കവിതയും കരങ്ങള്‍ക്ക് കരുത്തും നാടിന്റെ നേതൃത്വവും ഉള്ള ആളായിരുന്നു ത്വുഫൈല്‍; തൊഴില്‍ വ്യാപാരവും. കഅ്ബയിലെ വിഗ്രഹപൂജക്കും വ്യാപാരത്തിനും ‘ഉക്കാളി’ലെ സാഹിത്യോത്സവങ്ങളില്‍ കവിതകള്‍ ചൊല്ലാന്‍ പോകുമ്പോഴുമായി, അയാള്‍  തിഹാമയില്‍നിന്ന് ദീര്‍ഘമല്ലാത്ത ഇടവേളകളില്‍ മക്കയില്‍ വരാറുള്ളതാണ്.
മുഹമ്മദീയ പ്രവാചകത്വവിളംബരം കഴിഞ്ഞ് ആറു വര്‍ഷം പൂര്‍ത്തിയായിരുന്നെങ്കിലും, അത് എന്തുകൊണ്ടോ ത്വുഫൈലിനു വിഷയമായിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഒടുവിലത്തെ തവണ അദ്ദേഹം മക്കയില്‍ എത്തുമ്പോള്‍, ഖുറൈശീപ്രമുഖര്‍ ഓരോരുത്തരായി അദ്ദേഹത്തെ സന്ദര്‍ശിക്കാനും സല്‍ക്കരിക്കാനും മുഹമ്മദിന്റെ ആഭിചാര ശക്തിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും മത്സരിച്ചു. അവര്‍ അദ്ദേഹത്തെ വല്ലാതെ പറഞ്ഞു ഭീതിപ്പെടുത്തി. ‘മുഹമ്മദിനെ അങ്ങോട്ട് ചെന്ന് കാണരുത്, സംസാരിക്കരുത്. ഇങ്ങോട്ട് സംസാരിക്കാന്‍ വന്നാല്‍ കാതു നല്‍കരുത്. ഒരുവട്ടം കേട്ടാല്‍ പോലും പെട്ടുപോകാന്‍ ഏറെ ഇടയുണ്ട്. ഞങ്ങളുടെ നാടിന് വന്നു പെട്ട കഷ്ടതകള്‍ മറ്റാര്‍ക്കും ഭവിക്കരുത് എന്നോര്‍ത്ത് പറയുകയാണ്. പ്രത്യേകിച്ചും താങ്കളും ദൗസ് ഗോത്രവും നശിക്കരുത്’ – അവര്‍ മുന്നറിയിപ്പ് നല്‍കി. ഇത് വിശ്വസിച്ച് ത്വുഫൈല്‍ സത്യമായും കാതു പഞ്ഞി വെച്ചടച്ചാണ് കഅ്ബയുടെ ചാരത്തേക്ക് പോയത്. അപ്പോഴേക്കും അയാളുടെ ചിന്ത ഉണര്‍ന്നു.
വല്ലതും കേട്ടാല്‍ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിശക്തി തനിക്കുണ്ട്. പിന്നെന്തിന് കാതു പൊത്തണം? ത്വുഫൈല്‍ കാത് അടച്ചിരുന്ന പഞ്ഞി ഒഴിവാക്കിയശേഷം കഅ്ബക്ക് അരികിലെത്തി. യാദൃഛികമെന്നോണം, അപ്പോള്‍ അവിടെ എത്തിയ റസൂല്‍ അദ്ദേഹത്തോട് ചേര്‍ന്നുനിന്നു നമസ്‌കാരം ആരംഭിച്ചു. അയാള്‍ ഖല്‍ബും കണ്ണും കാതും തുറന്നുപിടിച്ചു. തികച്ചും നൂതനമായ ആരാധനാ രൂപം. ഹൃദയഹാരിയായ പാരായണം. സര്‍വോപരി ഉജ്ജ്വലമായ വ്യക്തിത്വം! അപ്പോള്‍ സംഗതി, സ്വയം ബധിരനും അന്ധനുമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. നബി തിരിച്ചുപോകുമ്പോള്‍ ത്വുഫൈല്‍ ഒപ്പം ചേര്‍ന്നു. വഴിയിലും വീട്ടിലും വെച്ച് സ്വന്തം അനുഭവങ്ങള്‍ പറഞ്ഞു തീര്‍ത്തു. ‘ഇനി താങ്കള്‍ പറഞ്ഞുതന്നാലും’ -അയാള്‍ തിരുമേനിയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു.
റസൂല്‍ സാവധാനം അദ്ദേഹത്തിന് ഇസ്‌ലാം പറഞ്ഞു മനസ്സിലാക്കി. വിശുദ്ധ ഖുര്‍ആനില്‍നിന്ന്  ഇഖ്‌ലാസ്വ്, ഫലഖ്, അന്നാസ് എന്നീ അധ്യായങ്ങള്‍ സവിസ്തരം വിശദീകരിച്ചുകൊടുത്തു. ത്വുഫൈല്‍ മുസ്‌ലിമായി.
വീട്ടില്‍ തിരിച്ചെത്തിയതോടെ  മാതാവിനും പിതാവിനും ഭാര്യക്കും ഇസ്‌ലാം പരിചയപ്പെടുത്തി. അവരെല്ലാവരും  മുസ്‌ലിംകളായി. പിന്നീട് സ്വഗോത്രത്തിലെ ഓരോ വീടുകളും കയറിയിറങ്ങി. ഒരാള്‍ മാത്രം വിശ്വാസിയായി; അബൂഹുറയ്‌റ (റ). പിന്നീട് ഇരുവരും ചേര്‍ന്നായി പ്രബോധനം. മറ്റു ബന്ധുക്കളോ നാട്ടുകാരോ ഒരാളും അവരുടെ ക്ഷണം ചെവിക്കൊണ്ടില്ല. ദൗസ് ഒന്നടങ്കം മദ്യത്തിലും പെണ്ണുടലുകളിലും അങ്ങേയറ്റം പൂണ്ടു കിടക്കുകയായിരുന്നു.
പ്രബോധകര്‍ക്ക് ധര്‍മരോഷമുണര്‍ന്നു. അവര്‍ ഒരു ഉറച്ച തീരുമാനത്തോടെ നബിയുടെ അടുത്തെത്തി. റസൂലിനെ അവര്‍ വലിയ വാശിയോടെ ഇങ്ങനെ ഉണര്‍ത്തി: ‘ദൗസ് ഗോത്രം നശിച്ചു ദൈവദൂതരേ. അവര്‍ക്ക് കള്ളും പെണ്ണും മതി. താങ്കള്‍ അവര്‍ക്കെതിരായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.’ റസൂല്‍ അതു കേട്ട് പെട്ടെന്ന് ഒന്നും ഉരിയാടിയില്ല. അവിടുന്ന് ഏകാഗ്രത കൈവരിക്കാനുള്ള മൗനത്തിലാണെന്ന് അവര്‍ മനസ്സിലാക്കി. റസൂലിന്റെ ശാപപ്രാര്‍ഥന കേള്‍ക്കാനായി ഇരുവരും കാതുകൂര്‍പ്പിച്ചു. തിരുമേനി ഇരുകൈകളും ഉയര്‍ത്തി അല്ലാഹുവിനോട് തെല്ലുറക്കെ ഇങ്ങനെ പ്രാര്‍ഥിച്ചു: ‘ദൗസിലെ  ജനങ്ങളെ നേര്‍വീഥിയിലാക്കി എന്റെ അരികില്‍ എത്തിക്കേണമേ.’ ഈ പ്രാര്‍ഥന മൂന്നു തവണ ആവര്‍ത്തിച്ചു. പിന്നീട് ഇരുവരോടുമായി പറഞ്ഞു: ‘നിങ്ങള്‍ ദൗസിലെ മനുഷ്യരോട് അല്‍പം കൂടി ദയ കാണിക്കൂ. അവരുടെ സന്മാര്‍ഗ സിദ്ധിക്കായി അകമഴിഞ്ഞു പ്രാര്‍ഥിക്കൂ. അവരെ സ്‌നേഹപൂര്‍വം ദൈവമാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കൂ.’
സന്മാര്‍ഗപ്രചാരണത്തിന്റെ ആന്തരചൈതന്യം ഉള്‍ക്കൊണ്ട് അവര്‍ തിരിച്ചുപോയി. കാലം മുന്നോട്ടു ഗമിച്ചു.  ഹിജ്‌റയും ബദ്‌റും ഉഹുദും അങ്ങനെ പല മഹാ സംഭവങ്ങളും കഴിഞ്ഞ് ഹുദൈബിയാ സന്ധിയുടെ ശാന്തതയിലാണ്, റസൂല്‍ തിരുമേനിയുടെ അന്നത്തെ പ്രാര്‍ഥനയുടെ ഫലം ഉജ്ജ്വലമായി പ്രദര്‍ശിപ്പിച്ചുകൊണ്ട്, ത്വുഫൈലുബ്‌നു അംറിന്റെ ആഗമനം. വീണ്ടും അദ്ദേഹം പ്രബോധന വേദിയിലേക്ക്  തിരിച്ചുപോയി. മക്കാ വിജയവേളയില്‍ ത്വുഫൈല്‍ എപ്പോഴും നബിയുടെ ചാരെ ഉണ്ടായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ജന്മദേശം  മുഴുവന്‍  ഇസ്‌ലാമിലേക്ക് വന്നുകഴിഞ്ഞിരുന്നു.

Muahammed
0 comment
FacebookTwitter
previous post
നിരീശ്വരവാദികളുടെ വർഗീയത- ഡോ. കെ. യാസീൻ അശ്‌റഫ്‌
next post
യൂറോപ്യന്‍ നവോത്ഥാനത്തിലെ തമസ്‌കരിക്കപ്പെട്ട ഏടുകള്‍- പ്രഫ. കെ.എം അബ്ദുല്ലക്കുട്ടി കായംകുളം

Related Articles

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാസഹോദരിയുടെ ഇസ്ലാമാശ്ലേഷണം

May 14, 2019

സ്നേഹസാഗരത്തിൽ ആറാടുന്നവർ | പ്രകാശ രേഖ

December 24, 2020

ആദ്യത്തെ ചോദ്യം അവസാനത്തെയും

May 1, 2020

തെറ്റിദ്ധാരണകളകറ്റാന്‍ ഖുര്‍ആന്‍ പഠിക്കണം, പ്രവാചകചര്യയും- അടൂര്‍ ഗോപാലകൃഷ്ണന്‍

November 15, 2019

“മനുഷ്യന്‍ എത്ര സുന്ദരമായ പദം”

May 3, 2020

മതം മാറിയത് കൂടുതൽ പേരെ അറിയിക്കാൻ എനിക്ക് ധൈര്യം ലഭിച്ചു

March 15, 2020

നരകം

December 21, 2018

ഖുര്‍ആനിന്റെ ആശയപ്രപഞ്ചം

December 21, 2018

അസ്മാഉല്‍ ഹുസ്‌ന (അത്യുത്തമനാമങ്ങള്‍)

December 21, 2018

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല- ഡോ. അഹ്മദ് റയ്‌സൂനി

December 19, 2019
WhatsApp Image 2021-01-19 at 5.28.56 PM
National Youth Day
Childrens Day
Karshaka Dinam
Human Right
Poverty
Vayojana Dinam
Xmas
Mother Protection
Family Day
National Girl Child Day

Quick LInks

  • Quran Lalithasaram
  • Thafheemul Quran
  • Islamic Publishing House
  • Prabodhanm Weekly
  • Islamonlive

Quick Contact

Dialogue Centre Kerala
Hira Centre, Mavoor Road.
Kozhikode. 673 004

Mob: +919497458645
Phone: 0495 4024510
Email: [email protected]

Follow US

Facebook

@2018 - islam malayalam. All Right Reserved. Developed by D4media